എസ്‌കേപ് ഫ്രം തട്ടാക്കുടി 14

അവൻ മുറ്റത്തു മറിഞ്ഞു കിടന്ന ഹാഡ്‌ലി ബൈക്ക് എടുത്തു നേരെ വെച്ചു ..

ബ്രേക്കിന്റെ ബോൾട്ടുകൾ നഷ്ടപ്പെട്ടിരിക്കുന്നത് അവൻ കണ്ടു ..

ബോൾട്ടിന്റെ ആറു ഹോളിലും അവൻ കോർക്കു കേറ്റി മുറുക്കി ..

മാമന്റെ വീടിനു മുകളിൽ, ഇരുട്ട് വീണുകിടന്ന ടെറസ്സിൽ നിന്ന് ആ രംഗം ഒരു പ്രേതം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..

തിരിച്ചു പോകും വഴി ഡേവിഡിനെ ആക്രമിക്കാൻ കയ്യിലിരുന്ന ഇ എം എഫ് മീറ്റർ വഴി ആ പ്രേതം മറ്റു പ്രേതങ്ങൾക്കു മെസ്സേജ് അയച്ചു ..

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഡേവിഡിന്റെ ഹാഡ്‌ലി ബൈക്ക് പാഞ്ഞുപോയി .
ടെറസ്സിൽ നിന്ന പ്രേതം ആർത്തട്ടഹസിച്ചു ..

രാത്രി ഏറെ വൈകിയിരുന്നു..മഴക്കാടുകളിലെ ഞണ്ടുകൾ പാട്ടു നിർത്തി ഉറക്കമായി..

തട്ടാക്കുടിയിലെ ഇരുൾ നിറഞ്ഞ കാട്ടുവഴിയിലൂടെ ഡേവിഡ് ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു ..

പെട്ടന്ന് ഡേവിഡിന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി …

അവൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ ,ഒരു കൈകൊണ്ടു ഫോൺ എടുത്തു ..

അനോണിമസ് വീഡിയോ കോൾ എന്ന് മൊബൈലിന്റെ സ്‌ക്രീനിൽ കണ്ട ഡേവിഡ് നെറ്റി ചുളിച്ചു ..

അവൻ കോൾ അറ്റൻഡ് ചെയ്തു ..

“ഹലോ .. ലീവിങ് മാൻ .. ”

മുഖം വ്യക്തമല്ലാത്ത ഒരു കറുത്ത മനുഷ്യരൂപം മൊബൈലിന്റെ സ്‌ക്രീനിൽ ദൃശ്യമായി ..

” ഹു ആർ യു …” ഡേവിഡ് അമ്പരപ്പോടെ ചോദിച്ചു ..

” ആം ഗോസ്റ്റ് ..”

അയാൾ പറഞ്ഞു.

ഡേവിഡ് തെല്ലു ഭയന്നു..

പെട്ടന്ന് മൊബൈലിനകത്തുനിന്നും നീണ്ട നഖങ്ങളുള്ള ഒരു കൈ ചാടി വന്ന് ഡേവിഡിന്റെ കഴുത്തിൽ പിടി മുറുക്കി ..

4 Comments

  1. ?????????

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.