ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

“ഒരു വിജയിയായി ഞാൻ തിരിച്ചുവരുന്നത് കാണാതെ ഉമ്മ പോയി. ”  അവൻ തേങ്ങിക്കരയുകയായിരുന്നു.

 

 

“എന്താടാ , എങ്ങനെ ?”

 

 

അവൻ എല്ലാം പറഞ്ഞു.

 

 

“ഈ സാറ്റർഡേ ഞാനും സുദീപും വരാം. അത് വരെ കീപ് കൂൾ ആൻഡ് ബി പോസിറ്റീവ്.”

 

 

ശനിയാഴ്ച രാവിലെ തന്നെ  സുദീപും ദീപ്തിയും എത്തി. അതവന് വലിയ ആശ്വാസമായിരുന്നു. അവരൊന്നിച്ച് ഭക്ഷണം കഴിച്ചു. തളരാതെ മുന്നോട്ട് പോകാൻ അവരവനോട് പറഞ്ഞു. സൺ‌ഡേ വൈകീട്ട് അവർ തിരിച്ചു പോകുമ്പോഴേക്കും അവൻ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ട്  സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരുന്നു.

 

 

” നെക്സ്റ്റ് വീക്ക് ഞങ്ങൾ വരണോ ഇജൂ … ” തിരികെ പോകും നേരം ദീപ്തി ചോദിച്ചു.

 

“വേണ്ട ദീ …ഞാൻ വിളിച്ചോളാം ”  ഇജാസ് സാധാരണ പോലെ പറഞ്ഞു.

 

പിറ്റേദിവസം മുതൽ ഇജാസ് സാധാരണ പോലെ പഠനത്തിലും മറ്റുകാര്യങ്ങളിലും മുഴുകി. ഇടയ്ക്കിടക്ക് ഉമ്മ ഇനിയില്ല എന്ന സത്യം  അവന്റെ ഉള്ളിൽ തികട്ടി വന്നിരുന്നെങ്കിലും അതിനെ നല്ല രീതിയിൽ മാനേജ് ചെയ്യാൻ അവനായി. പിന്നീട് നടന്ന ഇൻറർവ്യൂകളിൽ എല്ലാം നല്ല രീതിയിൽ തന്നെ അവന് പെർഫോം ചെയ്യാൻ സാധിച്ചു.

 

 

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും റസിയ അവനെ വിളിച്ചു. അവൻ വരുന്നത് എന്നാണെന്നറിയാൻ. ഫൈനൽ എക്‌സാമിന്‌ അധികം ദിവസങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടു അവൻ പിന്നെ വരാമെന്നു പറഞ്ഞു ഒഴിഞ്ഞു.

 

 

നാട്ടിൽ പോകാൻ അവന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഇനി ആരെ കാണാനാണ് ഞാൻ നാട്ടിൽ പോകുന്നത് എന്നായിരുന്നു അവൻറെ ചിന്ത. എക്സാം കഴിഞ്ഞതിനു ശേഷം ഉടനെ തന്നെ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറുന്നതാണ് നല്ലതെന്ന് ഇജാസ് ആദ്യമേ തീരുമാനിച്ചിരുന്നു. ഇത്തരം ബിസിനസ് സ്‌കൂളുകളിൽ പഠിച്ചാലുള്ള ഗുണമാണിത്. എക്സാം റിസൾട്ടിന് മുമ്പ് തന്നെ ജോലിക്ക് കയറാം. ഇവിടെ പഠിച്ചു എന്നത് തന്നെ മതി യോഗ്യതയായി. കാമ്പസ് ഇന്റർവ്യൂവിലൂടെ ഇജാസിന് നാലു കമ്പനികളിൽ നിന്ന് ഓഫർ വന്നിരുന്നുവെങ്കിലും ഏതിൽ ചേരണമെന്ന് അന്തിമ തീരുമാനം എടുത്തിരുന്നില്ല. ടി സി എസ്, ഹാവെൽസ്, JBL, പിന്നെയൊരു എഫ്. എം. സി. ജി കമ്പനിയും .  ഇനി വേറെ ഏതെങ്കിലും കമ്പനി നോക്കണമോ എന്നും അവൻ ചിന്തിക്കാതിരുന്നില്ല. ശമ്പളത്തിനേക്കാളും മറ്റു അനുകൂല്യങ്ങളെക്കാളും  ഉപരി നല്ല വർക്ക് അറ്റ്‌മോസ്ഫിയറിനാണ് അവൻ കൂടുതൽ പ്രാധാന്യം കൊടുത്തത്. നമുക്ക് കൂടുതൽ എക്സ്പീരിയൻസ് കിട്ടാനും എക്സ്പോഷർ വർധിപ്പിക്കാനും അത് സഹായകമാവും. അങ്ങനെയാണെങ്കിൽ ടി സി എസ് ആയിരിക്കും നല്ലത്. പക്ഷേ, ലോൺ തിരിച്ചടവിനും അവൻറെ ചെലവുകൾക്കുമുള്ള തുകയെങ്കിലും ശമ്പളമായി കിട്ടണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. TCS ൽ ജോയിൻ ചെയ്താൽ അത് നടക്കില്ല.  സാധാരണ പോലെ  അവൻറെ ചിന്തകൾ മാറിമറിഞ്ഞു കൊണ്ടേയിരുന്നു.

 

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.