എന്റെ ❣️ [കിറുക്കി 🦋] 192

Views : 4889

❣️എന്റെ ❣️

Author : കിറുക്കി 🦋

 

ലിഫ്റ്റിലേക്ക് വന്നു കയറിയപ്പോൾ തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ സുധാന്റി അതിൽ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്…. പൊങ്ങച്ചതിന്റെ ഹോൾസയിൽ ഡീലർ ആണ്…..തള്ളി മറിച് 15 നിലയുള്ള ഈ ഫ്ലാറ്റ് വേണമെങ്കിലും മറിച്ചിടും…. അവർക്കും തിരിച്ചൊരു നല്ല ചിരി കൊടുത്തിട്ട് അമ്മാളു 8 എന്ന ബട്ടൺ പ്രെസ്സ് ചെയ്തു…. കുറച്ചു പേരും കൂടെ ആ സമയത്തു ലിഫ്റ്റിലേക്ക് വന്നു

“എവിടെ പോയതാ മോളെ…..”

കഴുത്തിലെ പുതിയ നെക്ക്ളേസ്‌ ഒന്നുകൂടെ സാരിക്ക് പുറത്തുകൂടെ പ്രദർശിപ്പിച്ചു സുധാന്റി തിരക്കി

“ടൌൺ വരെ…. കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു ആന്റി….”

“ആഹ്…. ഈ വാച്ച് കൊള്ളാലോ മോളെ…”

സുധാന്റി അവളുടെ വാച്ചിലായി അടുത്ത നോട്ടം….

“അജു ഗിഫ്റ്റ് തന്നതാ ആനിവേഴ്സറിക്ക്….”

“ഓ നിമ്മിക്ക് സഞ്ജു കൊണ്ട് വന്ന വാച്ച് ഇതിനേക്കാൾ കുറച്ചുകൂടെ കൂടിയതാണെന്ന് തോന്നുന്നു….”

അവരുടെ മോളാണ് നിമ്മി,സഞ്ജു ഭർത്താവും… ഇന്നവരുടെ പൊങ്ങച്ചം കേൾക്കാനുള്ള മൂഡില്ല…… എത്രയും പെട്ടെന്ന് ഫ്ലാറ്റിൽ എത്തണം…. അവളുടെ മനസ്സ് വല്ലാതെ വെപ്രാളപ്പെട്ടു…. ലിഫ്റ്റ് നിന്നപ്പോൾ അവർക്ക് ഒരു ചിരി സമ്മാനിച്ചു അവൾ ഫ്ലാറ്റിലേക്ക് കയറി

അജു ഓഫീസിലാണ്… രണ്ട് മൂന്ന് ദിവസമായി ഏതോ വലിയ പ്രോജെക്ടിന്റെ വർക്കിലാണ്… ആകെ തിരക്കാണ്… കുറച്ചു ദിവസമായി വല്ലാത്ത ഷീണം തോന്നിയിരുന്നു… ആകെയൊരു തളർച്ച… ആഹാരമൊന്നും കഴിക്കാൻ കൂടി തോന്നില്ല…. മെൻസസ് ഈ മാസം ആയിരുല്ല …. റെഗുലർ അല്ലാത്തത്കൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ല… പക്ഷെ ഇപ്പൊഇത്ര ദിവസം ആയില്ലേ …. പിന്നെ ഈ ഷീണവും മറ്റും…. ഉള്ളിലൊരു സംശയം…. എന്റെ അജുന്റെ ജീവൻ എന്റെ ഉദരത്തിൽ നാമ്പിട്ടോ എന്ന്…. ഓർക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു….

വേഗം പ്രെഗ്നൻസി കിറ്റുമായി ബാത്‌റൂമിലേക്ക് പോയി…. ആദ്യമായത്കൊണ്ടാണോ അറിയില്ല ആകെയൊരു പരവേശം…. ഉള്ളിൽ എന്തോ വന്ന് നിറയുന്ന പോലൊരു തോന്നൽ…. വയറിൽ ഒന്ന് തലോടി പ്രെഗ്നൻസി കിറ്റ് കയ്യിലെടുത്തു…. നിമിഷങ്ങൾ ഓരോന്ന് കടന്ന് പോകവേ നിരാശപ്പെടുത്തല്ലേ എന്ന് കണ്ണനോട് പ്രാർത്ഥിച്ചു…. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളു…എങ്കിലും ഇപ്പോൾ ഇത് ഏറെ ആഗ്രഹിക്കുന്നുണ്ട്….ഒരുപാട്…..

കണ്ണുകൾ കുറച്ചു സമയം ഇറുക്കി അടച്ചതിനു ശേഷം തുറന്നു നോക്കി…. പ്രെഗ്നൻസി കിറ്റിലെ വ്യകതമായി കാണുന്ന രണ്ട് പർപ്പിൾ വരകൾ…. കണ്ണ് നിറഞ്ഞൊഴുകിയ മങ്ങിയ കാഴ്ചയിലും ആ ദൃശ്യം അവളുടെയുള്ളിൽ മിഴിവോടെ നിന്നു….. സന്തോഷം കാരണം ഹൃദയം വിങ്ങി നിറഞ്ഞു പൊട്ടുമോ എന്നൊരു തോന്നൽ

ബാത്‌റൂമിൽ നിന്നും ഇറങ്ങി ഡ്രസിങ് റൂമിലെ മിററിനു മുന്നിൽ നിൽക്കുമ്പോൾ അറിയാതെ കണ്ണുകൾ വയറിലേക്ക് നീണ്ടു…. ഇട്ടിരുന്ന ടോപ്പ് പതിയെ ഉയർത്തി തന്റെ ഉദരത്തിൽ തലോടുമ്പോൾ ഉള്ളിലുള്ള കുഞ്ഞ് ജീവനെ ഓർത്തു ആ അമ്മക്കിളി സന്തോഷം പൂണ്ടു…. തന്റെയുള്ളിൽ മറ്റൊരു ജീവൻ… അതും തങ്ങളുടെ പ്രണയത്തിന്റെ അടയാളം…..

