“അത് തന്നെയാടാ പൊട്ടാ… നമുക്ക് എന്നും ഒരുമിച്ചു തന്നെ കഴിയാം”
“മുമ്പേ എനിക്ക് സംശയമുണ്ടായിരുന്നു, സൗഹൃദത്തിൽ കവിഞ്ഞ എന്തോ ഒന്ന് നിനക്ക് എന്നോട് ഉണ്ടെന്ന്. അങ്ങനെയൊന്നുമില്ല എന്ന് ഇജാസ് ഉറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. പക്ഷെ വിനോദിനോട് സംസാരിച്ചതിന് നീയെന്നോട് ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ഉറപ്പായി സൗഹൃദത്തിന് അപ്പുറത്ത് നിനക്കെന്നോട് എന്തോ ഉണ്ടെന്ന്. പിന്നെ ഞാനായിട്ട് എന്തിനു നോ പറയണം. പിന്നെ ഒരു കാര്യം ഞാൻ ബാംഗ്ലൂർ പഠിക്കുന്നു, എന്റെ എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ അഭിപ്രായമുണ്ട് എന്നതൊക്കെ ശരി തന്നെ. അപ്പോഴും വിവാഹം പോലുള്ള കാര്യങ്ങളിലെല്ലാം ഞാൻ കൺസെർവേറ്റീവ് ആണ്. എന്റെ ഫാമിലി പ്രത്യേകിച്ച് അച്ഛൻ, എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തൊക്ക പറഞ്ഞാലും എനിക്ക് വീട്ടുകാരെ ധിക്കരിച്ചു ഒരു തീരുമാനം ഉണ്ടാകില്ല. മതിയായ കാരണമില്ലാതെ അച്ഛൻ ഒരു കാര്യവും സമ്മതിക്കാതിരിക്കില്ല. അതുപോലെ നീയും നിന്റെ വീട്ടുകാരുടെ സമ്മതം വാങ്ങണം. വീട്ടുകാരുടെ അറിവില്ലാതെ ഒരു ബന്ധം അതുണ്ടാവില്ല സുദീപ്. ”
“ഞാനും അങ്ങനെ തന്നെയാണ് ദീപ്തി. ആദ്യം കണ്ടപ്പോൾ തന്നെ നീ എന്റെയാണ് എന്നെനിക്കു തോന്നിയിരുന്നു.”
“ഈ ആറുമാസത്തെ പരിചയത്തിൽ നിന്നും നീ ആരാണെന്ന് എനിക്കും ഞാനാരെന്നു നിനക്കും ഒരു പരിധി വരെ മനസ്സിലായിട്ടുണ്ട്. പക്ഷെ, അതൊന്നുമല്ല ഞാൻ നമ്മുടെ ബന്ധം കൊണ്ട് കാണുന്ന ഏറ്റവും വലിയ ഗുണം. നമ്മുടെ ഈ സൗഹൃദം എന്നെന്നും നിലനിൽക്കുമല്ലോ ”
അവരുടെ പ്രണയം തീവ്രമായിരുന്നു അതെ പോലെ അഗാധവും. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയുമുള്ള പ്രണയം. അതുകൊണ്ടു തന്നെ ചെറിയ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാര്യമായ തർക്കത്തിലേക്കു പോയില്ല. അവസാന വർഷമാവുമ്പോഴേക്കും രണ്ടു പേരും വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞു. ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.
സെന്റ് ജോസഫ്‌സിൽ നിന്നും കൊമേഴ്‌സ് ബിരുദവുമെടുത്ത് സുദീപും ദീപ്തിയും ഗോരഖ്പൂർ ഐ ഐ ടിയിൽ ചേർന്നു. എം ബി എ മാത്രം മനസ്സിലുണ്ടായിരുന്ന ഇജാസ് CAT എഴുതി. ആദ്യ തവണ തന്നെ കൃത്യമായ പ്ലാനിങ്ങോടു കൂടി എഴുതി ആദ്യ 1000 നുള്ളിൽ എത്തി. ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റർവ്യൂവിലും നല്ല പെർഫോമൻസ് നടത്തി ഐ ഐ എം ബാംഗ്ലൂരിൽ തന്നെ ഇജാസ് സീറ്റ് നേടിയെടുത്തു.
പക്ഷേ , ഇജാസ് ധർമസങ്കടത്തിലായിരുന്നു.
************************************
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super
Good.
വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
????