“റിട്ടേൺ കൊടുക്കേണ്ടതില്ലാത്ത ഫണ്ടാണ് ഞാൻ നോക്കുന്നത്. ഒന്നു രണ്ട് പേരോട് ഞാൻ സംസാരിച്ചിട്ടുണ്ട്. ”
“ഫണ്ട് വന്നാൽ നമ്മുടെ പ്രശ്നം തീരുമോ തൽക്കാലം ചെറിയ ആശ്വാസം ലഭിക്കും എന്നല്ലാതെ മറ്റെന്തെങ്കിലും നേട്ടം അതുകൊണ്ട് ഉണ്ടോ …”
“നീയെന്താ പറഞ്ഞു വരുന്നത് ?”
“എന്താണ് വിഷയം എന്നറിയുമോ, അർജെന്റ് ആയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നു.”
“എനിക്ക് പൂർണമായും മനസ്സിലായില്ല ”
“അതു ഞാൻ പിന്നെ പറയാം. ഇപ്പോൾ ഞാനൊരു കാര്യം പറഞ്ഞാൽ പോസിറ്റീവ് ആയി എടുക്കണം. പറയട്ടെ ”
“യെസ് ”
“ഞാൻ തല്ക്കാലം കമ്പനിയിൽ നിന്ന് രാജിവെച്ചു വേറെ ജോലി നോക്കാം. നമ്മുടെ ചെലവുകൾക്ക് അത് മതിയാകും. കമ്പനിയിലെ ചെലവുകൾക്ക് കമ്പനിയിൽ നിന്ന് തന്നെ ”
” നീ കൂടി പോയാൽ പിന്നെ എങ്ങനെ മുന്നോട്ട് പോകും ദീപു ?”
“ഞാൻ പോയില്ലെങ്കിൽ എങ്ങനെ മുന്നോട്ട് പോകും ? ഞാൻ പോയില്ലെങ്കിൽ നമ്മുടെ ഈ ഡ്രീം കമ്പനി മൂന്നു മാസത്തിലധികം മുന്നോട്ട് പോകില്ല. ഞാൻ ഇപ്പോൾ മാറിയാൽ കമ്പനിയെ മുന്നോട്ട് കൊണ്ട് പോകാൻ നിനക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കിട്ടും.”
“നീ പറയുന്നത് ശരിയാണ്, എങ്കിലും. നിന്റെ കൂടെ ഡ്രീം അല്ലെ ഈ കമ്പനി. ”
“അതെ, അത് കൊണ്ട് തന്നെയാണ് പറയുന്നത്. ഇതല്ലാതെ കമ്പനി മുന്നോട്ട് കൊണ്ട് പോകാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. “
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?