എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52

കാരണം പറയാതെ അറിയാല്ലോ. മാഷ് നല്ലോണം തല്ലും. എല്ലാര്‍ക്കും നല്ല പോലെ തല്ലു കിട്ടിട്ടുണ്ട്.
ഞാനും തല്ലു വാങ്ങാന്‍ ഒട്ടും മോശമല്ലായിരുന്നു.
മാഷിന്‍റെ ചില ചോദ്യങ്ങള്‍ കുഴപ്പിക്കാറുണ്ട്.
തല്ലിന്‍റെ കാര്യം പറഞ്ഞല്ലോ.
വടി കൊണ്ട് മാത്രമല്ല പുള്ളിയുടെ ആ വലിയ കൈകൊണ്ട് ചന്തിക്ക് ആയിരുന്നു പെട… പെട എന്നുപറഞ്ഞാൽ കണ്ണിൽ നിന്ന് പൊനീച്ച പറക്കും അമ്മാതിരി പെട. പക്ഷെ അന്നത്തെ ആ തല്ലുകൊണ്ടത് കൊണ്ട് ഇന്ന് അത്യാവശ്യം കൂട്ടാനും ഗുണിക്കാനും അറിയാം… അതിന് മാഷോട് നന്ദി പറയണം. പാവം മാഷ്….

അന്ന് കുറച്ചു പെണ്‍കുട്ടികളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അന്നും പെണ്‍കുട്ടികളുടെ മുന്‍പില്‍ വല്യ ആളാവാനായി കാണിക്കുന്ന ഓരോരോ വികൃതികള് ഉണ്ട്, ഇന്നത്തെ പോലെ തന്നെ.അന്ന് സ്കൂള്‍ വിട്ടു വരുമ്പോ കാണിക്കുന്ന ഓരോ രസങ്ങൾ… അന്നത്തെ ഹീറോ കളികൾ പലപ്പോഴും കൂട്ടത്തലിൽ ആയിരിക്കും അവസാനിക്കുന്നത്. എങ്കിലും അതൊക്കെ നിമിഷനേരത്തേക്ക് മാത്രമായിരിക്കും… വീണ്ടും തോളിൽ കൈയിട്ടും കെട്ടിപിടിച്ചും പരസ്പരം വാരിയും കഥകൾ പറഞ്ഞും പഴയപോലെ ആയിട്ടുണ്ടാകും. അതിനുകാരണം അന്നത്തെ അടിപിടികൾ പ്രണയം പോലെ തന്നെ നിഷ്കളങ്കമായിരുന്നത് കൊണ്ടായിരിക്കണം…. അറിയില്ല……

നാട്ടിലും സ്കൂളിലും കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് ചില പരിഭവങ്ങളൊക്കെ ഉണ്ടായിരുന്നു കേട്ടോ…
വളരെ അവിചാരിതമായാണ് എനിക്ക് ഒരു കളിക്കൂട്ടുകാരിയെ കിട്ടിയത്. എന്റെ അയൽവാസി ആയിരുന്ന കുട്ടി. കൂട്ടത്തില്‍ കളിക്കുമ്പോള്‍ അവളെന്നെ ശ്രദ്ധിക്കാറുണ്ട് എന്നെനിക്കു അറിയാമായിരുന്നു.
എല്ലാ കാര്യത്തിനും അവളെനിക്കു സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. എങ്കിലും ഞാന്‍ ഒന്നും കാണുന്നില്ല എന്ന മട്ടില്‍ പെരുമാറി.
സത്യത്തില്‍ എന്‍റെ ഒരു കണ്ണ് എപ്പോളും അവളിലാരുന്നു, അവളറിയാതെ.
ഒളിച്ചു കളിക്കുമ്പോ ഞാന്‍ അറിഞ്ഞു കൊണ്ട് അവള്‍ക്കു വേണ്ടി തോറ്റു കൊടുക്കാറുണ്ട്.
എന്തിനായിരിക്കാം ഞാന്‍ അങ്ങനെ ചെയ്തത്.
എനിക്കറിയില്ല. എന്നാൽ അവളും മോശക്കാരിയല്ല, ഞാന്‍ തോല്‍ക്കാന്‍ അവളും സമ്മതിക്കില്ല. അവൾക്കും എന്നെ ഇഷ്ടമായെന്നിരിക്കണം…
ഈ ഒളിച്ചുകളി കുറെ നാള്‍ തുടര്‍ന്നു….
ഇതിനൊരു മാറ്റം വരാന്‍ എനിക്ക് ഒന്ന് വീഴേണ്ടി വന്നു. സൈക്കിൾ ചവിട്ടാൻ പഠിക്കുന്ന കാലമായിരുന്നു അന്ന്. അന്ന് എന്‍റെ കാല് കുറച്ചു മുറിഞ്ഞു രക്തം വന്നു. എന്‍റെ അരികില്‍ എല്ലാര്‍ക്കുമൊപ്പം അവളും ഉണ്ടായിരുന്നു.
ആ കുഞ്ഞു മനസ്സ് പിടയുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് എനിക്കും വിഷമമുണ്ടാക്കി….
പിന്നെ രണ്ടു ദിവസം ഞാന്‍ കളിയ്ക്കാന്‍ ഉണ്ടായിരുന്നില്ല. രണ്ടു കുരുന്നു മനസ്സ് പരസ്പരം അറിയാതെ വേദനിച്ചു.

13 Comments

  1. കുട്ടി ബ്രോ,
    എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
    ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
    “അക്കാലമിനിയും വരുമോ,
    ഇക്കാവിലൊന്നു കളിപ്പാൻ,
    കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
    പുന്നയില തോരനും വച്ച്….
    ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
    വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
    സ്നേഹപൂർവ്വം…

  2. കുട്ട്യേ ❤️

    എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
    ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.

    അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.

    സ്നേഹത്തോടെ,
    LOVER

  3. മല്ലു റീഡർ

    കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..

    വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..

    ???

  4. കുട്ടപ്പൻ

    കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
    സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

    ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤

    1. കുട്ടപ്പൻ

      *തിരുമുറ്റത്ത്

  5. ❤❤❤❤❤❤

  6. കുട്ട്യേട്ടാ ❤️

    കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..

    എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..

    ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..

    തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..

    സ്നേഹത്തോടെ
    ZAYED ❤️

  7. മല്ലു റീഡർ

    കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.

  8. കുട്ടിയേട്ടാ…

    എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???

    ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…

    അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….

    പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..

    പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…

    എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.

    നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….

    അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..

    ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤

  9. കുട്ടപ്പൻ

    കുട്ട്യേ ❤

Comments are closed.