എസ്‌കേപ് ഫ്രം തട്ടാക്കുടി 14

അവനു ശ്വാസം മുട്ടി ..
എങ്ങനെ രക്ഷപെടും ..?

ഡേവിഡ് ഒരു മണിക്കൂറോളം ചിന്തിച്ചു …

അവൻ ഏറെ പണിപ്പെട്ട് പുറത്തു കിടന്ന ബാഗിൽ നിന്നും ലാപ്ടോപ്പ് വലിച്ചെടുത്തു ..

ലാപ്ടോപ്പ് ഓൺ ചെയ്ത് വിക്കി പീഡിയയിൽ കയറി ,ഏറെ പണിപ്പെട്ട് ഗോസ്റ്റ് ട്രീ എന്ന് ടൈപ്പ് ചെയ്തു ..

ചില വൃക്ഷങ്ങളുടെ ആത്മാവ് പ്രേതമായി മാറാറുണ്ടെന്ന് വിക്കി പീഡിയ അവനോടു പറഞ്ഞു ..

അങ്ങനെയുള്ള പ്രേതവൃക്ഷത്തിൽ നിന്നും രക്ഷപെടാൻ അവയുടെ വേരുകളെ തമ്മിൽ കൂട്ടിക്കെട്ടുകയാണ് ചെയ്യേണ്ടത് ..

വിക്കി പറഞ്ഞത് പോലെ ഡേവിഡ് പ്രേതവൃക്ഷത്തിൻറ്റെ വേരുകൾ തമ്മിൽ കൂട്ടിക്കെട്ടി..

നിമിഷങ്ങൾക്കുള്ളിൽ പ്രേതവൃക്ഷം അപ്രക്ത്യക്ഷമായി ..!

ഡേവിഡ് പ്രേതവൃക്ഷത്തിൻറ്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ , മനുഷ്യരൂപമുള്ള ഒരു പ്രേതം അവന്റെ ബൈക്കിന്റെ ബ്രേക്ക് ബോൾട്ട് അഴിച്ചു മാറ്റിയിരുന്നു ..

ഡേവിഡ് അത് കണ്ടില്ല ..

ഡേവിഡ് ബൈക്കിൽ കയറി ഓടിച്ചു പോകുന്നതും നോക്കി ഒരു മരത്തിനു പിന്നിൽ നിന്നും റോഡിലേക്ക് കയറിയ പ്രേതം ,കയ്യിൽ ബ്രേക്കിന്റെ ബോൾട്ടും പിടിച്ചു ചിരിയോടെ നിന്നു…

ആ കാഴ്ച ഡേവിഡ് ഒരു മിന്നായം പോലെ ബൈക്കിന്റെ റിവ്യൂ മിററിൽ ക്കൂടിക്കണ്ടു ..അവൻ ഭയത്തോടെ തിരിഞ്ഞു നോക്കി ..

ഒരു കറുത്ത മനുഷ്യ രൂപം റോഡിന്റെ നടുക്ക് നിൽക്കുന്നത് കണ്ട അവൻ മിന്നൽ വേഗത്തിൽ ബൈക്ക് തിരിച്ച് പ്രേതത്തിനു നേരെ പാഞ്ഞടുത്തു …

ബൈക്ക് ചീറിപ്പാഞ്ഞു ചെന്ന് പ്രേതത്തെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ശൂന്യാകാശത്തേക്ക് കുതിച്ചു പൊങ്ങിപ്പോയി..

ആര്യഭട്ട ഉപഗ്രഹത്തിൽ ചെന്നിടിച്ച ബൈക്ക് താഴേക്ക് കുതിച്ചു ..

ഡേവിഡ് ബൈക്കിൽ തൂങ്ങി കിടന്നു ..

വലിയൊരു ശബ്ദം കേട്ട് ഡേവിഡിന്റെ മാമൻ കതകു തുറന്നു മുറ്റത്തേക്ക് നോക്കി..

4 Comments

  1. ?????????

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.