ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

ഏഴാം കടലും കടന്ന്… ഭാഗം-4    

        ആൽക്കെമിസ്റ്റ് 

കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ…

 

അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ  ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ  വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. അവൻ അതിൽ ഇടപെട്ടു. പക്ഷെ, അവന് എളുപ്പം തീർക്കാവുന്ന ഒന്നായിരുന്നില്ല.

 

 

ഇജാസ് എത്ര പറഞ്ഞിട്ടും രണ്ടു പേരും തമ്മിൽ മിണ്ടാൻ തയ്യാറായില്ല. ഇജാസിന് ആകെ വിഷമമായി. അവർ രണ്ടുപേരുമാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ. അവർ തമ്മിലുള്ള പിണക്കം മാറ്റാൻ അവൻ ആവുന്നത്ര ശ്രമിച്ചു. പക്ഷെ, രണ്ടുപേരും പിടി തരാതെ ഒഴിവായി. അവൻ ചോദിക്കുമ്പോഴൊക്കെ അവർ രണ്ടു പേരും മറ്റേയാളോട് ചോദിയ്ക്കാൻ പറഞ്ഞു.

 

 

അവസാനം ഒരു ദിവസം ഇജാസ് ദീപ്തിയെ പിടിച്ചു നിർത്തി സംസാരിച്ചു.

 

 

“ശരിക്കും എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം.?”

 

 

“എനിക്കറിയില്ല ഇജു, അവനാണ് എല്ലാം തുടങ്ങിയത്. ഏതോ നിസാര കാര്യം പറഞ്ഞാണ് അവൻ തുടങ്ങിയത്. ഞാനാദ്യം വിചാരിച്ചത് അവൻ തമാശ കാണിക്കുന്നതാണ് എന്നാണ്. പക്ഷെ, പിന്നെയാണ് മനസ്സിലായത്, അവൻ സീരിയസാണെന്ന്. ”

 

“നീ എന്താണെന്നു അവനോട് ചോദിച്ചില്ലേ,”

 

 

“ഇല്ല, ചോദിയ്ക്കാൻ സമ്മതിക്കേണ്ടേ ”

 

 

“ഞാൻ അവനോട് സംസാരിച്ചോളാം, അതുവരെ ഒന്ന് വെയ്റ്റ് ചെയ്യൂ.”

 

 

അന്ന് രാത്രി റൂമിലെത്തിയപ്പോൾ ഇജാസ് സുദീപിനോട് സംസാരിച്ചു.

 

 

“ഇജാസ്, അവളുടെ കാര്യമാണെങ്കിൽ നീയെന്നോട് സംസാരിക്കേണ്ട”

 

 

“ആക്ച്വലി എന്താ പ്രശ്നം, ”

 

 

“ഒരു പ്രശ്നവുമില്ല, അവളോട് സംസാരിക്കാനും കൂട്ടുകൂടാനും എനിക്ക് താല്പര്യമില്ല.”

 

 

“അതല്ലടാ, ഇത്രനാളും നമ്മൾ ഒരുമിച്ച് നിന്നിട്ട് ഇപ്പോഴെന്താ ഇങ്ങനെ”

 

 

“ഇനിയും നീ അവളുടെ ഭാഗം പറയുകയാണെങ്കിൽ പിന്നെ ഞാനിവിടെ നിൽക്കുന്നില്ല. ഞാൻ വേറെ റൂം നോക്കിക്കൊള്ളാം”

 

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.