അന്നൊക്കെ അധികവും വൈകുന്നേരങ്ങളില്‍ പഠിത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ പോലും മാങ്ങക്ക് എറിയലാരുന്നു പ്രധാന പണി. മാങ്ങാ കണ്ടാല്‍ കല്ലെടുക്കാന്‍ തോന്നുന്ന ബാല്യകാലം…
ഇന്നും വഴിവക്കിൽ മാവിൽ മാങ്ങ കണ്ടാൽ അറിയാതെ കുനിഞ്ഞുപോകും…ഒരു കല്ലിനായി!
മഴകാലത്തെ പന്ത് കളിയെ പറ്റിപറഞ്ഞല്ലോ… അതുപോലെ തന്നെ വേറെയും കലാ പരിപാടികൾ ഉണ്ടായിരുന്നു…
വീടിന്റെ പുറകിൽ നിറയെ നോക്കെത്താ ദൂരം നീണ്ട് കിടക്കുന്ന പുഞ്ച പാടങ്ങൾ ആണ്…ഏകദേശം ഒരു കൊച്ചു പുഴ കണക്കെ.അവിടെ വാഴതണ്ടും കവുങ്ങിൻ പൊളിയും കൊണ്ട് ചങ്ങാടം ഉണ്ടാക്കി ഇറക്കും ഒരാൾക്ക് ഇരുന്നു തുഴയാൻ പറ്റുന്ന കൊച്ചു ചങ്ങാടങ്ങൾ…പക്ഷെ ഒരിക്കൽ പോലും അത് പാടത്തിന്റെ നടുവിൽ പോലും എത്തില്ല അയിനുമുമ്പേ മുങ്ങി പോയിട്ടുണ്ടാകും…ഈ കാലത്തിനിടക്ക് ഒരിക്കൽ പോലും അത് സക്ക്സെസ്സ് ആയില്ലെങ്കിപ്പോലും മുടങ്ങാതെ എല്ലാ വർഷവും ചെയ്തിരിക്കും. ഓരോ പരാജയവുമാണ് അടുത്ത വിജയത്തിന്റെ ചവിട്ടുപടി എന്നുള്ളത് ഇക്കാര്യത്തിൽ മാത്രം ശരിയായില്ല.
പാടവരമ്പത്തെ വെള്ളത്തില്‍ മീനുകളെ പിടിച്ചു കളിച്ചിരുന്നതാണ് മറ്റൊരു പരുപാടി. ചെറിയ തോര്‍ത്ത് മുണ്ട് വെച്ചാരുന്നു മീന്‍ പിടിത്തം. മീന്‍ പിടിച്ചു കഴിഞ്ഞാ പിന്നെ ചെറിയ കവറില്‍ വെള്ളം നിറയ്ക്കും. പിന്നെ മീനെ അതിലാക്കും. വളരെ ചെറിയ മീന്‍ ആയിരിക്കും കേട്ടോ പേരൊന്നും ഇന്നും അറിഞ്ഞുകൂടാ. പക്ഷെ, ഞങ്ങടെ ആ കവര്‍ അക്ക്വേറിയം രണ്ടു ദിവസം വരെയേ കാണു. രണ്ടു ദിവസം കഴിഞ്ഞാ ആ മീനുകൾ ഒക്കെ ചത്തു പോകും. എന്താ കാരണം എന്ന് ഞങ്ങള്‍ക്ക് അന്നൊന്നും പിടി കിട്ടിയിരുന്നില്ല. ഏങ്കിലും ചങ്ങാടം ഉണ്ടാക്കിയിരുന്നത് പോലെ തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കും.
ഒടുവിലത് പാടവരമ്പിലെ വെള്ളത്തിൽ നിന്നും മാറി കുളത്തിലെ വെള്ളത്തിൽ വരെ ആയി എന്ന് മാത്രം…തോർത്തുമുണ്ടിൽ പിടിത്തരാത്ത വലിയ മീനുകൾക്ക് ഞങ്ങൾ പ്രതേകം ചൂണ്ട ഉണ്ടാക്കും…അതിരിൽ നിന്നും വെട്ടിയെടുക്കുന്ന ശീമ കൊന്നയുടെയോ മുളയുടെയോ നീളമുള്ള തണ്ടിന്റെ ഒരറ്റത്ത് നൂൽ കെട്ടും, കങ്കുസ് നൂലാണ് കെട്ടുന്നത് (ഒരു തരം ഫൈബറിന്റെ നൂൽ – പെട്ടെന്ന് പൊട്ടിപ്പോകില്ല) അത് കടകളിൽ നിന്നും വാങ്ങാൻ കിട്ടും ഒരു രൂപയോ മറ്റോ ആണ് വില കൂടെ നൂലിന്റെ അറ്റത്തു കെട്ടാനുള്ള കൊളത്തും കിട്ടും. കങ്കുസിന്റെ മറ്റേ അറ്റത്ത് കെട്ടിയ കൊളുത്തിൽ ഇരയായി മണ്ണിരയെയോ പുൽച്ചാടികളെയോ പിടിച്ചു കോർക്കും…അതിനുശേഷം കങ്കുസ് നൂലിന്റെ മധ്യത്തിൽ ആയി ഒരു കൊള്ളി കെട്ടിയിടും നൂൽ മുഴുവൻ വെള്ളത്തിൽ താഴ്ന്നുപോകാതെ പൊങ്ങികിടക്കാനാണ് ഇത്. ഇങ്ങിനെ ഉണ്ടാക്കുന്ന ചൂണ്ടയും കൊണ്ട് കുളക്കരയിലോ തൊട്ടിന്റെ വക്കത്തോ പോയി ഇരിക്കും…അധിക സമയവും വെറുതെ കുത്തിയിരിപ്പാവും മിച്ചം…ഏങ്കിലും കൂട്ടുകാരോടൊപ്പം അങ്ങിനെ ഇരിക്കാനും ഒരു രസമുണ്ടായിരുന്നു…
അതുപറഞ്ഞപ്പോഴാ…
കുട്ടി ബ്രോ,
എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
“അക്കാലമിനിയും വരുമോ,
ഇക്കാവിലൊന്നു കളിപ്പാൻ,
കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
പുന്നയില തോരനും വച്ച്….
ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
സ്നേഹപൂർവ്വം…
Super
കുട്ട്യേ ❤️
എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.
അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.
സ്നേഹത്തോടെ,
LOVER
കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..
വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..
???
കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.
ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤
*തിരുമുറ്റത്ത്
❤❤❤❤❤❤
കുട്ട്യേട്ടാ ❤️
കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..
എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..
ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..
തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..
സ്നേഹത്തോടെ
ZAYED ❤️
കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.
കുട്ടിയേട്ടാ…
എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???
ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…
അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….
പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..
പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…
എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.
നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….
അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..
ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤
✌
കുട്ട്യേ ❤
❤