“ഓക്കേ ഞാനൊന്നു ചെക്ക് ചെയ്യട്ടെ, അതുവരെ നിങ്ങൾക്ക് അവിടെ വെയ്റ്റ് ചെയ്യാം. ” റിസപ്ഷൻ റൂമിലെ സെറ്റി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“താങ്ക് യു ”
റിസെപ്ഷനിസ്റ്റ് ആരെയോ കോൺടാക്റ്റ് ചെയ്തു. അതിനിടയിൽ മറ്റു ചില കാര്യങ്ങളുമായി അവൾ തിരക്കിലായി. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ നൗറീനെ വിളിച്ചു.
“മിസ്, എച്ച് ആറിൽ നിന്നും അങ്ങനെ ആരെയും വിളിച്ചിട്ടില്ല എന്നാണ് പറയുന്നത്. ക്യാൻ യു പ്ളീസ് ഷോ മി ദി മെയിൽ ?”
നൗറീൻ തന്റെ മൊബൈൽ എടുത്ത് ഇ മെയിൽ ഓപ്പൺ ചെയ്ത് അവൾക്ക് കാണിച്ചു കൊടുത്തു.
“ഓ ഇത് ദീപ്തി മാം അയച്ചിരിക്കുന്ന മെയിൽ ആണ്. മാം എത്തുമ്പോൾ 11 മണിയാവും. അതുവരെ നിങ്ങൾക്ക് ഫിഫ്ത് ഫ്ലോറിൽ പാൻട്രിയിൽ വെയ്റ്റ് ചെയ്യാം.”
നൗറീൻ ലിഫ്റ്റിൽ കയറി ഫിഫ്ത് ഫ്ലോറിലെത്തി. പാൻട്രി എന്നു മാത്രം പറഞ്ഞാൽ പോരാ, ഒരു ഫുഡ് കോർട്ട് എന്ന് തന്നെ പറയാം, അത്രയ്ക്കും വലുപ്പവും സൗകര്യവും ഉണ്ടായിരുന്നു പാൻട്രിക്ക്. രാവിലെ ആറു മണി മുതൽ തന്നെ പാൻട്രി ഓപ്പൺ ആവും. നൗറീൻ അവിടെ ഇരുന്നു ചുറ്റും നോക്കുന്നതിനിടയിൽ അമ്പത് വയസു പ്രായം തോന്നിക്കുന്ന ഒരാൾ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.
“ആം വാസുദേവ്, അക്കൗണ്ട്സ് മാനേജർ, യു ക്യാൻ വെയ്റ്റ് ദേർ ഇൻ മൈ ഓഫീസ്”.
“നോ പ്രോബ്ലം സർ, ഐ ക്യാൻ ബി ഹിയർ”
“ഓക്കേ, ദെൻ ലെറ്റ്സ് ഹാവ് എ കോഫി”
അതും പറഞ്ഞു അയാൾ കൗണ്ടറിലേക്ക് പോയി. രണ്ടു കോഫിയുമായി വന്നു നൗറീനൊപ്പം ഇരുന്നു.
“നൗറീൻ, യു ഫ്രം വേർ ?”
“ആം കമിങ് ഫ്രം ഔർ ബാംഗ്ലൂർ ഓഫീസ്”
“ഓക്കേ, ഐ നോ ഇറ്റ്. ആം ആസ്കിങ് എബൌട്ട് യുവർ നേറ്റീവ് പ്ലേസ്” അയാൾ ഒരു ചിരിയോടെ പറഞ്ഞു.
“ആം സോറി സർ, ആം ഫ്രം കേരള ”
“ആഹാ മോൾ മലയാളി ആണല്ലേ, പേര് കേട്ടപ്പോൾ തോന്നിയില്ല.” അയാൾ പറഞ്ഞു.
വാസുദേവ് സർ ഒരു മലയാളി ആണ്, പക്ഷെ, വർഷങ്ങളായി ഹൈദരാബാദിൽ സെറ്റിൽഡ് ആണ്. അഞ്ചു വർഷമായി ഇവിടെ ജോയിൻ ചെയ്‍തിട്ട്. അല്പം സംസാരപ്രിയൻ ആണെന്ന് തോന്നുന്നു.
“ബാംഗ്ലൂർ നിന്ന് നൗറീൻ എന്ന സോഫ്റ്റ്‌വെയർ ട്രെയിനീ വരുമെന്നും കൂടെ ഉണ്ടാവണമെന്നും ദീപ്തി മാം പറഞ്ഞിരുന്നു. പക്ഷെ, ഇത്ര നേരത്തെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. ”
“ദീപ്തി മാം എന്നെയും വിളിച്ചിരുന്നു. ഹോട്ടൽ ഹൈലാൻഡിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് പറയാൻ. ദീപ്തി മാം ആണോ എച്ച് ആർ ഹെഡ് ? ”
“ഏയ് അല്ല. ദീപ്തി മാം കമ്പനിയുടെ വൺ ഓഫ് ഡിറക്ടർസ്. ഇപ്പോൾ കാര്യമായി കമ്പനി കാര്യങ്ങളിൽ ഇടപെടാറില്ല. നമ്മുടെ സി ഇ ഓ സുദീപ് ജെയ്‌നിന്റെ വൈഫ് ആണ്.”
“എന്നെ പ്രത്യേകമായി കാണണമെന്ന് പറഞ്ഞതിന്റെ കാരണം എന്താണാവോ? കഴിയുമെങ്കിൽ ഇന്നുകൂടി ഇവിടെ സ്റ്റേ ചെയ്യാൻ പറഞ്ഞു.”
“ട്രെയിനിങ്ങിനു ശേഷം കമ്പനിയിൽ തുടരാതെ പോകുന്നവരെ എല്ലാവരെയും മാം നേരിട്ട് വിളിക്കുന്നുണ്ട്. നൗറീന്റെ വർക്കിനെക്കുറിച്ച് കിട്ടിയ റിപ്പോർട്ട് എക്സലന്റ് എന്നാണ്. അതുകൊണ്ട് നേരിട്ട് സംസാരിക്കാം എന്നു വിചാരിച്ചുണ്ടാകും.”
“എങ്കിലും കമ്പനിയുടെ ഡയറക്ടർ നേരിട്ട് കാണണമെന്നു പറയുമ്പോൾ ……. ഐ കാന്റ് ബിലീവ് ഇറ്റ്.”
“വേറൊന്നും കൊണ്ടല്ല, കഴിവുള്ള ജോലിക്കാരെ കമ്പനിയിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഒരു മീറ്റിംഗ് മാത്രം. മോൾക്ക് ഇവിടെ കണ്ടി ന്യൂ ചെയ്തു കൂടെ ”
“എനിക്ക് കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ”
“വേറെ ഏതു കമ്പനിയിലേക്കാണ് പോകുന്നത് ”
“ഇല്ല സർ, വേറെ എവിടെയും ജോയിൻ ചെയ്യുന്നില്ല. നാട്ടിലേക്ക് തിരിച്ചു പോകണം. മൈ വെഡിങ് ഈസ് ആൾറെഡി ഫിക്സഡ്. ”
“അതാണോ കാര്യം, അപ്പോൾ ലീവ് എടുത്താൽ പോരെ “
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?