ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

“ഇനിയെന്ത് ചെയ്യാനാ പ്ലാൻ ?”

 

 

“എന്തെങ്കിലും ചെയ്യാതെ പറ്റില്ലല്ലോ. ഇതെന്റെ ആവശ്യമായി പോയില്ലേ…”

 

 

 

 

************************************

 

ആറടിയോളം ഉയരവും മെലിഞ്ഞ ശരീരവും. ജീൻസും ഷർട്ടുമാണ് വേഷം. മഫ്ത ധരിച്ചിട്ടുണ്ട്. ഷർട്ടിനു മേലെ ഓവർകോട്ട് പോലെ എന്തോ പുതച്ചിട്ടുണ്ട്. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ നൗറീൻ ഒരു ടാക്സി വിളിച്ചാണ് കോർപറേറ്റ് ഓഫീസിലേക്ക് പോയത്. നൗറീൻ, സീ സെവനിലെ വളരെ കഴിവുള്ള ഒരു സോഫ്റ്റ്വെയർ ട്രെയിനിയാണ്. നൗറീൻ സീ സെവനിൽ വന്നിട്ട് പതിനൊന്ന് മാസമാകുന്നു. അടുത്ത മാസം കഴിയുന്നതോടു കൂടി ട്രെയിനിങ് പിരീഡും എഗ്രിമെന്റും കഴിയും. അതോടു കൂടി റിസൈന്‍ ചെയ്യാനാണ് നൗറീൻ ആഗ്രഹിക്കുന്നത്. പഠനവും ജോലിയുമായി കഴിഞ്ഞ മൂന്നു വർഷമായി ബാംഗ്ലൂരിൽ തന്നെയുണ്ട് നൗറീൻ. റിസൈൻ ചെയ്യാനുള്ള തീരുമാനം അറിയിച്ചപ്പോൾ ഹൈദരാബാദിലെ കോർപ്പറേറ്റ് ഓഫീസിൽ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ നേരിട്ട് ചെല്ലാനാണ് നിർദ്ദേശം ലഭിച്ചത്.  ട്രെയിനിൽ പോകാമെന്നാണ് ആദ്യം  വിചാരിച്ചതെങ്കിലും രാത്രി മുഴുവൻ യാത്ര ചെയ്യേണ്ടത് കൊണ്ട് യാത്ര ഫ്ലൈറ്റിലാക്കി. രണ്ടു മണിക്കൂർ കൊണ്ട് എത്താമെന്നത് കൂടാതെ ചുരുങ്ങിയ ഫെയറിലുള്ള ടിക്കറ്റും കിട്ടി. നൗറീൻ തനിക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ കയറി ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്ത് താഴോട്ടിറങ്ങുബോൾ സമയം 9 മണി. കോർപ്പറേറ്റ് ഓഫീസിൽ എത്താൻ പറഞ്ഞിരിക്കുന്ന സമയം പതിനൊന്നു മണിയാണ്. താഴെ റെസ്റ്റോറന്റിൽ എത്തി അവൾ ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തു. താനടക്കം 60 പേരാണ് കഴിഞ്ഞ വർഷം സോഫ്റ്റ്‌വെയർ ട്രെയിനിയായി സീ സെവനിൽ ജോയിൻ ചെയ്തത്. ആ അറുപതു  പേരും ഒരു വർഷം തികയുന്നതോടു കൂടി കമ്പനി വിട്ടു പോകുകയാണ്. ബാക്കി എല്ലാവരെയും കോർപ്പറേറ്റ് ഓഫിസിൽ നിന്ന് എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ നിന്നും വിളിച്ചിരുന്നു. അതിൽ തന്നോട് മാത്രമാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്. വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നത് കൊണ്ട് ഇനി കുറച്ചു കാലം ഫ്രീ ആവാം എന്ന് വിചാരിച്ചാണ് നൗറീൻ ജോലി റിസൈൻ ചെയ്യുന്നത്. പൊതുവേ എല്ലാ ഐ ടി കമ്പനികളുടെയും കോർപ്പറേറ്റ് ഓഫീസ് ബാംഗ്ലൂരിൽ തന്നെയാണ്. ഈ കമ്പനി മാത്രമാണ് തങ്ങളുടെ കോർപറേറ്റ് ഓഫീസ് ഹൈദരാബാദിൽ വെച്ചിരിക്കുന്നത്. ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വെയ്റ്റർ ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് അവൾ ഇറങ്ങി.

പതിനൊന്നു മണിക്കാണ് എത്താൻ പറഞ്ഞിരുന്നതെങ്കിലും അവൾ പത്തു മണി കഴിഞ്ഞപ്പോൾ തന്നെ ഓഫീസിലെത്തി. ഐ ഡി കാർഡ് കാണിച്ചെങ്കിലും സെക്യൂരിറ്റി അകത്തേക്ക് കടത്തി വിട്ടില്ല. പിന്നെ ഓഫീസിലേക്ക് വിളിച്ചു ചോദിച്ചതിന് ശേഷമാണ് കടത്തിവിട്ടത്. ഒമ്പത് നിലയുള്ള ഓഫീസിന്റെ റിസെപ്ഷനിലേക്ക് അവൾ കടന്നു ചെന്നു. വളരെ സുന്ദരിയായിരുന്ന റിസെപ്ഷനിസ്റ്റ് അവളെ നിറഞ്ഞ പുഞ്ചിരിയോടു കൂടി സ്വീകരിച്ചു.

നൗറീൻ അവളെ വിഷ് ചെയ്തു.

“ഗുഡ് മോർണിംഗ് ”

“യെസ്, ഗുഡ് മോർണിംഗ്, വാട്ട് ഐ ക്യാൻ ഡു ഫോർ യു, മിസ്”

“ആം നൗറീൻ, ” അവൾ ഐ ഡി കാർഡ് കാണിച്ചു.

 

“ഇന്ന് പതിനൊന്ന് മണിക്ക് ഇവിടെ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു.”

 

“ആരാണ് പറഞ്ഞെതെന്നറിയുമോ മിസ് ?”

 

“എനിക്ക് ഇ മെയിൽ വന്നതാണ്.”

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.