ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

 

“എല്ലാം അല്ല, രണ്ടെണ്ണം മാത്രം. അതിലൊന്ന് സ്റ്റീഫൻ ആർ കോവെയുടെ “First thing first” എന്ന പുസ്തകമാണ്. അതിലാണ് ഞാനിപ്പോൾ പറഞ്ഞ കാര്യമുള്ളത്.”

 

 

 

 

“അതെ, നീ പറഞ്ഞതാണ് ശരി, അതാണ് നല്ല തീരുമാനവും. പക്ഷെ, നീ കൂടെയില്ലാതാവുമ്പോൾ ഞാൻ എങ്ങനെ…”

 

 

“അതിന് ഞാൻ കൂടെത്തന്നെയുണ്ടല്ലോ, എന്റെ ജോലി കഴിഞ്ഞാൽ ഞാൻ നമ്മുടെ കമ്പനിയിൽ തന്നെ ഉണ്ടാവും. ”

 

 

“എന്തായാലും നീ പറഞ്ഞ പോലെ ചെയ്യാം. അല്ലെങ്കിൽ കമ്പനി ആറ്  മാസത്തിനപ്പുറം പോകില്ല.”

 

 

“അത് മാത്രമല്ല സുദീ… നീയൊരു കാര്യം ശ്രദ്ധിച്ചോ, ഈ തിരക്കിനിടയിൽ നമുക്ക് നമ്മെ ശ്രദ്ധിക്കാനോ പരസ്പരം സംസാരിക്കാനോ സമയമില്ലാതായിരിക്കുന്നു. നമ്മുടെ ഉള്ളിലെ പ്രണയം എരിഞ്ഞു തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. ”

 

 

അവനവളുടെ കണ്ണുകളിലേക്ക് നോക്കി. അവൻ അത്ഭുതപ്പെട്ടു. ഇവൾ ഒരു സംഭവം തന്നെ. കാര്യങ്ങൾ എത്ര പെട്ടെന്ന് തന്നെ ഇവൾ മുൻകൂട്ടി കാണുന്നു! കാര്യം ഇപ്പോൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കമ്പനി പ്രശ്നങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ ഉടനെ അതും പ്രതീക്ഷിക്കാം.

 

 

“ഉം എന്താ …” തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി എന്തോ ചിന്തിച്ചു നിൽക്കുന്ന സുദീപിനോട് അവൾ ചോദിച്ചു.

 

 

“എരിഞ്ഞു തീരാൻ നില്ക്കുന്ന പ്രണയം ഒന്ന് ആളിക്കത്തിച്ചാലോ എന്നാലോചിക്കുകയായിരുന്നു. ”

 

 

പെട്ടെന്ന് സുദീപ് മുന്നോട്ട് വന്നു അവളെ തന്റെ കൈകളിൽ കോരിയെടുത്തു ആ കണ്ണുകളിലേക്ക് പ്രണയാർദ്രമായി  നോക്കി അവളുടെ നെറുകയിൽ ചുംബിച്ചു.

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.