ഡി ആക്ടിവേറ്റ് മിമിക് കമാൻഡ് വരുണോദയ്ക്ക് നൽകുന്നതിനിടെ അജയ് പറഞ്ഞു…അത് കഴിഞ്ഞു അയാൾ അതുലിനു നേരെ തിരിഞ്ഞു….
“മറ്റൊരു ഗുണം കൂടി ഉണ്ട് നിങ്ങൾ ചെയ്യുന്നതിന്…. ശത്രുവിന്റെ ഇത്രയും അടുത്ത് വച്ചു ഇത്രയും ശബ്ദത്തിൽ സബ് പ്രവർത്തിക്കുന്നെങ്കിൽ അവർ കരുതും നമ്മൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്…. അത് നമുക്ക് എളുപ്പമാവും….”
അപ്പോളേക്കും ക്യാപ്റ്റൻ അജയ്യുടെ മുന്പിലെ കൺട്രോൾ സ്‌ക്രീനിൽ വരുണോദയയുടെ മുൻവശത്തു നാലു മൂലകളിൽ ആയി പുറത്തേക്ക് തള്ളി നിന്നിരുന്ന നാല് നോബുകൾ ഉള്ളിലേക്ക് ഒതുങ്ങുന്നത് തെളിഞ്ഞു…. ലുങ്ബെർഗ് ലെൻസ് ഫോർ മിമിക് ഡി ആക്ടിവേറ്റഡ് എന്നൊരു മെസെജ്ഉം…..
(ലുങ്ബെർഗ് ലെൻസ് എന്നത് ഒരു ആന്റി സ്റ്റേൽത് ഫീച്ചർ ആണ്… സ്റ്റേൽത്ത് ആയ വിമാനങ്ങളും കപ്പലുകളും ഒക്കെ സാധാരണ ഉപയോഗത്തിനു പറക്കുമ്പോൾ അവയെ കൺട്രോൾ റൂം റഡാറിൽ കാണാൻ സാധിക്കാത്തത് കൊണ്ടു അപകടസാധ്യത ഏറെയാണ്… മറ്റു വിമാനങ്ങളും ആയി കൂട്ടിയിടിച്ചേക്കാം…..
അത് ഒഴിവാക്കാൻ ഉള്ള സാങ്കേതിക വിദ്യ ആണ് ഇത്… റഡാറുകൾ പുറത്ത് വിടുന്ന സിഗ്നലുകൾ വഴിതെറ്റിച്ചു വിടുകയോ ആഗിരണം ചെയ്യുകയോ സ്റ്റേൽത്ത് ഫീച്ചർ ചെയ്യുമ്പോൾ ലുങ്ബർഗ് ലെൻസ് അവയെ പിടിച്ചെടുത്ത് ശക്തി കൂട്ടി തിരിച്ചയക്കും…
പക്ഷേ ഈ ഏറ്റവും പുതിയ കാലഘട്ടത്തിലെ വാർ മുഖത്ത്, ചെറിയ ഡ്രോൺ പോലുള്ള ഉപകരണങ്ങളിൽ പോലും ഈ സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തു ശത്രു താവളങ്ങളിലേക്ക് അയക്കാറുണ്ട്… അവർ അത് വലിയ വിമാനം ആണെന്ന് കരുതി തങ്ങളുടെ വിലയേറിയ മിസൈലുകൾ ഉപയോഗിച്ചു അതിനെക്കാൾ വളരെ വില കുറഞ്ഞ ഡ്രോൺ നെ നശിപ്പിച്ചു ധന,ആയുധ നഷ്ടം സഹിക്കേണ്ടി വരും…
സ്റ്റേൽത്ത് സാങ്കേതിക വിദ്യ ആയുധലോകത്തെ താരതമ്യെന പുതിയ ഒരു ടെക്നോളജി ആണ് ഇത്…. വിമാനങ്ങൾ കപ്പലുകൾ മിസൈലുകൾ തുടങ്ങിയവയെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും റഡാറുകൾ ആണ് ഉപയോഗിക്കുന്നത്… പക്ഷേ ആ റഡാറുകൾക്ക് പിടികൊടുക്കാതെ ഇരിക്കാൻ ചില ആന്റി പ്രത്യേക പെയിന്റുകളും ചില ഡിസൈൻ പ്രത്യേകതകളും കൊണ്ടു സാധിക്കുന്നു… ഇങ്ങനെ റഡാറുകൾക്ക് പിടി കൊടുക്കാതെ രക്ഷപെടാൻ ഉള്ള സാങ്കേതിക വിദ്യയെ കോമൺ ആയി പറയുന്നതാണ് സ്റ്റേൽത്ത് സാങ്കേതിക വിദ്യ.. Ex: USA യുടെ F22, F35, B2 റഷ്യയുടെ Su57(ഇന്ത്യ റഷ്യ സംരംഭം ആയിരുന്നു പിന്നീട് ഇന്ത്യ അതിൽ നിന്ന് പിൻവലിഞ്ഞു… ചൈനയുടെ J20… ഇന്ത്യയുടെ ഡെവലപ് മെന്റ് സ്റ്റെജിൽ ഇരിക്കുന്ന AMCA യും സ്റ്റേൽത് ആണ്..
സ്റ്റേൽത്ത് കപ്പലുകൾ പെർഫെക്ട് എന്ന് പറയാവുന്നത് സുംവാൾട്ട് ക്ലാസ്സ് ആണ് അമേരികയുടെ.. ഇന്ത്യയുടെ പുതിയ കപ്പലുകൾ എല്ലാം സെമി സ്റ്റേൽത്ത് ആണ്…)
മിമിക് ഡി ആക്ടിവേറ്റ് ആയത് കണ്ടു ക്യാപ്റ്റൻ അജയ് നൽകിയ കമാന്റ് അനുസരിച്ചു വരുണോദയ് മുൻപോട്ട് നീങ്ങി….
അപ്പോളേക്കും ഡീസൽ മോട്ടോർ റൺ ചെയ്തു തുടങ്ങിയിട്ട് ഇരുപത് മിനിറ്റ് ആയി…. സോണാർ റൂമിൽ നിന്ന് പുതിയ ഇൻഫർമേഷൻ വന്നു…
“ചൈനീസ് സബ് 20 ഡിഗ്രി ചെരിഞ്ഞു കഴിഞ്ഞു… അതും പോരാഞ്ഞു അവർ താഴ്ത്തി 215 മീറ്റർ ആയി.. എഞ്ചിൻ ഓഫ് ചെയ്ത് സ്ലോ സ്പീഡ് ക്രൂയിസിങ് ചെയ്തു അവർ നമ്മളിൽ നിന്നും അകന്നു പോവുന്നു….”
“ഒക്കെ… വീണ്ടും ശ്രദ്ദിക്കണം….. പ്രത്യേകിച്ച് ഇനിയുള്ള മുപ്പതു മിനിറ്റ്.. ആ സമയം നമ്മൾ അവരുടെ പിറകിൽ എത്തുമ്പോൾ… അവരുടെ റിയർ വെപ്പൺ ബേ മറക്കരുത്…”
ക്യാപ്റ്റൻ അജയ് തിരിച്ചു നിർദേശം നൽകി അയാളെ പറഞ്ഞയച്ചു…
“ഷുവർ സർ….”
അതും പറഞ്ഞു മെസ്സഞ്ചർ പോയി…
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️