അപ്പോഴേക്കും അടിച്ച സാധനം എല്ലാം ഇറങ്ങി എന്ന് തോന്നി, ഒരു പുഞ്ചിരിയോടെ അദ്ദേഹം എഴുനേറ്റു. ശ്രദ്ധിച്ചപ്പോൾ അദ്ദേഹം ഒരു പട്ടാളക്കാരൻ ആണോ എന്നു സംശയം തോന്നി. ചോദിച്ചപ്പോൾ പറഞ്ഞു, അദ്ദേഹം മിലിട്ടറിയിൽ ആയിരുന്നുവെന്നും, ലിയൂടിനെന്റ കേണൽ ആയി റിട്ടയർ ആയതാണെന്നും, ബാംഗളൂരിൽ സെറ്റിൽഡ് ആണെന്നും. ഇവിടെ എറണാകുളത്തു ഒരു കല്യാണത്തിന് വന്നതാണ്. ഭാര്യയും സെർവിസിൽ ആയിരുന്നു. ഇപ്പോൾ റിട്ടയർ ആയി. മകൻ ആർമി ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. മകൾ സിവിൽ സർവീസിനു ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പെങ്ങളും മകളും കൂടെ താമസിക്കുന്നുമുണ്ട്.
ഒരേ ശ്വാസത്തിൽ എല്ലാ വിശേഷങ്ങളും അദ്ദേഹം പറഞ്ഞു. ചായ കുടിച്ചിട്ടു പൈസ കൊടുത്തിട്ടു ഞങ്ങൾ വായും മുഖവും കഴുകി ബസിൽ കയറി. “സാർ ഒരു ഗായകനാണെന്നു അത്യാവശ്യം മനസ്സിലായി കേട്ടോ” എന്ന് ചിരിയോടെ ഞാൻ പറഞ്ഞു.
അദ്ദേഹം ഒരു തമാശച്ചിരിയോടെ ആ നിർദ്ദോഷ ഫലിതം വരവ് വെച്ചു. പിന്നെയും എന്തൊക്കൊയോ സംസാരിച്ചുകൊണ്ടിരുന്നു അദ്ദേഹം. പട്ടാളക്കഥകൾ തന്നെ. ശത്രുക്കളെ വെടിവെച്ചതും, ബോംബ് കണ്ടെടുത്തതും, ടെററിസ്റ്റുകളുടെ താവളത്തിൽ കയറി കുരുതി നടത്തിയതും, അങ്ങനെയങ്ങനെ. ഞാൻ കേട്ടുകൊണ്ടിരുന്നു. നല്ല കാറ്റുണ്ട്. ഉറക്കം വന്നില്ല.
ദൈവം സഹായിച്ചു വലിയ ട്രാഫിക് ഇല്ലായിരുന്നതിനാൽ ആറരക്ക് തന്നെ മടിവാളയിൽ എത്തി. അദ്ദേഹവും മടിവാളയിൽ തന്നെ ഇറങ്ങി. ചോദിച്ചപ്പോൾ പറഞ്ഞു, ഇന്ദിരാനഗറിലെ ദീനബന്ധു ദേവസ്ഥാനത്തിനടുത്തു ഒരു അപ്പാർട്മെന്റിൽ ആണ് താമസിക്കുന്നതെന്ന്. ഞങ്ങൾ ഒരു കാറു പിടിച്ചു HAL വഴി ഇന്ദിരാനഗർ വരെയുള്ള ചാർജ് ഉറപ്പിച്ചു (ചുറ്റിപ്പോകണ്ടാ എന്ന് പറഞ്ഞിട്ടും അദ്ദേഹം നിർബന്ധിച്ചതിനാൽ). ബാഗുകൾ എല്ലാം എടുത്തു ഞങ്ങൾ കയറി. അദ്ദേഹം എന്റെ നമ്പർ വാങ്ങിച്ചു, ശനിയാഴ്ച അമ്പലത്തിൽ വരുമ്പോൾ വീട്ടിലേക്കു വരാൻ പറഞ്ഞു. ഇടയ്ക്കു വിളിക്കാമെന്നും പറഞ്ഞു.
വളരെ സന്തോഷം തോന്നി ഒരു നല്ല പരിചയക്കാരനെ കിട്ടി. (ഇതുകൊണ്ടാണ് പറയുന്നത് ഫസ്റ്റ് ഇമ്പ്രെഷൻ കാൻഡ് ബി ദി ബെസ്ററ് ഇമ്പ്രെഷൻ എന്ന് – ഇത് ഞാൻ പറഞ്ഞ തത്വമാണ് കേട്ടോ. ഷേക്‌സ്‌പെയർ, മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദൻ, ആർക്കും ഇതുമായി ബന്ധമില്ല – മുൻകൂർ ജാമ്യം എടുത്തു).
