ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

പുതിയ കമ്പനിയിൽ ജോയിൻ ചെയ്ത് അധികമായിട്ടില്ലെങ്കിലും ഇജാസ് മൂന്നു ദിവസം ലീവ് എടുത്ത് വിവാഹത്തിന് എത്തി. താൻ ഏറ്റവും ആഗ്രഹിച്ച ആ മുഹൂർത്തം അതിൽ സാക്ഷിയാവാൻ ഏതൊരു ബുദ്ധിമുട്ട് സഹിക്കാനും അവൻ തയ്യാറായിരുന്നു.  അത്രയ്ക്കുണ്ടായിരുന്നു അവന് ദീപ്തിയോടുള്ള സ്നേഹവും കടപ്പാടും. അവൾ ഏറ്റവും ആഗ്രഹിച്ച ആ വിവാഹ സുദിനത്തിൽ ഇജാസ് എത്തി. തൻറെ വിവാഹവസ്ത്രത്തിൽ  വളരെയധികം മനോഹരിയായിരുന്നു ദീപ്തി.

 

 

 

വിവാഹ ചടങ്ങുകളെല്ലാം ഇജാസിന്  വളരെ കൗതുകം ഉണർത്തുന്ന കാഴ്ചകൾ ആയിരുന്നു. നാട്ടിൽ കുറെ വിവാഹങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ജൈന മതവിശ്വാസികളുടെ വിവാഹചടങ്ങിൽ അവൻ പങ്കെടുക്കുന്നത്.  തൻറെ നാട്ടിലെ സാധാരണ കല്യാണങ്ങൾ മാത്രം കണ്ടുവന്നിരുന്ന ഇജാസിന് രാജസ്ഥാനിലെ വ്യത്യസ്തവും ആഘോഷം നിറഞ്ഞതുമായ  വിവാഹ ചടങ്ങുകൾ വിസ്മയമായിരുന്നു.  ജൈന മതത്തിലെ ആചാരങ്ങൾ കൂടാതെ രാജസ്ഥാനിലെ പരമ്പരാഗത ക്ഷത്രിയ രീതികളും വിവാഹാഘോഷങ്ങൾക്ക് മിഴിവേകിക്കൊണ്ട് ഉണ്ടായിരുന്നു. ദീപ്തി ഒരു തമിഴ് ബ്രാഹ്മിൺ കുടുംബത്തിലുള്ളതായിരുന്നെങ്കിലും ജൈന ആചാര പ്രകാരം വിവാഹം നടത്താൻ അവളുടെ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. രാജസ്ഥാനിലെ പരമ്പരാഗത ക്ഷത്രിയ  രാജകീയ വേഷത്തിൽ കുതിരപ്പുറത്ത് തലപ്പാവും അണിഞ്ഞു വാളും ഉറയിലിട്ട് വരുന്ന സുദീപ് ആഘോഷങ്ങളിലെ ആവേശമുണർത്തുന്ന  കാഴ്ചയായിരുന്നു

ജൈന ആചാരങ്ങളെല്ലാം  പുതുമയായി ഇജാസിന് തോന്നി. വിവാഹ സമ്മാനങ്ങൾ ആയി പലരും വിലകൂടിയ രത്നങ്ങളും  വജ്രാഭരണങ്ങളുമാണ് നൽകിയത്. പക്ഷേ ശമ്പളം കിട്ടിയാൽ തൻറെ ലോൺ തിരിച്ചടവിന് ശേഷം നിത്യ ചെലവുകൾക്ക് പോലും തികയാത്ത അവസ്ഥയായിരുന്നു ഇജാസിന്റെത്. അതുകൊണ്ട് അവൻ ചെറിയ ഒരു  മോതിരവും ചില പുസ്തകങ്ങളും ആണ് വിവാഹ സമ്മാനമായി ദീപ്തിക്കും സുദീപിനും നൽകിയത്. ഇജാസിന്റെ സാമ്പത്തിക സ്ഥിതി അറിയുന്ന അവർ രണ്ടുപേരും അതൊരു  കുറച്ചിലായി എടുത്തതേയില്ല.

 

 

വിവാഹം പ്രമാണിച്ചു രണ്ടാഴ്ച മാത്രമാണ് തങ്ങളുടെ പ്രോജെക്ടിൽ നിന്നും സുദീപും ദീപ്തിയും ലീവ് എടുത്തത്. അതും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി. അല്ലെങ്കിൽ രണ്ടു പേരും പിറ്റേ ദിവസം മുതൽ തങ്ങളുടെ ഡ്രീം പ്രോജക്ടിന്റെ പിന്നാലെ പോയേനെ. ഇന്ത്യയിലെ സിലിക്കൺ വാലിയായി അറിയപ്പെടുന്ന ബാംഗ്ലൂരിൽ തന്നെ തങ്ങളുടെ സ്ഥാപനം തുടങ്ങാനാണ് അവർ (വി സെവനിലെ ഏഴ് പേരും) തീരുമാനിച്ചത്. രണ്ടാഴ്ച മാത്രം നീണ്ട  വിവാഹാനുബന്ധ ചടങ്ങുകൾക്കും ഹണിമൂൺ യാത്രക്കും ശേഷം സുദീപും ദീപ്തിയും ബാംഗ്ലൂരിലെ ഫ്ലാറ്റിലെത്തി. ഇജാസ്  അപ്പോഴേക്കും അവരുടെ പഴയ ഫ്‌ളാറ്റിൽ  നിന്നും മാറിയിരുന്നുവെങ്കിലും ദീപ്തിയുടെ നിർബന്ധപ്രകാരം പുതിയ ഒരു ഫ്ലാറ്റിലാണ് അവർ കുടുംബ ജീവിതം ആരംഭിച്ചത്. പിന്നെയും രണ്ടു മാസമെടുത്തു എല്ലാ കാര്യങ്ങളും ശരിയായി വി സെവൻ ടെക്നോളജീസ് പ്രവർത്തനമാരംഭിക്കാൻ.

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.