തൊട്ടടുത്ത മരത്തിനു പിന്നിൽ ആരുടെയോ നീളൻ മുടിയിഴകൾ കാറ്റിൽ പാറുന്നത് പെട്ടന്ന് അവൻ കണ്ടു ..
അവൻ ഒന്നു ഞെട്ടി..
അതിൻറ്റെ അടുത്ത് തന്നെ ഉള്ള മറ്റൊരു മരത്തിനു പിന്നിലായി ഒരു കറുത്ത കൈ ദൃശ്യമായി .. നഖങ്ങൾ നീണ്ടു വളർന്ന വിരലുകൾ കണ്ടു ഡേവിഡ് നിശ്ചലനായി ..
അവന്റെ തൊണ്ട ഉണങ്ങി.. വേഗം അവൻ ബൈക്കിനടുത്തു കിടന്ന ബാഗ് തുറന്ന് ആപ്പി ഫിസിന്റെ ബോട്ടിൽ വലിച്ചെടുത്തു ..
അടപ്പ് വേഗത്തിൽ തുറന്ന് ആർത്തിയോടെ കുടിച്ചു..
ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ തറയിലൂടെ നിരങ്ങി , മറിഞ്ഞു കിടന്ന ബൈക്കിൽ ചാരി ഇരുന്നു ..
അവൻ മൊബൈലിലേക്ക് നോക്കി…
നാലു പ്രേതങ്ങൾ തനിക്കു ചുറ്റും ഇപ്പോഴും ഉണ്ട്..
തൊട്ടടുത്ത കുറ്റിക്കാട്ടിൽ രണ്ടു കണ്ണുകൾ ജ്വലിക്കുന്നു ..
ഭയം കൊണ്ട് ഡേവിഡിൻറ്റെ കയ്യിൽ നിന്നും മൊബൈൽ വഴുതി വീണുപോയി ..
അവന്റെ പിന്നിൽ അടക്കിപ്പിടിച്ച ഒരു പൈശാചികമായ നിശ്വാസ സ്വരം കേൾക്കാൻ തുടങ്ങി ..
രക്തത്തിന്റെ ഗന്ധവും ..
ഡേവിഡ് പതുക്കെ തല തിരിച്ചു പിന്നിലേക്ക് നോക്കിയതും ഒരലർച്ചയോടെ രണ്ടു കൈകൾ അവന്റെ കഴുത്തിൽ പിടി മുറുക്കി കഴിഞ്ഞിരുന്നു ..
സർവശക്തിയുമെടുത്തു ഡേവിഡ് കാലുയർത്തി പിന്നിലേക്കു തൊഴുച്ചു ..
പ്രേതത്തിന്റെ ശിരസിൽ അവന്റെ ലീ കൂപ്പർ ഷൂ ഇട്ട കാല് അതിശക്തിയായി പതിച്ചു ..
പ്രേതം ഉറക്കെ നിലവിളിച്ചുപോയി ..
അവൻറ്റെ കഴുത്തിൽ നിന്നും പിടിവിട്ടുപോയ പ്രേതത്തിൻറ്റെ മുഖത്ത് അവൻ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു ..
ആ പ്രേതം പിന്നിലേക്ക് മറിഞ്ഞു വീണു..
ഭയാനകമായ അലർച്ചകളോടെ ആക്രമിക്കാൻ വരുന്ന മറ്റു പ്രേതങ്ങളെ കണ്ടു എന്തു ചെയ്യണമെന്നറിയാതെ ഡേവിഡ് തരിച്ചു നിന്നു ..
?????????
Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok
I am waiting
നല്ല വെറൈറ്റി പ്രേത കഥ