നാട്ടിൽ ഒരു ചെറിയ കുളമൊക്കെ ഉണ്ട്…,
ചെറുപ്പത്തിൽ അധികവും കുളിയൊക്കെ അവിടെ നിന്നാണ്. ചിലപ്പോളൊക്കെ കുളത്തിന്റെ കരയിലിരുന്നു കല്ലുകൾ പെറുക്കി കുളത്തിലേക്ക് ചെരിച്ച് എറിഞ്ഞു കളിക്കുമായിരുന്നു…
സായാഹ്നങ്ങളില് ആരുന്നു മിക്കവാറും ആ തമാശകള്. കല്ലുകൾ അധികവും പരന്നതായിരിക്കും അപ്പോൾ അവ ചാടി ചാടി തവള കണക്കെ പോകുന്നത് കണ്ട് രസിക്കും…അന്നത്തെ ഓരോ വട്ടുകൾ…
പിന്നീട് ഒരുമിച്ച് കുളത്തിൽ ഇറങ്ങി കുളിക്കുകയും കുളത്തിന്റെ കൂപ്പിൽ നിന്ന് ചാടിയും മുങ്ങാം കുഴിയിട്ടും മത്സരിച്ചു നീന്തികളിച്ചും ആഘോഷമാണ്…
വെള്ളത്തിൽ കിടന്നുള്ള ആ കുത്തിമറിച്ചിൽ തീരുന്നത്
അമ്മമാരുടെ നീട്ടിയുള്ള ചിത്തവിളി കേൾക്കുന്നത് വരെ ആണ്. ചിലപ്പോൾ പുളി വടിയുടെ ചൂടറിഞ്ഞിട്ടാകും വീട്ടിൽ കയറുന്നത് തന്നെ!
വേനലവധിക്ക് അമ്മവീട്ടിൽ പോകാൻ വാശി ആയിരുന്നു… ചിപ്പോഴൊക്കെ പട്ടിണി കിടന്ന് പ്രതിഷേധിക്കും… അവിടുന്ന് ബന്ധുക്കൾ ആരെങ്കിലും വന്നു പോയാൽ പിന്നെ സങ്കടമാണ് കൂടെ കൊണ്ടുപോയില്ലെങ്കിൽ പിന്നെ അന്ന് അത്താഴം പോലും കഴിക്കാതെ തെറ്റികിടക്കും… ഒടുവിൽ കുസൃതി ഒന്നും ഒപ്പിക്കാതെ നിന്നോളം എന്നുള്ള ഉറപ്പിൻമേൽ കൊണ്ടാക്കിത്തരാം എന്ന് പറഞ്ഞാലാണ് പ്രതിക്ഷേധ സമരം ഒത്തു തീർപ്പാകുന്നത്… ഇങ്ങിനെ പ്രതിക്ഷേധിച്ചു പോകാൻ വാശിപിടിക്കാൻ കാരണം എന്താണെന്ന് വച്ചാൽ അവിടെ ബന്ധുക്കളായ സമപ്രായക്കാർ കുറേപേർ ഉണ്ടാക്കും… മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി ആടിയും കുട്ടിപുര വച്ചു അച്ഛനും അമ്മയും കളിച്ചും കളിമണ്ണിൽ അപ്പവും അടയും ചുട്ടും ഓല ചീന്തിൽ നാടൻ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും തല്ലുപിടിച്ചും രണ്ടുമാസം നീണ്ടുനിൽക്കുന്ന വേനലവധി ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് അറിയുകപോലും ഇല്ല…
കുസൃതികള് നിറഞ്ഞ കുട്ടിക്കാലം കുറെ വേദനിപ്പിക്കുന്ന ഓർമകളും സമ്മാനിച്ചിട്ടുണ്ട്…
വിഷുകാലം ഒരുപാട് ഇഷ്ട്ടമായിരുന്നു അന്നൊക്കെ… പ്രധാന കാരണം കൈനീട്ടം കിട്ടും എന്നുള്ളതാണെങ്കിൽ പോലും…
അന്നൊക്കെ കണിക്കൊന്നക്കായി തലേദിവസം നാട് നീളേ ഓടിയതിനു കൈയും കണക്കും ഇല്ലായിരുന്നു.എത്ര കഷ്ട്ടപ്പെട്ടിട്ടായാലും ഒരുപിടി കാണിക്കൊന്നയുമായെ ഒടുവിൽ വീട്ടിൽ എത്തുകയുള്ളു. കണിവെള്ളരി ഉൾപ്പെടെ പച്ചക്കറികൾ എല്ലാം സ്വന്തം പറമ്പിൽ നിന്ന് തന്നെ ശേഖരിക്കും. അമ്മയും മുത്തശ്ശിയും ആണ് വീട്ടിൽ കണിയൊരുക്കുന്നത്. കാലത്ത് അവർ ഒരുക്കിയ വിഷുകണി കാണിക്കാൻ അമ്മ ഒരോരുത്തരെയായി കണ്ണുപൊത്തി കൂട്ടികൊണ്ട് പോകും… കണിക്കണ്ടു പ്രാർത്ഥിച്ച ശേഷം മുത്തശ്ശൻ എല്ലാവർക്കും വിഷു കൈനീട്ടം നൽക്കും… ഒരുപാട് ഒന്നും ഇല്ലാട്ടോ അന്നൊക്കെ അഞ്ചു രൂപയുടെ കോയിൻ ആണ് കൈനീട്ടം തരിക… കാര്യമായി വലതും തടയണമെങ്കിൽ അച്ഛൻ തന്നെ തരണം. പുള്ളി അന്നും ഇന്നും നൂറുരൂപയിൽ കുറഞ്ഞൊരു കൈനീട്ടം തന്നിട്ടില്ല… അതിനു ശേഷം എല്ലാരും കൂടെ ഉമ്മറകോലായിൽ ഇരുന്ന് പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷുപുലരി ആഘോഷിക്കും. പടക്കങ്ങൾ ഇന്നത്തെ പോലെ അന്നും എനിക്ക് ഒരു വീക്നെസ് ആയിരുന്നു… ഏട്ടന്മാർ ഓലപ്പടക്കങ്ങൾ കൈയിൽ എടുത്തെറിഞ്ഞു പൊട്ടിക്കുമ്പോൾ അസൂയയോടെ നോക്കി
കുട്ടി ബ്രോ,
എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
“അക്കാലമിനിയും വരുമോ,
ഇക്കാവിലൊന്നു കളിപ്പാൻ,
കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
പുന്നയില തോരനും വച്ച്….
ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
സ്നേഹപൂർവ്വം…
Super
കുട്ട്യേ ❤️
എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.
അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.
സ്നേഹത്തോടെ,
LOVER
കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..
വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..
???
കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.
ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤
*തിരുമുറ്റത്ത്
❤❤❤❤❤❤
കുട്ട്യേട്ടാ ❤️
കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..
എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..
ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..
തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..
സ്നേഹത്തോടെ
ZAYED ❤️
കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.
കുട്ടിയേട്ടാ…
എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???
ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…
അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….
പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..
പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…
എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.
നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….
അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..
ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤
✌
കുട്ട്യേ ❤
❤