എന്റെ ❣️ [കിറുക്കി ?] 192

ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് അവനെ വിളിച്ചത്…. കാൾ കണക്ട് ആകാനുള്ള ഓരോ സെക്കൻഡും അവൾക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി

“അമ്മാളു പ്ലീസ്…. നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ചുമ്മാ ഓഫീസ് ടൈമിൽ വിളിച്ചു കുറുകല്ലെന്ന്…. ഒന്നാമതെ മനുഷ്യന് ഇവിടെ നിന്നു തിരിയാൻ സമയമില്ല…. അതിന്റെ ഇടയ്ക്കാ ഓരോരോ……”

അവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ അമ്മാളുന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. ആവശ്യമില്ലാതെ ഒരിക്കൽ പോലും വിളിച്ചിട്ടില്ല… തിരക്കാണെന്നു അറിയാം….. എന്നാലും ഇത് പറയാതെയിരിക്കാൻ പറ്റുമോ….. ആദ്യം ഈ വാർത്ത അറിയുന്നത് അവൻ ആയിരിക്കണം…….. അതല്ലേ ഇപ്പൊ വിളിച്ചത്…. അമ്മാളുനു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു…. കയ്യിലിരുന്ന ഫോൺ ഞെരിച്ചു ഞെരിച്ചു അവളുടെ സങ്കടവും ദേഷ്യവും അതിനോട് തീർത്തു…. അവസാനം അതെടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ ആശ്വാസമായി……….

പല കഷ്ണങ്ങളായ ഫോൺ എങ്ങനെയൊക്കെയോ ഒപ്പിച്ചു ഒന്നിച്ചു വെച്ചു…. ഫോൺ ഓൺ ആവുന്നില്ലെന്ന് കണ്ട് സങ്കടത്തോടെ ഇരുന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത്… അമ്മാളു വാതിൽ തുറന്നപ്പോൾ അച്ഛനാണ്….അവൾ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു… ഇത്ര നേരം തോന്നിയ സങ്കടമൊക്കെ അച്ഛന്റെ നെഞ്ചിൽ ചേർന്ന നിമിഷം ഇല്ലാതെയായി

“എത്ര തവണ ഫോണിൽ വിളിച്ചു അമ്മാളു… സ്വിച്ച് ഓഫ്‌ ആണെന്ന് പറയുന്നു…. ഞാൻ നമ്മുടെ ശങ്കരമാമന്റെ മോനെ കാണാൻ പോയിട്ട് വരുന്ന വഴിയാ…. അപ്പൊ നിന്നെക്കൂടി കാണാമെന്നു കരുതി….ആട്ടെ റിസർച്ച് എങ്ങനെ പോണു നിന്റെ….”

“ഫോൺ താഴെ വീണു പൊട്ടി അച്ഛാ….റിസർച്ച് എല്ലാം നന്നായിട്ട് പോണുണ്ട്…..”

അവൾ അച്ഛനെ അകത്തേക്ക് കൊണ്ട് വന്നു….അച്ഛനോട് അവളൊന്നും പറഞ്ഞില്ല…. എന്തോ പെട്ടെന്ന് വീട്ടിലേക്ക് പോകണമെന്ന് അവൾക്ക് തോന്നി….അച്ഛനോട് ചോദിച്ചപ്പോൾ അർജുൻ മോനോട് ചോദിച്ചിട്ട് വരാൻ….

‘ഹും സ്വന്തം മോളെ കൊണ്ട് പോകാൻ അച്ഛന് ആ കടുവേടെ പെർമിഷൻ ഇല്ലേ പറ്റില്ലേ…. ‘

അമ്മാളു മനസ്സിൽ ഓർത്തിട്ട് അച്ഛന്റെ ഫോൺ വാങ്ങി അവനെ വിളിച്ചു…

“ഹെലോ അച്ഛാ….”

