ഇജാസിന് അവന്റെ പ്രതികരണം കണ്ട് ചിരി വന്നു.
“നീ പോവേണ്ട, ഞാനല്ലേ പോകേണ്ടത്, നീയാണല്ലോ ഈ റൂമിന് റെന്റ് കൊടുക്കുന്നത്”
“ശരിയാ, പൊയ്ക്കോ, എല്ലാവരും പൊയ്ക്കോ ”
“വാടാ, ഞാനിനി അവളുടെ കാര്യം പറയുന്നില്ല. നീ വാ നമുക്ക് പുറത്തു പോയി കഴിച്ചിട്ട് വരാം”
അവർ പുറത്തു പോയി ഭക്ഷണം കഴിച്ചു വന്നു.
രാത്രി കിടക്കും നേരം ഇജാസ് സുദീപിന്നരികിൽ വന്നു.
“ബഡി, ചോദിക്കുന്നത് കൊണ്ട് ദേഷ്യം തോന്നരുത്, ശരിക്കും എന്താണ് ദീപ്തിയുമായി പ്രശ്നം.”
സുദീപ് ചിരിച്ചു.
” നിനക്കറിയാമല്ലോ, വിനോദിനെയും അവന്റെ സ്വഭാവവും, അവനോട് കാര്യമായ അടുപ്പം വേണ്ടായെന്ന് നമ്മൾ തീരുമാനിച്ചതല്ലേ. എന്നിട്ട് അവൾ അവനോട് സംസാരിക്കുന്നതും തമാശ പറയുന്നതും പതിവാണ്.”
“അത് പിന്നെ, ഒരേ ക്‌ളാസിലുള്ളവരല്ലേ നാമെല്ലാവരും. അപ്പോൾ തമ്മിൽ സംസാരിക്കില്ലേ…”
“അന്ന് നിന്നെ വല്ലാതെ കളിയാക്കിയപ്പോൾ അവൾ തന്നെയാണ് പറഞ്ഞത് വിനോദിനോട് ഇനി കമ്പനി വേണ്ടെന്ന്.”
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super
Good.
വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
????