ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

“അതെ, അങ്ങനെയല്ലേ വേണ്ടത്, നമ്മളല്ലേ അവളുടെ ബെസ്റ്റ് ഫ്രണ്ട്സ്”

 

 

“അതല്ല, കോഴ്സ് കഴിഞ്ഞു പോയാലും അവൾ നമ്മോടൊപ്പം ഉണ്ടാവണമെന്ന് തോന്നുന്നുണ്ടോ ”

 

 

“യെസ്, അവളെപ്പോഴും എന്റെ, അല്ല നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.”

 

 

” സുദീ, ഞാനിതു വരെ ഏതെങ്കിലും  ഒരു പ്രണയത്തിലോ മറ്റോ പെട്ടിട്ടില്ല. പക്ഷെ, നിന്റെ അസുഖം എന്താണെന്ന് മനസ്സിലാക്കാനുള്ള കോമൺസെൻസൊക്കെ എനിക്കുണ്ട്. ”

ഒന്നു നിർത്തിയ ശേഷം ഇജാസ് തുടർന്നു.

 

 

“ഞാൻ അവളോട് സംസാരിക്കട്ടെ.”

 

 

“എയ് ഞാൻ അങ്ങനെയൊന്നും …”

 

 

“വേണ്ടടാ, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവനെ പോലെ ജീവിക്കേണ്ടി വരുന്ന എനിക്ക് നിങ്ങൾ രണ്ടു പേരുമാണ് കൂടെപ്പിറപ്പുകൾ… നിങ്ങൾ രണ്ടു പേരും തമ്മിൽ ഒരുമിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാനായിരിക്കും.”

 

 

സുദീപ് കിടക്കയിൽ  എഴുന്നേറ്റു വന്നു ഇജാസിനെ കെട്ടിപിടിച്ചു.

 

 

“തു ഹൈൻ മേരാ ഭായ് ഇജാസ് ”

 

 

പിറ്റേ ദിവസം തന്നെ ഇജാസ് ദീപ്തിയോട് സംസാരിച്ചു.

 

ദീപ്തി ഉച്ചക്ക് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഇജാസ് സുദീപിനെ അറിയിച്ചു.

 

ക്‌ളാസ് കഴിഞ്ഞു ലാൽ ബാഗിലെ ഒഴിഞ്ഞ മരച്ചുവട്ടിലിരുന്ന് അവർ സംസാരിച്ചു.

 

“സുദീപ്, നിനക്ക് എന്നെ സുഹൃദ് ബന്ധത്തിനപ്പുറത്ത് ഇഷ്ടമാണെന്ന് ഇജാസ് പറഞ്ഞു. അത് സത്യമാണോ എന്നറിയാനാണ് ഞാൻ വരാൻ പറഞ്ഞത്.”

 

 

“അതെ, ദീപ്തി, എന്ന് തുടങ്ങി എങ്ങനെ തുടങ്ങി എന്നൊന്നും എനിക്കറിയില്ല, നീയെന്റെ ഒപ്പം എന്നും എപ്പോഴും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.”

 

 

“അല്പം വൈകിപ്പോയല്ലോ സുദീപ്, ഞാൻ മറ്റൊരാൾക്ക് വാക്ക് കൊടുത്തു.”

 

“ഞാൻ പറഞ്ഞില്ലേ, ഇജാസ്, ഇവൾ കള്ളിയാണെന്നു. നമ്മോടൊപ്പം  നടന്നിട്ട് നമ്മളോട് ചോദിക്കാതെ മറ്റൊരാൾക്ക് വാക്കു കൊടുത്തിരിക്കുന്നു. ”

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.