എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2532

 

വല്ലിമ്മ കണ്ണിൽ കണ്ടിടത്തെല്ലാം നിരങ്ങിയും നാട്ടിലെ പണക്കാരുടെ വീടുകളിൽ പാത്രം മോറിയും, അലക്കി കൊടുത്തും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങളുടെ ബാങ്ക് ബാലൻസ്… അത് എത്രത്തോളം ഉണ്ടാവുമെന്ന് നിങ്ങൾക് ഊഹിക്കാമോ…

 

അന്നും വല്ലിമ്മ കയറി ചെല്ലാത്ത ഒരു വീട് മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ…

 

ഓർക്കുമ്പോൾ തന്നെ കണ്ണിൽ നിന്നും കുടു കുടെ വെള്ളം ചാടുന്നത് പോലെ…

 

ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാതെ ഓർമ്മകൾ ഉള്ള് മുറിവേൽപ്പിക്കുന്നത് പോലെ…

 

അര മണിക്കൂർ നടക്കേണ്ട വീട്ടിലേക് കല്ലും, മുള്ളും, വേലിയും, പറമ്പും ചാടി കടന്ന് പത്തു മിനിട്ടോണ്ട് തന്നെ വീട്ടിലേക് എത്തി..

 

++++

 

വീട്ടിൽ രാമേട്ടൻ പറഞ്ഞത് പോലെ ആളോ ആരവമോ ഒന്നുമില്ല ..

 

ആരോ വന്നു പോയതിന്റെ അവശേഷിപ്പ് പോലെ… വീടിന് മുമ്പിലുള്ള മണ്ണിട്ട വഴിയിൽ ഇന്നലെ ഉണ്ടായിരുന്ന മഴയിൽ ചെളി പുതഞ്ഞ കുറച്ചു വണ്ടികളുടെ ടയർ പാടുകൾ കാണാം..

 

വന്നവരെല്ലാം പോയിരിക്കുന്നു…

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.