ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

 

 

ഏതൊരു സ്റ്റാർട്ട് അപ്പിനെ പോലെയും ആദ്യഘട്ടത്തിൽ വളരെ ആവേശമായിരുന്നു എല്ലാവർക്കും. പക്ഷെ, ചെറിയ ചെറിയ വർക്കുകൾ കിട്ടിത്തുടങ്ങി. വലിയ വർക്കുകൾ ഒന്നും കിട്ടുന്നില്ല. തീരെ വരുന്നില്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ, ഒന്നും ഫൈനലൈസ് ചെയ്യാൻ പറ്റുന്നില്ല. എല്ലാവരും നല്ല ആവേശത്തിലായിരുന്നെങ്കിലും  വളർച്ച ഇല്ലാതായപ്പോൾ ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ തർക്കങ്ങൾ ഉടലെടുത്തു തുടങ്ങി. ഫിനാൻഷ്യൽ ബാക്ക് അപ് കാര്യമായില്ലാത്ത ഷൈൻ ജോസെഫും ദീപകും സാലറി എടുക്കാൻ കഴിയാത്തതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നെങ്കിലും പരമാവധി സഹകരിച്ചു നിന്നിരുന്നു. പക്ഷെ, വീണ്ടും ഇൻവെസ്റ്റ് ചെയ്യേണ്ടി വന്ന ഘട്ടത്തിൽ അവർക്ക്  നോ പറയേണ്ടി വന്നു. അങ്ങനെ അവർ കുറച്ചു കാലം മറ്റൊരു കമ്പനിയിൽ ജോലി ചെയ്ത കാര്യങ്ങൾ മാനേജ് ചെയ്തു. മറ്റു ജോലിക്കാരുടെ എണ്ണം പരമാവധി കുറച്ചും എക്സ്പെന്സുകള് വെട്ടിച്ചുരുക്കിയും പിടിച്ചു നില്ക്കാൻ നോക്കിയെങ്കിലും നടന്നില്ല. കമ്പനിയുടെ ദൈനദിന ചെലവുകൾക്ക് പോലും പുറത്തു നിന്ന് ഫണ്ട് കൊണ്ട് വരേണ്ടി വന്നപ്പോൾ ലിജോയും പിൻവാങ്ങി. വീട്ടിൽ നിന്ന് കിട്ടുന്ന തുക കൊണ്ട് വീട്ടുചിലവും കമ്പനി ചെലവും നടത്തിക്കൊണ്ടു പോകേണ്ട ഘട്ടമെത്തിയപ്പോൾ ദീപ്തി സുദീപിനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

 

 

“സുദീ എന്താണ് നിന്റെ പ്ലാൻ? ഇനി എങ്ങനെ മുന്നോട്ട് പോകാനാണ്  ഉദ്ദേശം  ?”

 

 

“ഇന്ത്യയിലെ നമ്പർ വൺ സോഫ്റ്റ്‌വെയർ കമ്പനി എന്നത് എന്റെ ഡ്രീം ആണ്. അതങ്ങനെ പെട്ടെന്ന് ഉപേക്ഷിക്കാൻ  പറ്റില്ല.”

 

 

“എങ്ങനെ മുന്നോട്ട് കൊണ്ട് പോകും., വർക്കുകൾ ആണെങ്കിൽ തീരെ ഇല്ല, ഓഫീസ് സ്റ്റേഷനറി വാങ്ങാനുള്ള പോലും ഫണ്ട് ഇല്ല. വീട്ടുകാരിൽ നിന്നും ഫണ്ട് വാങ്ങുന്നതിനു പരിമിതികളില്ലേ ”

 

 

“ഫണ്ട് കുറച്ചു അറേഞ്ച് ചെയ്യാം. പക്ഷെ, ജയ്‌പൂർ വരെ പോകേണ്ടി വരും.”

 

 

“ഫണ്ട് വന്നത് കൊണ്ട് മാത്രം പ്രശ്നം തീരുമോ സുദീപ്, വർക്ക് എങ്ങനെ എടുക്കും ?”

 

 

“ഇപ്പോഴത്തെ പ്രശ്നം ഫണ്ട് അല്ലെ, ആദ്യം അത് സോൾവ് ചെയ്യാം, ബാക്കിയുള്ള കാര്യം പിന്നെ ചിന്തിക്കാം.”

 

 

“അതുപോരാ സുദീ, ഫണ്ട് കിട്ടുന്നത് എളുപ്പമായിരിക്കും. അതിനു റിട്ടേൺ കൊടുക്കാൻ പറ്റുമോ എന്ന് ചിന്തിക്കേണ്ട ? ”

 

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.