എസ്‌കേപ് ഫ്രം തട്ടാക്കുടി 14

ഡേവിഡ് അത്ഭുതപ്പെട്ടു.

ആ വൃക്ഷത്തിന് മുഖം ഉണ്ടെന്നു കണ്ട ഡേവിഡ് ഭയന്നു..

പൈശാചികമായ മുഖം!

ആരോ മുറിച്ചു മാറ്റിയ വൃക്ഷത്തിന്റെ പ്രേതമായിരുന്നു അത്.

പെട്ടെന്ന് ആ വൃക്ഷത്തിന്റെ വേരുകൾ നീണ്ടു വന്ന് ബൈക്കിന്റെ ടയറിൽ ചുറ്റി.

.. ഡേവിഡിന് ബൈക്ക് മുന്നോട്ടെടുക്കാൻ കഴിഞ്ഞില്ല ..

ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ടു, കലിപ്പോടെ അവൻ ബൈക്കിൽ നിന്ന് ഇറങ്ങി..

ബൈക്കിന്റെ സൈലൻസർ ഊരി എടുത്തു കൊണ്ട് പ്രേത വൃക്ഷത്തിനടുത്തേക്കു ഡേവിഡ് നടന്നു ..

കയ്യിലിരുന്ന സൈലൻസർ കൊണ്ട് അവൻ വൃക്ഷത്തെ ശക്തിയായി അടിച്ചു ..

പ്രേതവൃക്ഷത്തിൽ നിന്നും തീപ്പൊരികൾ തെറിച്ചു..

അവൻ വീണ്ടും അടിച്ചു ..
വൃക്ഷം പൂത്തിരി പോലെ കത്താൻ തുടങ്ങി.

വൃക്ഷത്തിന്റെ നിലവിളി ഉയർന്നു ..

നിമിഷങ്ങൾക്കുള്ളിൽ വൃക്ഷം ഒടിഞ്ഞു വീണു ..

വിജശ്രീലാളിതനായ ഡേവിഡ് തിരിച്ചു ചെന്ന് ബൈക്കിന്റെ സൈലൻസർ ഫിറ്റ് ചെയ്യാൻ തുടങ്ങിയതും വൃക്ഷത്തിന്റെ വേരുകൾ നീണ്ടു വന്ന് അവനെ ചുറ്റിവരിയാൻ തുടങ്ങി ..

ഡേവിഡ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വേരുകൾ അവനെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു ..

ഒടിഞ്ഞു കിടന്ന വൃക്ഷം ഉറക്കെ ചിരിക്കാൻ തുടങ്ങി ..

ഡേവിഡ് ഭയത്തോടെ പ്രേതവൃക്ഷത്തെ നോക്കി …

പ്രേതവൃക്ഷത്തിൻറ്റെ വേരുകൾ ഡേവിഡിനെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്നു ..

4 Comments

  1. ?????????

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.