എന്റെ ഗാത്രി..♥️ 41

Views : 4039

..വിരസതയാർന്ന കോളേജ് ജീവിതത്തിന്റെ മൂന്നാം വർഷമായിരുന്നു..

ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതുകൊണ്ട് വരവും പോക്കുമെല്ലാം ഒറ്റക്കായിരുന്നു..

 

അന്നൊരു ജനുവരിമാസത്തിലെ വെള്ളിയാഴ്ചയായിരുന്നു…ഒപ്പം പുതുവർഷത്തിലെ ആദ്യത്തെ മഴയും..

കുട കയ്യിൽ കരുതാൻ മറന്നു പോയി..

മഴ മാറുന്നത് നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്നത് വെറുതെയാണ് എന്ന് മനസ്സിലാക്കിയതും ബസ് സ്റ്റോപ്പിലേക്ക് ഓടേണ്ടി വന്നു..

 

ആകെ നനഞ്ഞാണ് ബസിലേക്ക് ഓടിക്കയറിയത്..

നല്ല തിരക്കുണ്ടായിരുന്ന ബസിൽ ഇടിച്ചു കയറി ഒരുവിധം നിന്നപ്പോൾ ആദ്യം കണ്ണുടക്കിയത് അവളിലാണ്..

 

അന്നാണ് ഞാനവളെ ആദ്യമായി കാണുന്നതും..

 

എന്റെ ഗാത്രിയെ..!!

 

പെട്ടെന്ന് ചുറ്റും നടക്കുന്നതെന്തേന്നോ ഒന്നും അറിയാൻ പറ്റാത്ത ഒരവസ്ഥയിലായി ഞാൻ..

 

അവളിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത ഒരവസ്ഥ..

 

അവളും നന്നേ നനഞ്ഞിരുന്നു..

പുറകിലേക്ക് കെട്ടിവച്ച മുടിയിൽ നിന്നും രണ്ടുമൂന്നു മുടിഴികൾ നെറ്റിയിലേക്ക് ചാടിക്കിടക്കുന്നു.

.

ചെറുതായി പടർന്ന കണ്മഷിയും നടുക്കായി ചെറിയൊരു പൊട്ടും..

 

ആ മൂക്കുത്തിയും ചെറുതായി വിറയ്ക്കുന്ന അധരങ്ങളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും കാണുന്തോറും ദേഹമെല്ലാം തളരുന്ന പോലെ തോന്നിയെനിക്ക്..

Recent Stories

The Author

ആര്യൻ

4 Comments

  1. വൺസൈഡ്ലവ്… ♥️♥️♥️♥️♥️♥️

  2. പുല്ല്….

  3. Nice!!!. Nannayittudu.

    1. Thankyou..🙂♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com