എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52

ഒരുപാട് ബന്ധുക്കളും കുടുബക്കാരും വിരുന്നുകാരായി ഉണ്ടാകും, കഴിക്കാൻ ഉത്സവ വാണിഭത്തിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന പലഹങ്ങളായ ഹലുവ, ജിലേബി, പൊരി, മുറുക്ക് എന്നിവ യഥേഷ്ടം ഉണ്ടാകും, ഉച്ചക്ക് ഇറച്ചിയും മീനുമൊക്കെ ആയിരിക്കും ചോറിന്, വൈകീട്ട് ഉത്സവ പറമ്പുകളിൽ പോകുമ്പോൾ അച്ഛനോട് മത്തങ്ങാ ബലൂണുകൾക്കും കളർ മിട്ടായികൾക്കും വേണ്ടി വാശിപിടിച്ചതും, അച്ഛന്റെ കൈപിടിച്ചു നടന്നുകൊണ്ട് ഉത്സവ വരവുകളും വെടിക്കെട്ടുകളും കണ്ടതും, തിരിച്ചു വീട്ടിലെത്തും മുമ്പ് വഴിവക്കിലെ മുള്ള് വേലിയിൽ കുരുങ്ങി ബലൂണുകൾ പൊട്ടിയപ്പോൾ വാവിട്ട് കരഞ്ഞതും, കളർ മിട്ടായികൾ കഴിച്ച് ചുണ്ടും നാവും ചുവപ്പിച്ച് കൂട്ടുകാരെ കാണിച്ചുകൊണ്ട് അത്ഭുപെടുത്തിയതും, തെര പടക്കം വാങ്ങി കല്ലിൽ മുട്ടി പൊട്ടിച്ചതുമെല്ലാം അന്നത്തെ ഉത്സവകാല ഓർമകളാണ്.അന്ന് പിള്ളേര് എല്ലാരും കൂടുമ്പോൾ പഴകിയ റബ്ബർ ചെരുപ്പ് വെട്ടിയും ഉജാലകുപ്പി മുറിച്ചും ഉന്തു വണ്ടികൾ ഉണ്ടാക്കി ഉരുട്ടികളിച്ചു നടന്നതും, പാസ്റ്റിക് കവറ് ചുരുട്ടി റബ്ബർബാന്റ് ഇട്ട് ഏറു പന്ത്‌ ഉണ്ടാക്കി പരസ്പരം എറിഞ്ഞുകളിച്ചതും, പച്ച മടൽ വെട്ടി ഉണ്ടാക്കിയ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് പാടത്തു ക്രിക്കറ്റ് കളിച്ചു രസിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്…ഓർക്കാൻ സുഖമുള്ള കാഴ്ച്ചക്ക് നനവുള്ള ഓർമകളായി…

പിന്നെ ഓർമ്മയിലെത്തുന്നത് അന്നത്തെ മഴ കാലമാണ്. മഴ വളരെ ഇഷ്ടമായിരുന്നു അന്നെനിക്ക്. ഇന്നും അങ്ങിനെ തന്നെ…എന്നും മഴ പെയ്യണെ എന്നാണ് ദിവസവും പ്രാര്‍ത്ഥന. എന്തിനാണ് എന്നറിയണ്ടേ…?
മഴ വെള്ളത്തില്‍ കൂട്ടുകാരുമൊത്ത് കളിയ്ക്കാന്‍. കളി എന്ന് പറഞ്ഞാൽ അസ്സൽ പന്ത് കളി, അതും മഴവെള്ളം നിറഞ്ഞു നടക്കാൻ പോലും ബുദ്ധിമുട്ടുന്ന പാടത്തിനു ( വയൽ )നടുവിൽ. സ്കൂൾ വിട്ട് വന്നാൽ ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ നേരെ ഓടും പാടത്തേക്ക്. അപ്പോൾ കാണാം മഴവെള്ളം ഉയർന്ന് പാടവരമ്പ് കവിഞ്ഞ് ഏകദേശം പുഴപോലെ ആയിട്ടുണ്ടാകും അവിടം. പിന്നെ ഒന്നും നോക്കില്ല ഉടനെ എല്ലാരും കൂടി ചാടി ഇറങ്ങും കണ്ണിൽ കുത്തുന്ന ചാറ്റൽ മഴയെ പോലും അവഗണിച്ചുകൊണ്ട്.
അന്ന് ഞങ്ങള്‍ 5,8 പേർ ഉണ്ടായിരുന്നു. പലപ്പോഴും പന്തിനു പകരം വെള്ളത്തുള്ളികൾ ആയിരിക്കും ഗോൾപോസ്റ്റ് നിറക്കുക. അതിനൊപ്പം ചളിയിൽ കൂടെ പന്തിനായുള്ള ഓട്ടം പലപ്പോഴും ചന്തി കുത്തിയുള്ള വീഴ്ചയിൽ ആയിരിക്കും പരിണമിക്കുക. ഏങ്കിലും കൂടുതൽ ആവേശത്തോടെ മൂടും തടിവി, “ദിലീപേട്ടൻ പറഞ്ഞതുപോലെ വിടില്ല ഞാൻ…വിടില്ല” എന്നുള്ള ഡയലോഗും അടിച്ച് വീണ്ടും പാച്ചിൽ തുടങ്ങും അങ്ങിനെ വെള്ളത്തിലെ കളിയും കുളിയും കഴിഞ്ഞു ആകെ നനഞ്ഞു ചെളിയും പുരണ്ടു നടുവും പൊക്കിപിടിച്ചുകൊണ്ട് വീട്ടില്ലെത്തിയാൽ പിന്നെ വീടിന്റെ ഉള്ളെലേക്ക് എത്തിപ്പെടൽ ആണ് കഷ്ടം. റിസർവ് ബാങ്ക് കൊള്ളയടിക്കാൻ പോലും ഇത്രയും റിസ്ക് ഉണ്ടായിരിക്കില്ല. കാര്യം പറയണ്ടല്ലോ…,
മകൻ അദ്ധ്വാനിച്ച് ക്ഷീണിച്ച് വരുവല്ലേ…അവന് കാര്യമായി വല്ലോം കൊടുക്കണ്ടേ…???

”എന്തൊരു സ്നേഹമുള്ള അമ്മച്ചി…!!!”

13 Comments

  1. കുട്ടി ബ്രോ,
    എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
    ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
    “അക്കാലമിനിയും വരുമോ,
    ഇക്കാവിലൊന്നു കളിപ്പാൻ,
    കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
    പുന്നയില തോരനും വച്ച്….
    ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
    വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
    സ്നേഹപൂർവ്വം…

  2. കുട്ട്യേ ❤️

    എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
    ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.

    അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.

    സ്നേഹത്തോടെ,
    LOVER

  3. മല്ലു റീഡർ

    കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..

    വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..

    ???

  4. കുട്ടപ്പൻ

    കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
    സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

    ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤

    1. കുട്ടപ്പൻ

      *തിരുമുറ്റത്ത്

  5. ❤❤❤❤❤❤

  6. കുട്ട്യേട്ടാ ❤️

    കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..

    എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..

    ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..

    തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..

    സ്നേഹത്തോടെ
    ZAYED ❤️

  7. മല്ലു റീഡർ

    കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.

  8. കുട്ടിയേട്ടാ…

    എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???

    ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…

    അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….

    പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..

    പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…

    എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.

    നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….

    അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..

    ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤

  9. കുട്ടപ്പൻ

    കുട്ട്യേ ❤

Comments are closed.