എന്റെ ഗീതൂട്ടി ??4 [John Wick] 264

ഇന്ന് പറമ്പുകളിൽ വെള്ളം നനക്കാൻ പോകേണ്ടത് എന്റെ ചുമതലയാണ്….. അവധി ദിവസങ്ങളിൽ അതെന്റെ ഉത്തരവാദിത്വം ആണ്……

 

അതേപോലെ ആഴ്ചയിൽ രണ്ട് ദിവസം ഞാൻ കടയിലും പോയി നിൽക്കേണ്ടതുണ്ട്….. ഇതെല്ലാം അച്ഛന്റെ കർശനമായ ഓർഡറുകളാണ്…..

 

ആഴ്ചയിൽ ഈ രണ്ട് ദിവസം കച്ചവടം കണ്ട് പഠിക്കാനും….. ഈ അവധി ദിനങ്ങൾ മണ്ണിനേയും ചെടികളെയും പഠിക്കാനും കൂടെ വേണ്ടിയാണ്……

 

നാല് മണി ആയത് കണ്ട ഞാൻ പതിയെ ഗീതൂട്ടിയുടെ അടുത്ത് നിന്നും എഴുനേറ്റു…… അപ്പോഴും ഗീതൂട്ടി സംസാരം നിർത്തിയിരുന്നില്ല……

 

അവിടെ കുറച്ച് നേരം കൂടി ഇരിക്കണമെന്ന് കലശലായ മോഹമുണ്ടെങ്കിലും അച്ഛൻ തന്ന പണി ചെയ്യാതിരിക്കാനാവില്ല……

 

പണി ചെയ്യാതിരുന്നാലെന്ത് എന്ന് ഇതുവരെ അറിഞ്ഞിട്ടില്ല…… വീട്ടിലെ കുട്ടികളെ ഒരാളെയും അച്ഛൻ ഇത് വരെ അടിച്ചിട്ടില്ല…… എങ്കിലും എല്ലാവർക്കും ഒരു ഭയമുണ്ട് അച്ഛനോട്……

 

“ഹ്മ്മ്? എങ്ങോട്ടാ??” ഞാൻ എഴുന്നേറ്റത് കണ്ട ഗീതൂട്ടി ചോദിച്ചു……

 

“ഇന്ന് ശനിയാഴ്ചയല്ലേ…… പറമ്പിൽ വെള്ളം നനക്കാൻ ഉണ്ട്…..”ഞാൻ പറഞ്ഞു….

 

“ഓഹ്….ശെരി എന്ന പൊക്കോ….”ഞാൻ ഇടയിൽ പോകുന്നതിന്റെ നീരസം മുഴുവൻ പുറത്ത് കാട്ടികൊണ്ട് ഗീതൂട്ടി പറഞ്ഞു…..

 

“ഞാൻ വേഗം വരാം….. ഗീതൂട്ടി ചെറിയമ്മയോടും സരസ്വതിയമ്മയോടും ഞാൻ പോയി എന്ന് പറയണേ……”ഞാൻ അതും പറഞ്ഞ് പറമ്പിലേക്ക് ഓടി…..

 

വേഗം പോയിട്ട് നനച്ചു വരണം എന്നായിരുന്നു എന്റെ പദ്ധതി….. ഇളയമ്മയും മക്കളും വരുന്നത് കൊണ്ടും….. നാളെ ഞായറാഴ്ച ആയതിനാലും ഗീതൂട്ടിക്ക് എന്നും ശനിയാഴ്ച ചെറിയമ്മ പഠിക്കുന്നതിൽ നിന്ന് അവധി നൽകിയിട്ടുണ്ട്…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.