എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52

അങ്ങിനെ ഒരുവിധം പാത്തും പതുങ്ങിയും ബാത്‌റൂമിന്റെ വാതിൽക്കൽ എത്തിയലാവും ചെവിൽ പിടിവീഴുന്നത്… പിന്നെ കാര്യങ്ങൾക്ക് ഒക്കെ ഒരു തീരുമാനം ആകും… സാരോപദേശവും കൈ സഹായവും ഒക്കെ മുറയ്ക്ക് നടക്കും…ഒടുവിൽ ഇനി കളിക്കാൻ പോയിട്ട് കുളിക്കാൻ പോലും പുറത്തേക്ക് ഇറങ്ങൂല എന്നുള്ള ഉഗ്ര ശപതം എടുത്തിട്ടാവും അമ്മച്ചി ഒന്ന് കൂൾ ആകുന്നത്. സംഗതി അങ്ങിനെയൊക്കെ സത്യം ചെയ്ത് കൊടുത്താലും പിറ്റേന്ന് പിള്ളേര് വന്നു വിളിച്ചാൽ കൂടെ ഇറങ്ങി പോകും എന്നത് വേറെ കാര്യം അത് പുള്ളിക്കാരിക്കും അറിയാം…എന്നാലും ചുമ്മാ അങ്ങിനെ ബിൽഡപ്പ് കളയാൻ പറ്റൂലല്ലോ…അമ്മച്ചി ആരാ മോൾ…
പക്ഷെ അന്ന് അതൊക്ക വെറും സമയംകൊല്ലി കളികളും തമാശകളും ആയിരുന്നെങ്കിൽ…ഇന്നത് പലപ്പോഴും ഇനിയൊരിക്കലും ജീവിതത്തിൽ തിരിച്ചു കിട്ടാത്ത മധുരമുള്ള ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു.

മാവ് പൂക്കുന്ന കാലമായാൽ പിന്നെ മാവിൻ ചുവട്ടിൽ ആയിരിക്കും കളിയും മറ്റു കലാ പരുപാടികളും.
സ്വന്തം പറമ്പിൽ അല്ലാട്ടോ…അല്ലേലും ആരാന്റെ പറമ്പിൽ കയറി കട്ട് തിന്നുന്നതിന്റെ ആ സുഖം അതൊന്ന് വേറെ തന്നെ അല്ലെ…??? ഞാനീ പറഞ്ഞത് പണ്ട് കൂട്ടുകാരനെ ക്ഷണിച്ചിട്ടുണ്ടെന്ന പേരും പറഞ്ഞു ബിരിയാണി കല്യാണം കൂടാൻ പോയവർക്ക് മനസിലായിക്കാണും…തതെ സംഭവം അതെന്നെ!
നമ്മുടെ മാങ്ങാ കുട്ടന്റെ ഓരോ വളർച്ചക്കും കാവൽ ആയി ഞങ്ങൾ കുട്ടിപ്പട്ടാളം എന്നും കൂടെ ഉണ്ടാകും. അതൊന്ന് വലുതായിക്കിട്ടാൻ വഴിവാട് വരെ നടത്തും…
പക്ഷെ അയിന്റെ സൗകര്യത്തിനല്ലേ അത് വലുതാകു…ഒടുക്കം ക്ഷമക്കെട്ട് കണ്ണിമാങ്ങ പൊട്ടിച്ചു തിന്ന് കൊതിയടക്കും, പാവം ഞങ്ങൾ!
ഒടുക്കം വലുതായി കിട്ടിയാലോ പിന്നെ എറിഞ്ഞു വീഴ്ത്താൻ കൂട്ടത്തിൽ ആർക്കാണ് കൂടുതൽ ഉന്നം എന്നുനോക്കുന്നതിനുള്ള പരീക്ഷണമത്സരം തുടങ്ങുകയായി….നമ്മുക്ക് പിന്നെ അന്നും ഇന്നും കൂടുതൽ ഉന്നം ഇല്ലാത്തോണ്ട് ആരുടെയെങ്കിലും ഏറു കോണ്ട് വീണ് കിട്ടിയാൽ അത് ലാഭം എന്ന മൈൻഡ് ആണ്…ഏങ്കിലും സമ്മതിച്ചുകൊടുക്കാൻ മേലാത്തോണ്ട് കുറെ ജനലിന്റെ ഗ്ലാസും ഓടും പൊട്ടിച്ചു നാട്ടുകാരുടെ വീട്ടുകാരുടെയും തെറിയും കേട്ട് തല്ലും കൊണ്ട് ആശ്വാസം കണ്ടെത്തും…നമ്മളെകൊണ്ട് അത്രയൊക്കെ പറ്റു…അല്ലപിന്നെ!
എറിഞ്ഞുവീഴ്ത്താൻ പറ്റാത്തോണ്ടും വീട് അടുത്തായിരുന്നത് കൊണ്ടും ടൗച്ചിങ്‌സ് ഞാനായിരുന്നു മിക്കവാറും സ്പോസർ ചെയ്തിരുന്നത്…ടച്ചിങ്‌സ് എന്ന് വച്ചാൽ…അതെന്നെ ഉപ്പും മുളകുപൊടിയും മിക്സ് ചെയ്ത സാധനം, പച്ചമാങ്ങാ ടച്ചിങ്‌സ്…
ഞെട്ടി ചുണ മതിലിൽ ഉറച്ചുകളഞ്ഞു ഇടിച്ചുപൊട്ടിച്ച പച്ചമാങ്ങയുടെ കഷ്ണം ആ മിക്സിൽ മുക്കി
തിന്നുമ്പോൾ കിട്ടുന്ന ആ രുചി…ഹോ…

