” ഈ സ്പ്രൈ മാമന് കൊടുക്കണം .. അത്രതന്നെ ..”
ഇന്നലെ ദുബായിന്നു വന്നതേ ഉള്ളു ഡേവിഡ്.
മാമനും കുടുംബവും തറവാട്ടിൽ നിന്നു പോയതോടെ എല്ലാ രസവും പോയിരുന്നു..
“എടാ തട്ടാക്കുടിയിൽ പ്രേതം ഉണ്ട്…”
ഒടിയൻ മത്തായി സാറിന്റെ (വടി ഒടിയുന്നതു വരെയാണ് അടി , അതുകൊണ്ടു അങ്ങനെ ഒരു പേര് മത്തായി സാറിന് വീണുകിട്ടി) കണക്കു ക്ലാസ്സിൽ വെച്ചു ഉപ്പേരി മനു പറഞ്ഞത് ഡേവിഡ് ഓർത്തു..
ഒരു വളവു തിരിഞ്ഞതും പെട്ടന്ന് ബൈക്കിനു കുറുകെ ഒരു വെള്ള രൂപം വട്ടം ചാടി ..
ഡേവിഡും ബൈക്കും തെറിച്ചു വീണു ..
അവൻറ്റെ ഉള്ളിൽ ഭയം ഉറഞ്ഞു കൂടി ..
പ്രേതം ..!
രാത്രികാലങ്ങളിൽ പ്രേതങ്ങൾ ചുറ്റിത്തിരിയുന്ന സ്ഥലമാണെന്ന് വടക്കേലെ ജാനുവേട്ടത്തിയും പണ്ട് പറഞ്ഞത് ഡേവിഡ് ഓർത്തു ..
അവൻ മുപ്പത്തി മുക്കോടി ദൈവങ്ങളെയും ഒന്നിച്ചു വിളിച്ചു..
ചുറ്റിലും നോക്കി… നല്ല ഇരുട്ട്.. മഴക്കാടുകളിലെ ഞണ്ടുകൾ പാട്ടുമൂളുന്നത് മാത്രം കേൾക്കുന്നുണ്ട്..
അവൻ പെട്ടന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഗോസ്റ്റ് ഡിക്ടക്ടർ ആപ്പ് ഓൺചെയ്തു .
നെഗറ്റീവ് എനർജിയുടെ സാന്നിധ്യം കാണിക്കുന്നുണ്ട് ..!
ഡേവിഡ് വല്ലാതെ ഭയന്നു…
രണ്ടു മീറ്റർ അകലത്തിൽ നാല് പ്രേതങ്ങൾ ഉണ്ടെന്നു ആപ്പ് ഉറപ്പിച്ചു പറഞ്ഞു ..
അവൻ ചുറ്റിലും കണ്ണോടിച്ചു ..
എന്നിട്ട് എവിടെ ..?
അവൻ വിറയലോടെ മന്ത്രിച്ചു ..
?????????
Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok
I am waiting
നല്ല വെറൈറ്റി പ്രേത കഥ