EScape from Thattakkudi by Rajeev Rajus
തട്ടാക്കുടിയിൽ ഇരുൾ വീഴാൻ തുടങ്ങിയിരുന്നു .. ചുറ്റുമുള്ള മഴക്കാടുകളിലെ കുളിരിലും ഡേവിഡിൻറ്റെ ഉള്ളിൽ വേനൽസൂര്യൻ അസ്തമിക്കാതെ നിന്നു..
പ്രേതങ്ങൾ സ്വൈരവിഹാരം നടത്തുന്ന ഏരിയ ആണ്.. ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെ എന്നു പ്രവചിക്കാൻ കഴിയില്ല..
ഭീതിയുടെ മൂകത തളം കെട്ടി നിൽക്കുന്ന കാടിനു നടുവിലൂടെ പോകുന്ന വഴിയിലൂടെ അവൻറ്റെ ഹാർഡ്‍ലി ഡേവിഡ്‌സൺ ബൈക്ക് ഓടിക്കൊണ്ടിരുന്നു ..
ഇനിയും രണ്ടു കിലോമീറ്ററോളം പോകണം മാമന്റെ വീട്ടിലെത്താൻ ..മാമന്റെ വീട് എവിടെയാണെന്ന് അത്ര നിശ്ചയമില്ല ..
അതെന്താണെന്നു നിങ്ങൾ കരുതുന്നുണ്ടാകും ..
അതൊരു കഥയാണ് ..
പണ്ട് .. അതായതു വളരെ പണ്ട് ..
കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന സമയം. വീട്ടിൽ അലുവ വാങ്ങിച്ചുകൊണ്ടു വരാതിരുന്ന മാമനെ വല്യച്ഛൻ ഒരുപാടു ശകാരിച്ചു ..
നമ്മുടെ കഥാനായകൻ ഡേവിഡും മാമൻറ്റെ മക്കളായ ഉൽപ്രേക്ഷയും ഉപേന്ദ്രനും അലുവയ്ക്കു വേണ്ടി കരച്ചിലോടു കരച്ചിൽ ..
അതാണ് വല്യച്ഛൻ മാമനെ ശകാരിക്കാൻ കാരണം ..
“അലുവ വാങ്ങിച്ചുകൊണ്ടു വരാത്ത നീ ഇനി ഈ വീട്ടിൽ ഒരു നിമിഷം പോലും നില്ക്കാൻ പാടില്ല ..കടക്കടാ പുറത്ത് ..”
വല്യച്ഛൻ അന്ന് ആജ്ഞാപിച്ചു .
മാമൻ മാമിയേയും മക്കളെയും കൂട്ടി പെട്ടിയും പ്രമാണവും ( തറവാടിൻറ്റെ പ്രമാണം നൈസിന് അടിച്ചു മാറ്റി – പിന്നീട് ആ പ്രമാണം പണയം വച്ച് കിട്ടിയ പൈസക്കാണത്രെ മാമൻ തട്ടാക്കുടിയിൽ വസ്തുവാങ്ങിയത് – പ്രേതം ഉണ്ടെന്നു പറയുന്ന ഒരു വീട് …)
പിന്നീട് മാമനുമായുള്ള കണക്ഷൻ പൊട്ടി.
കാലങ്ങൾ കുറെ മുന്നോട്ടു ഓടി അങ്ങു പോയി.
ഇപ്പോൾ എന്തിനാണ് മാമനെ കാണാനുള്ള ഈ വരവെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ..
?????????
Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok
I am waiting
നല്ല വെറൈറ്റി പ്രേത കഥ