“എന്റെ സാറെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല”

എന്ന് ആരോ ഏതോ സിനിമയിൽ പറഞ്ഞതുപോലെ ആണ്…
ഇപ്പോഴും അതൊക്കെ ഓർത്താൽ വായിൽ വെറും കപ്പൽ അല്ല ടൈറ്റാനിക് വരെ ഓടും!
ഒടുക്കം പച്ചമാങ്ങയും ഉപ്പും തിന്നു പച്ചവെള്ളവും കുടിച്ച് അന്നുമുഴുവൻ ബാത്ത് റൂം അടക്കി ഭരിച്ചിരുന്ന ആ കാലം ഓർക്കുമ്പോ തന്നെ എന്തൊരു കുളിരാ…
അനുഭവമുള്ളോർക്ക് അറിയാം.

13 Comments

  1. കുട്ടി ബ്രോ,
    എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
    ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
    “അക്കാലമിനിയും വരുമോ,
    ഇക്കാവിലൊന്നു കളിപ്പാൻ,
    കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
    പുന്നയില തോരനും വച്ച്….
    ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
    വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
    സ്നേഹപൂർവ്വം…

  2. കുട്ട്യേ ❤️

    എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
    ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.

    അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.

    സ്നേഹത്തോടെ,
    LOVER

  3. മല്ലു റീഡർ

    കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..

    വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..

    ???

  4. കുട്ടപ്പൻ

    കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
    സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

    ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤

    1. കുട്ടപ്പൻ

      *തിരുമുറ്റത്ത്

  5. ❤❤❤❤❤❤

  6. കുട്ട്യേട്ടാ ❤️

    കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..

    എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..

    ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..

    തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..

    സ്നേഹത്തോടെ
    ZAYED ❤️

  7. മല്ലു റീഡർ

    കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.

  8. കുട്ടിയേട്ടാ…

    എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???

    ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…

    അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….

    പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..

    പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…

    എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.

    നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….

    അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..

    ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤

  9. കുട്ടപ്പൻ

    കുട്ട്യേ ❤

Comments are closed.