എന്റെ ഗീതൂട്ടി ??4 [John Wick] 264

“പിന്നില്ലാതെ….. ഉളുപ്പുണ്ടോടാ നിനക്ക് ആ ചെറിയ ചെക്കനെ തോൽപ്പിച്ച് വലിയ ആളാവാൻ….”ഗീതൂട്ടി വീണ്ടും പുച്ഛിച്ചു…

 

“എന്ന ഗീതൂട്ടി വാ….ഞാൻ തോൽപ്പിക്കാം….”ഞാൻ പറഞ്ഞു….

 

“ഓഹ് പിന്നേ….ഞാനൊന്നുമില്ല….”ഗീതൂട്ടി പറഞ്ഞു….

 

“ആഹ്….എന്ന പിന്നെ കളിച്ചവരെ പുച്ഛിക്കരുത്….”ഞാൻ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു….. പിന്നാലെ ഗീതൂട്ടിയും….

 

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോഴേ ഇളയമ്മ ഞങ്ങൾക്കുള്ള ചായയുമായി വരുന്നത് ഞങ്ങൾ കണ്ടു…..

 

“ആഹ്….ഞാൻ നിങ്ങൾക്കുള്ള ചായ ആയിട്ടാ വന്നേ….. ദാ….”ഇളയമ്മ ഞങ്ങൾ രണ്ട് പേർക്കുമുള്ള ചായ നീട്ടി….ഞങ്ങളത് വാങ്ങിച്ച് ഇളയമ്മയുടെ കൂടെ അകത്തേക്ക് പോയി….

 

അകത്തു വല്യേച്ചി ഒഴിച്ച് വീട്ടിലെ തരുണീമണികളെല്ലാം ഹാജരായിട്ടുണ്ട്….എല്ലാവരും ചായ കുടിക്കലും അമ്മ കൊണ്ടുവന്ന പലഹാരങ്ങൾ കഴിക്കുകയും….പിള്ളേരെ കളിപ്പിക്കുകയുമാണ്……

 

ഗീതൂട്ടി നേരെ പിള്ളേരുടെ അടുത്ത് പോയി അവരെ കളിപ്പിക്കാൻ തുടങ്ങി….ഞാൻ നേരെ ചെന്ന് അമ്മ കൊണ്ടു വന്നതിൽ നിന്ന് ഒരു പഴംപൊരിയെടുത്തു കഴിച്ചു കൊണ്ട് ചായ കുടിക്കാൻ തുടങ്ങി….

 

സോഫയിൽ പോയി ഇരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ താഴെ ഇരിക്കുന്ന ഗീതൂട്ടിയിലായിരുന്നു…..

 

ഒരു തരം മായാലോകത്ത് എത്തിയത് പോലെയാണ് അവളെ കണ്ടാൽ….. ചുറ്റിലും നടക്കുന്നതെല്ലാം അവളെ കണ്ടാൽ ഞാൻ മറക്കും….

 

ആ ഹാളിലുള്ള എല്ലാവരും നിശ്ചലരായി ഞാനും ഗീതൂട്ടിയും മാത്രമുള്ള ഒരു തരം അനുഭവം….

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.