എന്റെ ഗാത്രി..♥️ 41

Views : 4060

 

ജന്മദിനമാണ്..അതുപോലെ തന്നെ ഇന്ന് ഞാൻ എന്റെ ഗാത്രിയെ കാണും..സംസാരിക്കും..എന്റെ പ്രണയം തുറന്ന് പറയും..

 

ഒരുപാട് സന്തോഷത്തോടെയാണ് കോളേജിലേക്ക് എത്തിയത്..പക്ഷെ സമയം പോകുന്തോറും എന്തെന്നില്ലാത്ത ഭയം എന്നിൽ വന്നു നിറയുന്നത് ഞാൻ അറിഞ്ഞു…

 

അന്നും മാനം കാർമേഘങ്ങളാൽ മൂടിയിട്ടുണ്ടായിരുന്നു…

നനയാതിരിക്കാൻ കോളേജ് കഴിഞ്ഞപ്പോൾ തന്നെ ബസ് സ്റ്റോപ്പിലേക്ക് ഓടി..

വർധിച്ചുവരുന്ന ഹൃദയമിടിപ്പോടെ ഞാൻ ബസ് വരുന്ന ഭാഗത്തേക്ക് തന്നെ കണ്ണും നട്ട് ആ ആൾക്കൂട്ടത്തിനിടയിൽ നിന്നു..

 

പറയാനുള്ളതെല്ലാം ഒരുവട്ടം കൂടെ മനസ്സിൽ പറഞ്ഞു നോക്കി..

പയ്യെ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു അപ്പോഴേക്കും..

 

ഒടുക്കം എന്നിൽ സന്തോഷം നിറച്ച് ആ ബസ് വരുന്നത് കണ്ടു..

വന്നപ്പോൾ ഓടിച്ചാടി ആദ്യം തന്നെ കയറി..

 

കയറിയപാടെ എന്റെ കണ്ണുകൾ ആവളെ അതിനകത്തു ആകമാനം തിരഞ്ഞു..

 

പക്ഷെ ആ തിരക്കിനിടയിൽ എനിക്കവളെ കാണാൻ സാധിച്ചില്ല..

 

എന്തായാലും കാണാതെ ഇരിക്കില്ല എന്നാ ഉറച്ച വിശ്വാസത്തോടെ ഞാൻ ആകമാനം ഒന്നുടെ കണ്ണോടിച്ചു…

 

അപ്പോഴേക്കും മഴ കനത്തിരുന്നു..

Recent Stories

The Author

ആര്യൻ

4 Comments

  1. വൺസൈഡ്ലവ്… ♥️♥️♥️♥️♥️♥️

  2. പുല്ല്….

  3. Nice!!!. Nannayittudu.

    1. Thankyou..🙂♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com