ഇജാസ് എല്ലാം മൗനമായി കേട്ടുനിന്നു.
“നീയെന്നാ വരുന്നേ..?”
“ഇനി ഞാനെന്തിനാ വരുന്നത്. റസിയാ …?”
“നീ വരേണ്ടേ മോനെ, മരിക്കുന്നതിന്റെ തലേ ദിവസം കൂടി നിന്നെക്കുറിച്ചു ഫാത്തിമത്തയോട് സംസാരിച്ചിരുന്നു.”
“ഞാൻ വരാം. ” ഇജാസ് പറഞ്ഞു.
അന്നത്തെ ബാക്കി ഇന്റർവ്യൂവിൽ ഒന്നും പങ്കെടുക്കാതെ ഇജാസ് ഫ്ലാറ്റിൽ പോയി. ദിവസം മുഴുവൻ കരഞ്ഞു തീർത്തു. തന്റെ ജീവിതത്തിൽ തിരിച്ചടികൾ മാത്രമാണല്ലോ വരുന്നത്.
അൽപനേരം കഴിഞ്ഞപ്പോൾ അവന്റെ ഫോൺ ശബ്ദിച്ചു. ദീപ്തി ആയിരുന്നു.
“എന്താടാ നാട്ടിൽ നിന്ന് വിളിച്ചത് ? നിന്റെ തന്തയുടെ വാശി മാറിയോ ?”
“ദീപ്തി….” ഇടറുന്ന ശബ്ദത്തിൽ അവൻ വിളിച്ചു.
“എന്താടാ ശബ്ദം വല്ലാതിരിക്കുന്നത്.?” അവന്റെ സ്വരത്തിലെ ഇടർച്ച മനസ്സിലായ ദീപ്തി പരിഭ്രമത്തോടെ ചോദിച്ചു.
“ഉമ്മ പോയി ദീപ്തി, ”
അപ്പുറത്തു നിന്ന് മറുപടി ഒന്നും ഉണ്ടായില്ല. പെട്ടെന്ന് ഈ വാർത്ത കേട്ടപ്പോൾ ദീപ്തിയും പകച്ചു പോയിരുന്നു. നല്ലൊരു ജോലി നേടി നാട്ടിൽ ഉമ്മയുടെ മുന്നിൽ നില്ക്കാൻ അവൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നവൾക്കറിയാമായിരുന്നു.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super
Good.
വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
????