ഞാൻ വീടിനു മുമ്പിൽ ഇറങ്ങി. ഇപ്പുറത്തും വശത്തു വന്നു ഇന്ദിരാനഗർ വരെയുള്ള കാറുകൂലി കൊടുത്തു. സോറി, സാർ. എനിക്കുവേണ്ടി ഇവിടെ വന്നിട്ട് സാറിനെക്കൊണ്ട് ഞാൻ കൊടുപ്പിക്കുന്നതു ശരിയല്ല. നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു ഓടി രക്ഷപ്പെട്ടു. പിറകിൽ ഇറക്കിവിളിച്ചിട്ടും ഞാൻ നിൽക്കാതെ ഓടി രക്ഷപ്പെട്ടു. നിന്നെ ഞാൻ എടുത്തോളാമെടാ എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഉറക്കെ പറഞ്ഞു, തിരിഞ്ഞൊന്നു നോക്കിയപ്പോൾ അതെ ചിരിയോടെ അദ്ദേഹം കാറിൽ കയറിപ്പോകുന്നത് കണ്ടു. ഞാനും ആ ചിരിയോടെ ഗേറ്റ് തുറന്നു അകത്തു കയറി.
അടുത്തുള്ള വീട്ടിലെ ചേച്ചിയെ വിളിച്ചു (എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ അവർ ചെയ്യാറുണ്ട്. അവരുടെ ഭര്ത്താവിന് മാർക്കെറ്റിൽ പച്ചക്കറിക്കച്ചവടമാണ്, നല്ല മനുഷ്യർ) “അക്കാ, ദയവിട്ടു ഗേറ്റു സ്വല്പ സ്വേച്ഛാഗോളിസി” എന്ന് അറിയാവുന്ന കന്നഡത്തിൽ പറഞ്ഞു. ഞാൻ ഗേറ്റ് എന്ന് പറഞ്ഞപ്പോൾ അവർക്കു മനസ്സിലായി ഞാൻ മുറ്റമാണ് ഉദ്ദേശിച്ചതെന്ന്. അവർ വന്നു മുറ്റമടിച്ചു തൂത്തുവാരി, വെള്ളം തളിച്ച്, കോലമിട്ടിട്ടു പൊയ്ക്കോളും. നല്ല വൃത്തിയും വെടിപ്പുമുള്ള ചേച്ചിയാണ്, ഒരു ശല്യവുമില്ലാത്ത കുടുംബം.
ഞാൻ ചെരുപ്പഴിച്ചു വെളിയിലിട്ടു കാൽ കഴുകി വാതിൽ തുറന്നു വീട്ടിൽക്കയറി. നേരെ ബെഡ്‌റൂമിൽ സാധനങ്ങൾ എല്ലാം എടുത്തു വെച്ചു. പാക്കറ്റ് ഒക്കെ പിന്നെയഴിക്കാം. പെട്ടെന്ന് വീട് വൃത്തിയാക്കി ലൈറ്റ് ആയിട്ട് തുടച്ചെടുത്തു, (നാല് ദിവസമായില്ലേ, പാവം വീട്). എന്നിട്ടു മുഷിഞ്ഞ തുണികൾ കഴുകി, പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു കുളിയും കഴിഞ്ഞു. (എല്ലാം പെട്ടെന്നായിരുന്നു). മുറിയിലെല്ലാം ശ്രീയുടെ സ്ത്രൈണ ഗന്ധം നിറഞ്ഞു നിൽക്കുന്നതുപോലെ തോന്നി. എന്തോ അവളെ ഒത്തിരി മിസ്സ് ചെയ്യുന്നു. വിളിക്കാൻ തോന്നി, പക്ഷെ ഇപ്പോൾ വിളിച്ചാൽ എല്ലാ ജോലിയും പാളും. വൈകിട്ടാവട്ടെ).
പെട്ടെന്ന് ചെന്ന് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു, “കാത്തുകൊള്ളണമേ നാരായണാ”.
അക്കാ താഴെനിന്ന് വിളിച്ചു “തമ്മാ നാന് ഹാങ്ങാടിയിന്ദ ഹാല് ഖരീദിസബേക്കാ?”
സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…
ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…
ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..
പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ് ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…
Waiting ❤?
Nandi Nila ?
It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
Thx ?☺️ sis
ഒരു മ്യാരക ട്വിസ്റ്റ് വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.
Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????
Thanks Nithin kutti
Santhosham.
Adutha part innidaanaavum ennu karuthunnu
Adutha part alpam late aavum, please be informed ??
ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ് ചിരിച്ചു നന്നായിട്ട്.
കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️
വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.
???
Thanks Ragendu for the comments.
നന്നായിട്ടുണ്ട് മൂന്ന് പാർട്ട് ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????
I got it, saw the comments
Thanks ???
മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട് മതി…. ???????.
കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
മിക്സ് ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
പിന്നെ ഫുഡ്.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
… Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
ഫുഡ് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
ശ്രീ യെ മിസ്സ് ചെയ്തു…
പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ് ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
ഒത്തിരി ഇഷ്ടായി ????????❤?❤❤❤
I luv the way you write
Yes, i love making friends, but too choosy.
Chilareyokke oru distance il nirthum
❤️❤️❤️❤️❤️❤️❤️❤️
എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.
❤❤❤❤?
????
കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️
???
(പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)
ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്
Sathyam, sathyam thanne
Chinthaye ozhivaakkunnathaanu nallathu ??
Ahh thanks for the correction, miss out ????
വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….
Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???
ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….
Thank you so much.
Onnu randu unpardonable mistakes njaan pinneedu kandu.
Kure cheruthum undu
??
എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം
Nandi
Kuttangalum choondikkaanikkaan, please?
There was a typo ??
Prothsaahanangal pole kuttangal thettukal ivayum kandaal parayane, please
Ok sure
???
നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤
Nandi Zain
Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?
??
Kuttangalo thettukalo kandaal parayane, please
??