എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2532

 

വീട്ടിൽ വിധവ യായി നിൽക്കുന്ന യുവതിയായ മോളുള്ള എല്ലാം ഉമ്മമാരുടെയും സ്വപ്നം തന്നെ ആയിരുന്നു എന്റെ വല്ലിമ്മ എന്നോട് പറഞ്ഞത്..

 

കയ്യിൽ ഉരുട്ടിയ ഉരുള മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ ഞാൻ ഇരുന്നു..

 

കണ്ണിൽ നിന്ന് ഞാൻ പോലും അറിയാതെ ഒരുറവ പൊട്ടിയത് പോലെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങുന്നു…

 

കഴിച്ചു കൊണ്ടിരിക്കുന്ന ചോറിലേക്കാണ് എല്ലാം വന്നു വീഴുന്നത്..

 

ഉമ്മാന്റെ നിക്കാഹിന്റെ ചോറാണ് ഞാൻ തിന്നുന്നത് എന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ…എടങ്ങേറ് പോലെ..

 

ചോറിൽ ഉപ്പ് കൂടുതലാണെന്ന് തോന്നുന്നു…

 

എന്റെ കൈകളിലെ ഉരുള ഞാൻ പ്ളേറ്റിലേക് തന്നെ ഇട്ടു…

 

ഞാൻ അവരെ രണ്ടു പേരെയും നോക്കി..

 

അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങുന്നുണ്ട്.

 

നിങ്ങൾ എന്തിനാ കരയുന്നത്.. നല്ലൊരു കാര്യമല്ലേ നടന്നത്.. ഇന്ന് നല്ല സന്തോഷത്തോടെ ഇരിക്കേണ്ട ദിവസമല്ലേ…

 

രണ്ടു പേരും ആ മുഖം ഒന്ന് തുടക്ക്…

 

എന്നും പറഞ്ഞു ഞാൻ പകുതി യോളം വയ്ച്ച ചോറ് പാത്രത്തിൽ നിന്നും കയ്യെടുത്തു.. ഇരുന്നിടത് നിന്നും എഴുന്നേൽക്കാനായി തുടങ്ങി..

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.