അല്പസമയം കഴിഞ്ഞപ്പോൾ സ്‌ക്രീനിൽ നിരവധി കപ്പലുകളുടെ ദൃശ്യങ്ങൾ മിന്നി മാഞ്ഞു…. ഒപ്പം ഒരു സബ്മറൈൻഉം… ഒന്നര മണിക്കൂർ സമയവും നൂറ്റി പത്ത് കിലോമീറ്റർ ദൂരവും സഞ്ചരിക്കാൻ ശേഷിയുള്ള അതിനു നാനൂറു കിലോമീറ്റർ വരെയും ഡിറ്റക്ട് ചെയ്യാൻ ശേഷിയുണ്ട്….ആ മെഷീൻ ചാർജ് തീർന്നു ഡീ ആക്ടിവേറ്റ് ആവും മുൻപേ ഏഴു ചൈനീസ് സബുകളെ അത് ഡിറ്റക്റ്റ് ചെയ്തിരുന്നു..
എഴ് ടൈപ് 93 SSN ഓഫ് ചൈനീസ് നേവി… അതിൽ തന്നെ കുറെയേറെ നേരമായി ഒപ്പം തുടരുന്ന സബ് അപ്പോളും ഉണ്ട് നാല്പത്തി എട്ട് കിലോമീറ്റർ മാത്രം അകലെ…
“സർ, അവർ വളരെ പ്ലാൻഡ് ആണ്….”
“യെസ് അതുൽ, വളരെ തയ്യാറെടുപ്പോടെ ആണവർ വന്നിരിക്കുന്നത്…”
“പക്ഷേ സർ….”
അത്രയും പറഞ്ഞു അതുൽ തുടരണോ വേണ്ടയോ എന്ന ആലോചനയിൽ ക്യാപ്റ്റൻ അജയ് താക്കൂറിനെ നോക്കി…
“യെസ് അതുൽ….”
കണ്ണടച്ചിരുന്നു എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്ന ക്യാപ്റ്റൻ അജയ് അതുലിനെ തലയുയർത്തി നോക്കാതെ തന്നെ തുടരാൻ അനുമതി നൽകി..
അതുൽ : ഒരു ചെറിയ സംശയം…. അവരുടെ ടാർജറ്റ് അരിഹാന്ത് തന്നെ ആണോ???”
ക്യാപ്റ്റൻ അജയ് തന്റെ കസേരയിൽ കണ്ണടച്ചു തന്നെ ഏതാനും നിമിഷങ്ങൾ ഇരുന്നു… പതിയെ ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നു… അയാൾ കണ്ണുകൾ തുറന്നു അതുലിനെ നോക്കി ചോദിച്ചു…
“പിന്നെ.. പിന്നേ എന്താകും എന്നാണ് അതുൽ കരുതുന്നത്???”
അതുൽ :”ഒരു ഐഡിയയുമില്ല സർ… ഒരുപക്ഷെ INS വർഷ തന്നെയാവാം… അല്ലെങ്കിൽ വിശാഖ് പോർട്ടോ മറ്റേതെങ്കിലും സ്ഥലങ്ങളോ എന്ത് തന്നെയും ആവാം… പക്ഷേ….”
അജയ് :”യെസ്… കണ്ടിന്യു അതുൽ…”
അതുൽ :”നമ്മളെ അവർ ഡിറ്റക്ട് ചെയ്ത് കാണും… അത്കൊണ്ടാവും 50 കിലോമീറ്റർ റേഞ്ചിൽ ഒരെണ്ണം നമ്മെ പിന്തുടരുന്നത്…. പക്ഷേ, എന്നിട്ടുമവർ എട്ട് കിലോമീറ്റർ പരിധിയിൽ ഷുവർഷോട്ട് സ്ഥാനം വരെയെത്തി ഒഴിഞ്ഞു മാറി… അതെന്താവും കാരണം….”
Ajay:ഒരു പക്ഷേ നമ്മെ പറ്റിക്കാൻ… അല്ലെങ്കിൽ നമ്മെ പിന്തുടരുന്ന സബിന്റെ സാന്നിധ്യം നമ്മെ അറിയിക്കാതെ ഇരിക്കാൻ…
അതുൽ :ബട്ട്… സർ… എന്തിന്??
അജയ് :നോക്കാം അതുൽ…
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️