നേരെ റൂമിലേക്ക് വന്നു ഫോണെടുത്തു…. വാൾ പേപ്പറിലെ അജുന്റെ ഫോട്ടോയിലേക്ക് അമർത്തി ചുംബിക്കുമ്പോൾ അവനൊരു പപ്പയകാൻ പോകുന്നു എന്ന ഓർമ അവളിൽ അളവില്ലാത്ത സന്തോഷം ഉണർത്തി….. അവന്റെ കുസൃതിക്കും കുറുമ്പിനും കൊഞ്ചലുകൾക്കും കൂടെ നിൽക്കുമ്പോൾ എന്നോ താനും ഒരമ്മയായി മാറിയിരുന്നു….. കുഞ്ഞുങ്ങൾ അജുന് ജീവനാണ്… ജീവിതമൊക്കെ ഒന്ന് സെറ്റിൽ ആവനാണ് ഈ ഒരു വർഷത്തേക്ക് ആ ചിന്തകൾ മാറ്റിവെച്ചത്….. എന്നാൽ പരസ്പരം പറഞ്ഞില്ലെങ്കിലും രണ്ട് പേരുടെയും ഉള്ളിൽ ഈ ആഗ്രഹം എന്നോ നമ്പിട്ടിരുന്നു….

Recent Stories

The Author

കിറുക്കി 🦋

30 Comments

  1. അടിപൊളി വിചാരിച്ചതിലും ഗംഭീരം ആരുന്നു നല്ല ഒരു ഫീൽ തന്നെ ആയിരുന്നു 5 പേജിൽ തീർത്ത ഒരു വിസ്മയം എന്നൊക്ക പറയാൻ പറ്റിയ കഥ

  2. ❤️❤️❤️❤️❤️❤️

    1. കിറുക്കി 🦋

      ❣️❣️

  3. 💖💖💖💖💖💖

    1. കിറുക്കി 🦋

      ❣️❣️

  4. എന്തോ, വളരെ സന്തോഷം തോന്നി ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു 🤗🤗

    1. കിറുക്കി 🦋

      താങ്ക്യു ❤️🌸

  5. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    🤩സൂപർ…. നല്ല രസം ഇണ്ടർന്നു വായിക്കാൻ…

    1. കിറുക്കി 🦋

      താങ്ക്യു ❣️❣️

  6. നന്നായിട്ടുണ്ട്..നല്ലൊരു ഫീൽ ഗുഡ് സ്റ്റോറ♥️

    1. സ്റ്റോറി*

    2. കിറുക്കി 🦋

      താങ്ക്യു 💕😍

  7. ❤️❤️❤️❤️❤️

    1. കിറുക്കി 🦋

      💕💕

  8. Simple, so simple.
    So touching and tickling 🥰🥰🥰🥰

    1. കിറുക്കി 🦋

      താങ്ക്യു 💕😍

  9. Superb😍
    ❤❤❤

    1. കിറുക്കി 🦋

      താങ്ക്യു 💕💕

  10. കിറുക്കി,
    ശരിക്കും കിറുക്ക്‌ പിടിപ്പിക്കുന്ന നല്ലൊരു കഥ, മനോഹരമായ ഭാഷയിൽ എഴുതിയ നല്ലൊരു കഥ. അഭിനന്ദനങ്ങൾ…

    1. കിറുക്കി 🦋

      താങ്ക്യു 😌💕

  11. Simple &cute!!!!

    Thanks

    1. കിറുക്കി 🦋

      😌💕

  12. നന്നായിരിക്കുന്നു 👍🏻👍🏻❤

    1. കിറുക്കി 🦋

      താങ്ക്യു 💕💕

  13. Rajeev (കുന്നംകുളം)

    Haa… എന്തൊരു manasukham വായിച്ചപ്പോൾ..

    1. കിറുക്കി 🦋

      😌💕താങ്ക്യു

  14. °~💞അശ്വിൻ💞~°

    Amazing… Nallaoru feel good story….❤️

    1. കിറുക്കി 🦋

      താങ്ക്യു 😌💕

  15. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അയ്യോ നിർത്തല്ലെ വായിച്ചു മതിയായില്ല 😬😬😬…. ഒരു പത്ത് പേജ് കൂടി ആവാമായിരുന്നു…. അത്രക്കും സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️❤️❤️❤️

    ഇനിയും എഴുതണം കേട്ടോ ❤️❤️❤️

    സ്നേഹത്തോടെ ❤️💜❤️💜❤️💜

    1. കിറുക്കി 🦋

      താങ്ക്യു 😌❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com