അജുന്റെ സ്വരം കേട്ടപ്പോൾ ഉള്ളിൽ ഒരു പിടപ്പ്…. ഉള്ളിൽ ഒരു കുഞ്ഞ് കിളിയുടെ കുറുകൽ… അവൾ അച്ഛന് ഫോൺ കൊടുത്തു കണ്ണുകൾ ഇറുക്കിയടച്ചു… അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അത് അവൻ എതിർക്കില്ല…. അത്കൊണ്ട് വീട്ടിലേക്ക് അച്ഛന്റെ കൂടെ പോകാൻ അവൻ സമ്മതിച്ചു…. റെഡി ആയി ഇറങ്ങുമ്പോഴും അവനെ ഒന്ന് കാണാൻ ഉള്ള് തുടിച്ചു….. വേണ്ട…. ചീത്ത പറഞ്ഞതല്ലേ….

“വാവേടെ പപ്പാ അമ്മയോട് ദേഷ്യപ്പെട്ടില്ലേ…. അതോണ്ട് എപ്പോഴേലും അമ്മേടെ അടുത്തോട്ടു വരട്ടെ…. ഇത്ര ദേഷ്യം പാടുണ്ടോ….”

30 Comments

  1. അടിപൊളി വിചാരിച്ചതിലും ഗംഭീരം ആരുന്നു നല്ല ഒരു ഫീൽ തന്നെ ആയിരുന്നു 5 പേജിൽ തീർത്ത ഒരു വിസ്മയം എന്നൊക്ക പറയാൻ പറ്റിയ കഥ

  2. ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      ❣️❣️

  3. ??????

    1. കിറുക്കി ?

      ❣️❣️

  4. എന്തോ, വളരെ സന്തോഷം തോന്നി ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു ??

    1. കിറുക്കി ?

      താങ്ക്യു ❤️?

  5. ?സൂപർ…. നല്ല രസം ഇണ്ടർന്നു വായിക്കാൻ…

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. നന്നായിട്ടുണ്ട്..നല്ലൊരു ഫീൽ ഗുഡ് സ്റ്റോറ♥️

    1. സ്റ്റോറി*

    2. കിറുക്കി ?

      താങ്ക്യു ??

  7. ❤️❤️❤️❤️❤️

    1. കിറുക്കി ?

      ??

  8. Simple, so simple.
    So touching and tickling ????

    1. കിറുക്കി ?

      താങ്ക്യു ??

  9. Superb?
    ❤❤❤

    1. കിറുക്കി ?

      താങ്ക്യു ??

  10. കിറുക്കി,
    ശരിക്കും കിറുക്ക്‌ പിടിപ്പിക്കുന്ന നല്ലൊരു കഥ, മനോഹരമായ ഭാഷയിൽ എഴുതിയ നല്ലൊരു കഥ. അഭിനന്ദനങ്ങൾ…

    1. കിറുക്കി ?

      താങ്ക്യു ??

  11. Simple &cute!!!!

    Thanks

    1. കിറുക്കി ?

      ??

  12. നന്നായിരിക്കുന്നു ????❤

    1. കിറുക്കി ?

      താങ്ക്യു ??

  13. Rajeev (കുന്നംകുളം)

    Haa… എന്തൊരു manasukham വായിച്ചപ്പോൾ..

    1. കിറുക്കി ?

      ??താങ്ക്യു

  14. °~?അശ്വിൻ?~°

    Amazing… Nallaoru feel good story….❤️

    1. കിറുക്കി ?

      താങ്ക്യു ??

  15. അയ്യോ നിർത്തല്ലെ വായിച്ചു മതിയായില്ല ???…. ഒരു പത്ത് പേജ് കൂടി ആവാമായിരുന്നു…. അത്രക്കും സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️❤️❤️❤️

    ഇനിയും എഴുതണം കേട്ടോ ❤️❤️❤️

    സ്നേഹത്തോടെ ❤️?❤️?❤️?

    1. കിറുക്കി ?

      താങ്ക്യു ?❣️

Comments are closed.