“സാറിനെ അയാൾ ഇയാൾ എന്നൊന്നും വിളിക്കല്ലേ മോളെ.” വാസുദേവ് പറഞ്ഞു.
“എന്നാൽ ശരി, എന്താ ആ ബഹുമാനപ്പെട്ട സാറിന്റെ പേര് ?” നൗറീൻ കുസൃതി ചിരിയോടെ ചോദിച്ചു.
ഇജാസിനോടുള്ള ബഹുമാനം നിറയുന്ന ശബ്ദത്തിൽ വാസുദേവ് പറഞ്ഞു.
“ഇജാസ്, ഇജാസ് അഹമ്മദ് ”
ഇജാസ് അഹ്മദ്! ആ പേരു കേട്ടതും ഒരു നിമിഷം നൗറീൻ നിശ്ശബ്ദയായി.
കഴിഞ്ഞ മൂന്നു വർഷമായി ഞാൻ തിരയുന്നതാരെയാണോ ആ ആളാണോ ഇത്. അതെ, ഇത് തന്നെ. എന്റെ സ്വന്തം …… ആ മുറി മുഴുവൻ നടുങ്ങുന്ന ഉച്ചത്തിൽ അവൾ അലറി വിളിച്ചു.
“എളാപ്പാ ………”
ആ അലർച്ച കേട്ട് പാൻട്രിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിത്തരിച്ച് ശബ്ദം കേട്ടിടത്തേക്ക് നോക്കി.
∆ ബ്രേക്ക് ഈവൻ – ഒരു കമ്പനിയുടെ ലാഭവും അവിടുത്തെ എക്സ്പെൻസും ഒപ്പമാകുന്ന അവസ്ഥ, അതായത് ലാഭമോ നഷ്ടമോ ഇല്ലാത്ത ഘട്ടം. ഏതൊരു പുതിയ കമ്പനിയുടെയും ആദ്യത്തെ ലക്ഷ്യം ബ്രേക്ക് ഈവൻ എത്തുക എന്നതായിരിക്കും.
∆ സ്റ്റീഫൻ ആർ കോവെ – ലോകപ്രശസ്ത ബിസിനസ് മോട്ടിവേറ്ററും ഗ്രന്ഥകാരനും. അദ്ദേഹത്തിൻറെ ‘ദി സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്റ്റീവ് പീപ്പിൾ’ എന്ന പുസ്തകം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ബിസിനസ് ഗ്രന്ഥമാണ്. 38 ഭാഷകളിലായി രണ്ടരക്കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞു എന്നാണ് കണക്ക്.
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?