ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ, ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.”
“എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു.
അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.
“ഇജൂ, സുദീപിനെ നിനക്കറിയാമല്ലോ, വളരെ ഇമോഷണലാണ് അവൻ. അതിലേറെ ഇമോഷണലാണ് അവൻ നമ്മുടെ ഈ സൗഹൃദത്തിന്റെ കാര്യത്തിൽ. ഇനി നമ്മൾ തമ്മിൽ കാണുമോ എന്നെനിക്കറിയില്ല. എങ്കിലും എപ്പോഴും എന്റെ പ്രാർത്ഥനകൾ നിന്നോടൊപ്പം ഉണ്ടാകും.”
അവൻറെ മറുപടി കേൾക്കാൻ നിൽക്കാതെ ദീപ്തി നടന്നകന്നു.
ഏഴാം കടലും കടന്ന്… ഭാഗം-5 ആൽക്കെമിസ്റ്റ്
അങ്ങനെ അവരുടെ ആ സൗഹൃദത്തിൽ വിള്ളൽ വീണു. ദീപ്തിയെങ്കിലും തൻറെ നിലപാട് മനസ്സിലാക്കും എന്നായിരുന്നു ഇജാസിന്റെ പ്രതീക്ഷ. പക്ഷേ അതുകൂടി സാധിക്കാതിരുന്നപ്പോൾ ഇജാസ് നിരാശനായെങ്കിലും വളരെ പെട്ടെന്ന് തന്നെ യാഥാർത്ഥ്യബോധത്തിലേക്കെത്തി. അവർ രണ്ടുപേരും തന്നെ മനസ്സിലാക്കുമെന്നും അവർ തിരികെ വരുമെന്നും അവന് ഉറപ്പുണ്ടായിരുന്നു. അവൻ തൻറെ തീരുമാനവുമായി മുന്നോട്ടുപോയി ഹാവെൽസിൽ ജോയിൻ ചെയ്തു.
മൂന്നുമാസം വരെ സുദീപിൽ നിന്നോ ദീപ്തിയിൽ നിന്നോ ഒരു കോൺടാക്ട് പോലും ഉണ്ടായില്ല.
ജോലിയുടെ തിരക്ക് മൂലം അവനു അങ്ങോട്ട് വിളിക്കാനും സാധിച്ചിരുന്നില്ല. മൂന്നുമാസത്തിനുശേഷം ഇജാസിന് സുദീപിൽ നിന്നും ഒരു ഫോൺ കോൾ വന്നു, അവരുടെ വിവാഹത്തിന് ക്ഷണിക്കാൻ. അവൻ തങ്ങളുടെയൊപ്പം സ്റ്റാർട്ട് അപ്പ് തുടങ്ങാൻ കൂടെ നിൽക്കാത്തതിൽ അമർഷം തീരാതിരുന്ന സുദീപ് ഇജാസിനെ വിവാഹത്തിന് ക്ഷണിക്കേണ്ട എന്നു വരെ വിചാരിച്ചതാണ്. പക്ഷെ ദീപ്തി ഉടക്കി. കേവലം ഒരു ബിസിനസിനു കൂടെ ഇല്ല എന്നത് കൊണ്ട് തീർന്നു പോകേണ്ടതല്ല സൗഹൃദമെന്ന് അവൾ സുദീപിനെ പറഞ്ഞു മനസ്സിലാക്കി. കമ്പനി തുടങ്ങി അല്പം നല്ല നിലയിലായിട്ടു മതി വിവാഹം എന്നാണ് രണ്ടു പേരും വിചാരിച്ചിരുന്നത്. പക്ഷെ, ഇനിയും വെയിറ്റ് ചെയ്യാൻ രണ്ടു പേരുടെയും ഫാമിലി തയ്യാറായിരുന്നില്ല. അതുകൊണ്ടു ഫാമിലിയുടെ നിർബന്ധത്തിനു രണ്ടുപേർക്കും വഴങ്ങേണ്ടി വന്നു.
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?