എന്റെ ഗാത്രി..♥️ 41

Views : 4060

ഒരുപാട് പെൺകുട്ടികളുടെ കൂടെ പഠിച്ചിട്ടുണ്ട്..സംസാരിച്ചിട്ടുണ്ട്..

 

പക്ഷെ പേരറിയാത്തൊരു വികാരം എന്നിൽ വന്നു നിറയുന്നതായി എനിക്ക് തോന്നി..

 

“..ഇതാണോ പ്രണയം..?? ”

 

“..ഒരാളെ കണ്ടമാത്രയിൽ പ്രണയം തോന്നുമോ..?? ”

 

ഈ രണ്ടു ചോദ്യങ്ങളും എന്നിൽ ഉണർന്നു..

 

..തിരക്കിനിടയിൽ പുറകിൽ നിന്നുമാരോ തള്ളിയപ്പോളാണ് ഞാൻ തിരികെ ബോധത്തിലേക്ക് വന്നത്..

 

അത്രയും നിമിഷങ്ങളോളം അവളിൽ തന്നെയായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ എന്നത് എനിക്കത്ഭുതമായി തോന്നി..

 

അതിനിടയിൽ എനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തി..

അവിടെ ഇറങ്ങാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു..

 

ഒരിക്കലും അവസാനിക്കാതെ ആ യാത്ര തുടർന്നുകൊണ്ടേയിരുന്നെങ്കിൽ എന്നൊരു നിമിഷം ഞാൻ ആശിച്ചു പോയി..!!

 

ഒട്ടും ആഗ്രഹം ഇല്ലാതെ ഭാരിച്ച മനസ്സോടെ എനിക്ക് ബസ്സിൽ നിന്നും ഇറങ്ങേണ്ടി വന്നു..

 

ഇറങ്ങിയതിനു ശേഷം ഞാൻ മുന്നോട്ട് എത്തി നോക്കിയിട്ടും അവളെ കാണാൻ സാധിച്ചില്ല..

 

ബസ് പോയതിനുശേഷവും എന്തോ കളഞ്ഞു പോയ ഭാവത്തോടെ ഞാൻ ആ പെരുമഴയത്ത് വഴിയരികിൽ നിന്നു..!!

 

വീട്ടിൽ എത്തിയിട്ടും ഏതോ മായവലയിൽ പെട്ട അവസ്ഥയായിരുന്നു..

 

അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ മറുപടികലൊതുക്കി..

 

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കണ്ണടച്ചാൽ ആ കണ്മഷി പടർന്ന കണ്ണുകളും നുണക്കുഴി കവിളുകളുമല്ലാതെ മറ്റൊന്നും മനസ്സിലേക്ക് വന്നില്ല..

 

ഒടുക്കം എപ്പോഴോ ഉറങ്ങിപ്പോയി..

Recent Stories

The Author

ആര്യൻ

4 Comments

  1. വൺസൈഡ്ലവ്… ♥️♥️♥️♥️♥️♥️

  2. പുല്ല്….

  3. Nice!!!. Nannayittudu.

    1. Thankyou..🙂♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com