ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

“പെണ്ണിന് വെയ്റ്റ് നന്നായി കൂടിയിട്ടുണ്ട്.”

 

“അത് ഇടക്കിടക്ക് എടുത്തു നോക്കാത്തത് കൊണ്ടാണ്. ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“ഉറങ്ങാം ….?” അവൻ ചോദിച്ചു.

 

“ഉറങ്ങണോ ! …” അവൾ ചോദിച്ചു.

 

 

 

 

 

 

 

 

പുതിയ തീരുമാനങ്ങൾ കൊണ്ടൊന്നും കമ്പനിക്ക് കാര്യമായ വളർച്ച ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ദീപ്തി വളരെയധികം ഹാർഡ് വർക്ക് ചെയ്യേണ്ടി വന്നു എന്ന് മാത്രം. അതുകൊണ്ട് അവരുടെ പേഴ്സണൽ ചെലവുകൾക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വന്നില്ല. പക്ഷേ അപ്പോഴും കമ്പനിയെ ബ്രേക്ക് ഈവനിൽ എത്തിക്കാൻ സുദീപിനെ കൊണ്ട് സാധിച്ചില്ല. നിലവിൽ ജോലി ചെയ്യുന്ന മാർക്കറ്റിംഗ് സ്റ്റാഫുകളെ കൊണ്ട് കാര്യമായ പ്രോജക്ടുകൾ ഒന്നും നേടിയെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും കുറഞ്ഞ ശമ്പളം മതി എന്ന ഒറ്റക്കാരണം കൊണ്ട് അവരെ കമ്പനിയിൽ നിലനിർത്തി. പുതിയ തീരുമാനങ്ങൾ എടുത്ത് നാലുമാസം കഴിഞ്ഞിട്ടും പുരോഗതി ഇല്ലാത്തതിനാൽ ദീപ്തി  ഇജാസിനെ വിളിക്കാൻ തീരുമാനിച്ചു. കുറച്ചുകാലമെങ്കിലും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യാൻ സാധിക്കുമോ എന്നറിയാനായിരുന്നു ദീപ്തിക്ക് ആഗ്രഹം.

താനിപ്പോൾ സ്വന്തം കമ്പനിയിൽ നിന്നും ഒഴിവായി തൽക്കാലം ഒരു കോൾ സെൻററിൽ ജോലി ചെയ്യുകയാണെന്ന് ദീപ്തി അവനെ അറിയിച്ചു. കമ്പനിയിലെ നിലവിലെ സ്ഥിതിഗതികൾ, വേണ്ടത്ര വർക്ക് ലഭിക്കാത്തതുകൊണ്ട്  കമ്പനിയിലെ ദൈനംദിന ചിലവുകൾ പോലും വളരെ ബുദ്ധിമുട്ടിയാണ് എത്തുന്നതെന്ന കാര്യവും വിവരിച്ചു. പക്ഷേ ഇജാസിന്റെ മറുപടി മറ്റൊന്നായിരുന്നു, തൻറെ പുതിയ കമ്പനിയിൽ കോൺട്രാക്ട് പിരീഡ് കഴിയാത്തത് കൊണ്ടും ഐടി മേഖലയിൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഇല്ലായിരുന്നു എന്നതുകൊണ്ടും ആ ഓഫർ സ്വീകരിച്ചില്ല. പകരം, കമ്പനി കുറച്ചു കൂടി ലാഭത്തിൽ ആക്കാൻ വല്ല നിർദ്ദേശവും വെക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മറ്റൊരു നിർദ്ദേശം വെച്ചു.

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.