പെട്ടന്ന് അവന്റെ തോളിൽ ഒരു കൈ പതിച്ചു ..
ഡേവിഡ് പതുക്കെ അവന്റെ തോളിലേക്ക് നോക്കി ..
നഖങ്ങൾ നീണ്ടുവളർന്ന ചോര ഒലിക്കുന്ന അഴുകിയ വിരലുകൾ ..
ഡേവിഡ് വേഗം നിലത്തു നിന്ന് മണ്ണുവാരി ഒരലർച്ചയോടെ പുറകോട്ടെറിഞ്ഞു ..
കണ്ണിൽ മണ്ണ് വീണ പ്രേതം ഒരലർച്ചയോടെ മുഖം പൊത്തിക്കൊണ്ടു പിന്നിലേക്ക് മറിഞ്ഞു വീണു ..
മറ്റു പ്രേതങ്ങൽ മരങ്ങളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട ഡേവിഡ് ..ടയറിന്റെ സ്ക്രൂ വേഗത്തിൽ മുറുക്കി .. നിലത്തു വീണു കിടന്ന ബാഗെടുത്തു പുറത്തിട്ട്,
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു ..
പ്രേതങ്ങൽ അടുത്തെത്തിയതും ഡേവിഡ് ബൈക്കിന്റെ ആക്ക്സിലേറ്റർ റൈസ് ചെയ്യാൻ തുടങ്ങി ..
ബൈക്കിൽ നിന്നും വന്നുകൊണ്ടിരുന്ന പുകയിൽ പ്രേതങ്ങളുടെ കാഴ്ച മങ്ങി ..
ശ്വാസം മുട്ടിയ പ്രേതങ്ങൽ ചുമയ്ക്കാൻ തുടങ്ങി ..
പുകമറ സൃഷ്ടിച്ചു ഡേവിഡ് പ്രേതങ്ങളിൽ നിന്നും രക്ഷപെട്ടു ..
തട്ടാക്കുടിയിലെ വിജനവീഥികളിലൂടെ ഡേവിഡിന്റെ ഹാഡ്‌ലി ബൈക്ക് ഓടിക്കൊണ്ടിരുന്നു ..
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടു നിലാവിന്റെ നഖങ്ങൾ വനത്തിൽ ആഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു.
ബൈക്കിലെ ഗൂഗിൾ മാപ്പ് പ്രവർത്തിക്കുന്നില്ലെന്നു ഡേവിഡ് കണ്ടു.
മൊബൈലിൽ ഗൂഗിൾ സർവീസ് കിട്ടുന്നില്ല.
പ്രേതങ്ങൾ എല്ലാം കുളമാക്കി ക്കഴിഞ്ഞിരുന്നു..
അവൻ ബൈക്ക് നിർത്തി
മൊബൈൽ എടുത്ത് ഗോസ്റ്റ് ഡിറ്റക്ടർ ആപ്പ് ഓപ്പൺ ചെയ്തു നോക്കി..
ആപ്പ് അവൻ നിൽക്കുന്നിടത്ത് പ്രേതത്തെ ഒന്നും കണ്ടെത്തിയില്ല.
അവന് സമാധാനമായി..
?????????
Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok
I am waiting
നല്ല വെറൈറ്റി പ്രേത കഥ