“ഇപ്പോൾ തന്നെ കമ്പനിയിൽ ആള് കുറവാണ്. ഇനി നീ കൂടി പോയാൽ എങ്ങനെ കൊണ്ടുപോകും എന്നെനിക്കറിയില്ല.”
“സുദീ… നീ ഞാൻ പറയുന്നത് കേൾക്കൂ. പാഷൻ ആണ് ഡ്രീം ആണ് എന്നൊന്നും പറഞ്ഞിരുന്നിട്ട് കാര്യമില്ല. കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. തീരുമാനങ്ങൾ തെറ്റാണെങ്കിൽ പോലും.”
അൽപനേരം മിണ്ടാതിരുന്നിട്ട് ദീപ്തി തുടർന്നു
“എന്റെയും നിന്റെയും ഡ്രീം ആണ് ഈ കമ്പനി. ഒരുപാട് സ്വപ്നം കണ്ടാണ് നമ്മൾ ഈ കമ്പനി ഫോം ചെയ്തതും ഇപ്പോൾ നിലനിർത്തി കൊണ്ടുപോകുന്നതും. ഈ സ്വപ്നങ്ങളെല്ലാം സഫലമാകണമെങ്കിൽ ഞാൻ ഈ പറഞ്ഞ പോംവഴിയേ ഉള്ളൂ. ഞാൻ ഒരു കാൾസെന്ററിൽ ജോയിൻ ചെയ്യാം. അങ്ങനെയാവുമ്പോൾ സാലറി കൂടുതലുണ്ടാവുകയും ചെയ്യും, കൂടാതെ എപ്പോൾ തോന്നുന്നുവോ അപ്പോൾ ഉപേക്ഷിച്ചു പോരുകയും ചെയ്യാം. കുറച്ചു നാൾ അല്പം ബുദ്ധിമുട്ടണം എന്നേയുള്ളൂ. ആ സമയത്തിനുള്ളിൽ എങ്ങനെ നമ്മുടെ കമ്പനിയെ ബ്രേക്ക് ഈവനിലെത്തിക്കാം എന്ന് നീ പ്ലാൻ ചെയ്യ്.”
“അതെങ്ങനെ ?”
“അതാണ് ഞാൻ നേരത്തെ പറഞ്ഞത്. ഏതൊരു സ്ഥാപനത്തിലും ഉള്ള പ്രശ്നങ്ങൾ രണ്ടു തരത്തിലുള്ളതാണ്. ഒന്ന് അത്യാവശ്യ കാര്യങ്ങളും മറ്റൊന്ന് പ്രധാനപ്പെട്ട കാര്യങ്ങളും . ഉദാഹരണമായി നമ്മുടെ കമ്പനിയിലെ കാര്യം തന്നെ എടുക്കാം. കമ്പനിയിലെ സാമ്പത്തിക പ്രശ്നങ്ങൾ അതായത് ബില്ലുകൾ, ശമ്പളം, റെന്റ്, മറ്റു ചിലവുകൾ ഇവയെല്ലാം അത്യാവശ്യ കാര്യങ്ങളാണ്. പക്ഷെ, പ്രധാനപ്പെട്ട വിഷയം ഇതൊന്നുമല്ല, അത് ആവശ്യത്തിനുള്ള വർക്ക് നമുക്ക് ലഭിക്കുന്നില്ല എന്നതാണ്. പക്ഷെ, ഈ പ്രധാനകാര്യം ശ്രദ്ധിക്കാൻ നമുക്ക് സാധിക്കുന്നില്ല. കാരണമെന്താ, ഈ അത്യാവശ്യ കാര്യങ്ങളുടെ നടുവിൽ കിടന്ന് നാം നമ്മുടെ ക്രീയേറ്റീവിറ്റി മുഴുവൻ നശിപ്പിക്കുന്നു.”
“പക്ഷെ, ഇതെങ്ങനെ പ്രാക്ടിക്കൽ ആവും? കഴിഞ്ഞ മാസത്തെ സാലറി മുഴുവൻ കൊടുക്കാൻ സാധിച്ചിട്ടില്ല. നെക്സ്റ്റ് വീക്കിൽ ഓഫീസിന്റെ റെന്റ്, പിന്നത്തെ ആഴ്ച നമ്മുടെ ഫ്ലാറ്റിന്റെ റെന്റ്. ഇതെല്ലാം അവഗണിക്കാൻ സാധിക്കുമോ ? ”
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?