ഇജാസ് സീ സെവനിൽ ജോയിൻ ചെയ്ത് രണ്ടാം വർഷമായിരുന്നു അത്. സുദീപിന്റെയും ദീപ്തിയുടെയും നിർബന്ധം സഹിക്കവയ്യാതെ ഇജാസ് വിവാഹത്തിന് സമ്മതിച്ചു. വലിയ ഫാമിലിയിൽ നിന്നാകരുതെന്ന് മാത്രമേ ഇജാസ് നിർബന്ധം പറഞ്ഞുള്ളൂ. കുട്ടിയെ കണ്ടെത്തിയതും കാര്യങ്ങളെല്ലാം തീരുമാനിച്ചതും ദീപ്തിയായിരുന്നു. ആ വർഷം ട്രെയിനിയായി കമ്പനിയിൽ ജോയിൻ ചെയ്ത മെഹ്‌റാബാനു. വിജയവാഡയിൽ നിന്നും മുന്നൂറു കിലോമീറ്റർ അകലെയുള്ള കുഗ്രാമത്തിൽ നിന്നും ദരിദ്ര സാഹചര്യത്തിൽ നിന്നും വന്നവളായിരുന്നു. ഇജാസിനെ അവൾക്ക് ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് നേരിട്ട് കണ്ടു തന്റെ പ്രശ്നങ്ങളും സ്വഭാവരീതികളും ജോലിയുടെ സ്വഭാവവും തിരക്കും കൂടാതെ ദീപ്തിയുടെയും സുദീപിന്റെയും നിർബന്ധം മൂലമാണ് വിവാഹം കഴിക്കുന്നതെന്നും ഇജാസ് മെഹ്‌റാബാനുവിനോട് പറഞ്ഞെങ്കിലും അവൾക്ക് വിവാഹത്തിനോട് പൂർണ സമ്മതമായിരുന്നു. നാട്ടിലേക്ക് ചെന്നാൽ ഏതെങ്കിലും ഗ്രാമീണന്റെ ഭാര്യയായി ജീവിക്കേണ്ടി വരുമെന്ന് അവൾക്കറിയാമായിരുന്നു. തന്റെ നാട്ടിലോ വീട്ടിലോ ആരെയും അറിയിക്കാതെ നടത്തിയ വിവാഹം പക്ഷെ പൂർണ പരാജയമായി. ഭർത്താവ് എന്ന നിലയിൽ പൂർണ പരാജയമായിരുന്നു ഇജാസ്. മെഹറുവിനോട് അനുഭാവപൂർണമായാണ് പെരുമാറിയതെങ്കിലും ഒരു ഭർത്താവിൽ കിട്ടേണ്ട പരിഗണന ഒന്നും നല്കാൻ ഇജാസിനായില്ല. ഭാര്യയോടൊത്തൊന്നു പുറത്തു പോകാൻ, അവളോടൊന്നിച്ച് ചെലവഴിക്കാൻ ഒന്നും സമയമുണ്ടായിരുന്നില്ല ഇജാസിന്. എന്തിനധികം സമയത്തിന് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്ന ആൾക്ക് മറ്റൊന്നിനും സമയം തികയില്ലല്ലോ കൂടാതെ, പല ദിവസങ്ങളിലും ഓഫീസിൽ തന്നെ കഴിച്ചുകൂട്ടുന്ന ഇജാസിനോടൊത്തുള്ള ജീവിതം മടുത്തപ്പോൾ മെഹറു തന്നെ മുൻകയ്യെടുത്ത് ഡിവോഴ്സ് വാങ്ങി. ഇനിയും സീ സെവനിൽ വർക്ക് ചെയ്യാൻ കഴിയില്ലെന്നും മറ്റൊരു കമ്പനിയിൽ നല്ല ജോലി തരപ്പെടുത്തണം എന്നും മാത്രമായിരുന്നു അവളുടെ ഡിമാൻഡ്. ദീപ്തി തന്നെ തന്റെ ബന്ധം ഉപയോഗിച്ച് അവൾക്ക് നല്ലൊരു ജോലി വാങ്ങിക്കൊടുത്തു. തമ്മിൽ വേർപിരിഞ്ഞെങ്കിലും ഇജാസ് മെഹ്റുവുമായുള്ള സൗഹൃദം പൂർണമായും ഒഴിവാക്കിയിരുന്നില്ല. താൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം നാശമായി എന്ന കുറ്റബോധവും ഉണ്ടായിരുന്നു.
“സുദീ, ഞാനൊന്നു തീരുമാനിച്ചു. അവന്റെ നാട്ടിലെ ഡീറ്റെയിൽസ് എങ്ങനെയെങ്കിലും തപ്പിയെടുക്കണം. അവനെ തിരികെ നാട്ടിലെത്തിച്ചു കഴിഞ്ഞാൽ എന്തെങ്കിലും മാറ്റം നമുക്ക് പ്രതീക്ഷിക്കാം. ”
” അതിന് അവൻറെ നാട് എവിടെയാണെന്ന് വല്ല അറിവും നിനക്കുണ്ടോ? സംതിങ് ലൈക് പ്ലേസ് നെയിം ഓർ ഫാമിലി നെയിം ?”
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?