“ഐ ഡോണ്ട് നോ എക്‌സാക്റ്റ്‌ലി, സംവേർ ഇൻ ട്രിച്ചൂർ”
“എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ. പിന്നീടത് മറ്റൊരു പ്രശ്നമായി മാറരുത്. അവന്റെ സേവനമോ സൗഹൃദമോ നഷ്ടപ്പെടരുത്.”
“ഇല്ല. ഞാൻ ശ്രദ്ധിച്ചു കൊള്ളാം. ഞാൻ ഓഫീസിൽ വിളിച്ചു അവന്റെ നാട്ടിലെ ഡീറ്റെയിൽസ് ഒക്കെ കളക്റ്റ് ചെയ്യാൻ നോക്കി. അവന്റെ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിങ്ങനെ എല്ലാ രേഖകളും നോക്കി. ആധാർ കാർഡും പാസ്പോർട്ടും ഹൈദരാബാദ് അഡ്രസിലാണ്. ഡ്രൈവിംഗ് ലൈസൻസ് ആകട്ടെ, ബാംഗ്ലൂരിലെ അവൻ വർക്ക് ചെയ്ത കമ്പനി അഡ്രസിലും. ”
പിന്നെ സുദീപ് തുടർന്നു. “അവന്റെ ഒരു സിസ്റ്റർ ഉണ്ടായിരുന്നല്ലോ. വാട്ട് വാസ് ഹേർ നെയിം? ”
“അതെല്ലാം കുറെ മുമ്പ് ഞാൻ ട്രൈ ചെയ്തതാണ്. അന്നത്തെ നമ്പർ എന്റെ കയ്യിൽ മിസ് ആയി.”
“നമ്മുടെ കോളേജിൽ അന്വേഷിച്ചാൽ എന്തെങ്കിലും കിട്ടില്ലേ.”
“ആ വഴിയും ഞാൻ നോക്കിയതാണ്. പ്രസാദ് സർ വഴി കുറെ ശ്രമിച്ചു നോക്കി. ഒന്നും നടന്നില്ല.”
“അവനോടു തന്നെ നേരിട്ട് സംസാരിച്ചു നോക്കിക്കൂടെ. നിന്നോട് അവൻ വളരെ ക്ലോസ് അല്ലേ ?”
“നല്ല കാര്യം തന്നെ, ഇന്ന് തന്നെ എത്ര നേരം ചോദിച്ചിട്ടാണ് അവൻ ഒന്ന് വാ തുറന്നതു തന്നെ. ”
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?