ആശ്വാസമാണോ മനസ് നിറയെ എന്നറിയില്ല…
ഏതായാലും എന്റെ ഉള്ളിലെ സംശയം അല്ല എന്നുള്ള ഒരു ആശ്വാസം മനസ് നിറയെ നിറഞ്ഞിരുന്നു..
വന്ന വേഗത്തിന്റെ ക്ഷീണം മാറുവാനെന്നോണം പിന്നീടുള്ള നടത്തതിന് വേഗത തുലോം കുറഞ്ഞിരുന്നു..
പതിയെ ഓരോ കാലടികൾ വെച്ച് വീടിനടുത്തേക് ഞാൻ നീങ്ങി
“ഉമ്മാ…………. ”
മുള കൊണ്ട് കെട്ടിയ വേലി തുറന്നു ഉള്ളിലേക്കു കയറിയ ഉടനെ തന്നെ ഞാൻ വീടിനുള്ളിലേക് നോക്കി നീട്ടി വിളിച്ചു..
അത് പതിവായുള്ളതാണ്.. വീടിന് അടുത്ത് എത്തിയാൽ ഉമ്മാ എന്നൊരു നീട്ടിയുള്ള വിളി…
വീടിന്റെ ഉമ്മറ പടിയിൽ തന്നെ വല്ലിമ്മ ഇരിക്കുന്നുണ്ട്.. കൂടേ തന്നെ ചക്കി അമ്മയും…
തൊട്ടടുത്തു ഒരു വീടെന്ന് പറയാൻ ചക്കി അമ്മയുടേത് ആയിരുന്നു.. പിന്നെ ഉള്ളത് റഹീം ഹാജിയുടെ പറമ്പാണ്.. എന്റെ ഉപ്പയുടെ ഉപ്പയുടെ….
ഞെട്ടണ്ട.. എന്റെ തറവാട് വക സ്ഥലം തന്നെ ഏക്കർ കണക്കിന്…
+++
I can’t say anything. Waiting for next part.
രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???
താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤
പൊളി
താങ്ക്യൂ ???
നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.
പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???
എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???
♥️♥️♥️♥️♥️
❤❤?