ഉമ്മ.. (നൗഫു) 55

Views : 2213

“ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…”

 

“പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു..

 

ഇക്കാ എല്ലാവർക്കും ഓരോന്ന് കൊടുത്തു കൊടുത്തു ഉമ്മാക്ക് ഒരു മുസല്ല (നിസ്‌ക്കരിക്കാനുള്ള വിരിപ്പ്) മാത്രമായിരുന്നു കിട്ടിയത്…

 

ഒരു പക്ഷെ ഉമ്മാക്ക് അത് തന്നെ കിട്ടിയത് ധാരാളമായതു കൊണ്ടായിരിക്കാം അതും നെഞ്ചിലേക് പിടിച്ചു ഉള്ളിലേക്കു വരും നേരം എന്നെ നോക്കി ഒന്ന് ചിരിച്ചു…

 

നിറമുള്ള ആ പുഞ്ചിരിയിൽ കൊതിച്ചതെന്തോ കിട്ടാത്ത കുട്ടിയെ പോലെ…”

 

“ഇത്താക്ക് ഒരു മാലയും ഒരു ഫോണും ഉണ്ടായിരിന്നു…

 

ഇത്താന്റെ ഉമ്മാകും ഉണ്ടായിരുന്നു മൊഞ്ചുള്ള ഒരു സ്‍മാർട് ഫോൺ.. “

 

“ഞങ്ങൾ മൂന്നു മക്കൾ ആയിരുന്നു ഉമ്മാക്ക്… എന്നെ പ്രസവിച്ചു രണ്ടാമത്തെ മാസം

 

പടച്ചോനെ കാണാൻ പോയതാണ് ഉപ്പ… ഞാൻ ചോദിക്കുമ്പോയെല്ലാം അതായിരുന്നു ഉമ്മ പറഞ്ഞിരുന്നത്..

 

ഈ പടച്ചോൻ എവിടെ യാ എന്ന് ചോദിക്കുമ്പോൾ പള്ളിയിൽ ഉണ്ടന്ന് പറയുന്നത് കൊണ്ട് തന്നെ…എന്നും ബാങ്ക് വിളിക്കുമ്പോൾ എല്ലാം പള്ളിയിൽ കയറി എന്റെ ഉപ്പാനെ തിരികെ തരാൻ പടച്ചോനോട് പറയുമായിരുന്നു ഞാൻ കുട്ടിയായിരുന്നപ്പോൾ…

 

പിന്നെയാ മനസിലായെ..

 

പടച്ചോൻ കാണാൻ ആഗ്രഹം ഉള്ളവരെ കൂട്ടി കൊണ്ടു പോയാൽ തിരികെ വിടില്ലെന്നു..

 

മൂപ്പർക് അത്രയും ഇഷ്ട്ടമുള്ളത് കൊണ്ടായിരിക്കുമല്ലോ ചെറു പ്രായത്തിൽ തന്നെ ഉപ്പയെ കൂട്ടി കൊണ്ടു പോയത്…”

 

“എന്നാലും ഉമ്മാക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലായിരുന്നു…

 

അടുത്തുള്ള കയറ് പിരിക്കുന്ന കുഞ്ഞ് ഫാക്ടറിയിൽ രാവന്തിയോളം ചേരിയിൽ തല്ലി മേസീനിൽ ഇട്ട് വരുന്ന നാരുകൾ എടുത്തു കയറു പിരിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങളുടെ വിശപ് അടക്കിയിരുന്നേ…

 

അത് മതിയായിരുന്നു ഉമ്മാക്ക്…വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധു സ്ത്രീ…

 

ഇട്ടിരുന്ന മാക്സി പോലും ഏതു പെരുന്നാളിന് വാങ്ങി കൊടുത്തതാണെന്ന് അറിയാത്ത എന്റെ പൊന്നുമ്മ…”

 

“ഇക്കാക്ക് വിദേശത്തു പോകാനുള്ള പ്രായം ആയപ്പോൾ കാതിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞു കമ്മൽ വിറ്റായിരുന്നു ടിക്കറ്റിനുള്ള പണം കൊടുത്തത് പോലും…

 

കമ്മൽ ഊരി വിറ്റു കുറേ കാലം ആ കുഞ്ഞ് തുളയിൽ ഈർക്കിളിയൊ തുളസി ഇലയുടെ കുഞ്ഞ് തണ്ടോ ഇട്ട് ഇട്ട് നടന്നു പഴുക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ആ തുള അടഞ്ഞു പോയത്…”

Recent Stories

The Author

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤

  2. അപരാജിതന്റെ അപ്ഡേറ്റ് വല്ലതും ഉണ്ടോ,ഹർഷൻ ബ്രോയെ അറിയാവുന്ന അഡ്മിൻസ് ഓ ആരെങ്കിലും ഒന്നു അന്വേശിച്ചു പറയൂ എല്ലാദിവസവും വന്നു നോക്കും ഇപ്പോ ഇട്ടതു തന്നെ നാലഞ്ചു തവണ വായിച്ചു 😢

  3. ഇതുപോലുള്ള കഥകൾ ഇനിയു പ്രതിഷിക്കുന്നു – നല്ല തുവരട്ടെ

  4. കമ്മലും വളയും കിട്ടിയപ്പോഴുള്ള ഉമ്മയുടെ സന്തോഷം കോടികൾ കൊടുത്താലും കിട്ടില്ല. വൈകാരികമായ ഈ കഥക്ക് അഭിനന്ദനം.

    എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ നിർണ്ണായകമായ ഭാഗം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ആ ഭാഗത്തിനായി കാത്തിരിക്കുന്നു കാരണം അത് അത്രയ്ക്ക് ഹൃദയത്തെ തൊട്ട് കഥയാണ്.

  5. ത്രിലോക്

    ഡെയ്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com