എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

 

അനിൽ ഈ കോളേജിലെ വെറും തല്ലിപ്പൊളി എപ്പോഴും പ്രശ്നം ഉണ്ടാക്കും. അവനും കൂട്ടരും ലക്ഷ്മിയെ തടഞ്ഞു നിർത്തിയിരിക്കുന്നു. അവൾ പേടിച്ചു കരയുന്നു. പെട്ടന്ന് അനിൽ അവളുടെ കയ്യിൽ കയറി പിടിച്ചു. അത് കണ്ട് ദേഷ്യത്തോടെ രവി അലറി. അനിലും കൂട്ടരും രവിയെ കണ്ട് ഞെട്ടി. പെട്ടന്ന് ലക്ഷ്മി അനിലിനെ തള്ളിമാറ്റി ഓടിവന്ന് രവിയെ കെട്ടിപിടിച്ചു കരഞ്ഞു. 

 

രവി അവരെ ദേഷ്യത്തോടെ നോക്കി. ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു. ” അനിലേ നീ പലതവണ ഇതുപോലെ തെറ്റ്‌ ചെയ്തു. പലതിനും ഞാൻ നിന്നോട് വേണ്ട പോലെ ഉപദേശിച്ചു. ഇപ്പോ നീ പിന്നെയും തുടങ്ങി. ഇനി നിന്നെ വിട്ടാൽ ശരിയാവില്ല. ” 

രവി മുന്നോട്ട് നടന്നു. അനിലും കൂട്ടരും പുറകോട്ടും. പെട്ടന്ന് ലക്ഷ്മി അവനെ തടഞ്ഞു. 

 

” വേണ്ട രവിയേട്ട ഒന്നും വേണ്ട. വഴക്കിനു പോകണ്ട. പ്ലീസ്. ” ലക്ഷ്മി വീണ്ടും അവനെ കെട്ടിപിടിച്ചു. അവന്റെ നെഞ്ചിൽ ആവൾക്കൊരു സുരക്ഷിതത്വം ഫീൽ ചെയ്തു. 

 

” ടാ പുല്ലെ.. ഇത് എന്റെ പെണ്ണാ ഞാൻ ഇഷ്ട്ടപെടുന്ന എന്നെ സ്നേഹിക്കുന്ന എന്റെ പെണ്ണ്. ഇനി നിന്റെയൊക്കെ നിഴൽ ഇവള് പോകുന്ന വഴിയേ പോയെന്ന് ഞാൻ അറിഞ്ഞാൽ അരിഞ്ഞു കളയും നായെ. ഒന്നുടെ കേട്ടോ ഇവൾ എന്റെയാ എന്റേത് മാത്രം. ” രവി ലക്ഷ്മിയെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. 

 

അവരെല്ലാം കോളേജിലെ ഒരു വലിയ വാക പൂമര ചുവട്ടിൽ. ലക്ഷ്മി രവിയുടെ കൈയിൽ പിടിച്ച് അവന്റെ തോളിൽ തലചായ്ച്ച് ഇരിക്കുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. രവി അവളുടെ മുഖം കൈകളിലെടുത്തു. അവളുടെ കണ്ണ് തുടച്ചു. 

 

രവി അവളുടെ കണ്ണിലേക്കു നോക്കി. ” ഇനി നിന്റെ ഈ മിഴികൾ ഞാൻ ജീവനോടെ ഉള്ളപ്പോൾ നിറയാൻ പാടില്ല. അതിന് ഞാൻ സമ്മതിക്കില്ല. നീ എന്നും സന്തോഷത്തോടെ ഇരിക്കണം. നിങ്ങളെ എല്ലാവരെയും സാക്ഷിയാക്കി ഞാൻ പറയാ. ഇവള് എന്റെ കൂടെ ജീവിക്കും. എനിക്കും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടാ. ഈ കോളേജ് ലൈഫ് തീരുന്ന അന്ന് നിന്നെ ഞാൻ കൊണ്ട് പോകും. എന്റെ ചെറിയ കൊട്ടാരത്തിലേക്ക്. അവിടെ റാണിയാക്കാൻ. ലക്ഷ്മി Really I Love You. ” 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.