എസ്‌കേപ് ഫ്രം തട്ടാക്കുടി 14

അതോടെ പ്രേതങ്ങൾ ശക്തിപ്രാപിക്കാൻ തുടങ്ങിയത് കണ്ട ഡേവിഡ് പ്രേതങ്ങളുടെ കയ്യിൽ നിന്നും തെറിച്ചു പോയ ഒരു ഗൺ
ചാടി എടുത്തു..

ദേവതാ വൃക്ഷം പറഞ്ഞ രണ്ടാമത്തെ ഐഡിയ ഡേവിഡ് പ്രയോഗിച്ചു.

അയാൾ പ്രേതങ്ങൾക്കു നേരെ നിറയൊഴിക്കാൻ തുടങ്ങി..

ബുള്ളറ്റുകൾ പ്രേതങ്ങളുടെ കറുത്ത കുപ്പായത്തിൽ അനേകം തുളകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു.

അവശരായ പ്രേതങ്ങൾ തറയിൽ വീണു പിടയാൻ തുടങ്ങി..

പ്രേതങ്ങളുടെ കുപ്പായത്തിനുള്ളിൽ ശരീരം ഇല്ലെന്നു ഡേവിഡിന് മനസിലായി..

ഡേവിഡ് കൊടുംങ്കാറ്റു പോലെ പാഞ്ഞു ചെന്ന് ഒരു പ്രേതത്തിന്റെ തലക്ക് മെഷീൻ ഗണ്ണുകൊണ്ടടിച്ചു..

നിലത്തു വീണ പ്രേതത്തിന്റെ കഴുത്തിലൂടെ
കൈചുറ്റി പിടിച്ച്, മുഖം മൂടി വലിച്ചു കീറി.. ആ പ്രേതത്തിന് മുഖം ഉണ്ടായിരുന്നില്ല..

അതോടെ ആ പ്രേതവും മരിച്ചു..

ഡേവിഡ് എല്ലാ പ്രേതങ്ങളെയെല്ലാം ഒരു മരത്തിനു ചുവട്ടിൽ ബന്ധിച്ചിട്ടു.

ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി എടുത്ത് പ്രേതങ്ങളുടെ മേൽ ഒഴിച്ച് തീയിട്ടു.

പ്രേതങ്ങളെല്ലാം നശിച്ചു വെണ്ണീറായെന്നു കണ്ടപ്പോൾ ഡേവിഡിന് ആശ്വാസമായി..

അയാൾ ചെന്ന് മറിഞ്ഞു കിടന്ന ബൈക്ക് നേരെ വെച്ചു.

ബൈക്കിൽ കയറി പോകാൻ നേരം പ്രേതങ്ങളുടെ കയ്യിൽ നിന്നും വീണു പോയ ഇ എം എഫ് മിഷീൻ( പ്രേതങ്ങളുടെ സാന്നിധ്യമറിയാനും പ്രേതങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതുമായ ഉപകരണം) അയാളുടെ കണ്ണിൽ പെട്ടു..

ഡേവിഡ് ആ മിഷീൻ എടുത്തു ബാഗിൽ ഇട്ടു കൊണ്ട് ദേവതാ വൃക്ഷത്തിന് നന്ദി പറഞ്ഞിട്ട് ബൈക്ക് ഓടിച്ചുപോയി..

4 Comments

  1. ?????????

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.