ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

അവൾ ടാക്സിയു മായി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ സ്വിഫ്റ്റ് കാറിന്റെ പുറകിലെ സീറ്റില്‍ കയറി.  ആ യാത്രയിലും അവര്‍ തമ്മില്‍ ഒന്നും മിണ്ടിയിരുന്നില്ല.  അതിനിടയിൽ എപ്പൊഴോ ഭദ്രനുമായുള്ള അവസാന ദിവസം  അവൾ വീണ്ടും ഓര്‍ത്തു.

 

**********************

 

അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു . വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു . വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു. വീണ്ടും സിഗരറ്റ് വലി തുടങ്ങിയോ? ആര്യ ഒന്ന് ശങ്കിച്ചു. വലിക്കാന്‍ തുടങ്ങിയാല്‍ ഒറ്റ നിപ്പിനു ഒരു കൂടു സിഗരറ്റ് അങ്ങനെ വലിച്ചു കാറ്റിൽ പറത്തി കളയും അതായിരുന്നു ഭദ്രന്‍. എങ്കിലും അവൻ ആര്യയുടെ മുന്നില്‍ നിന്നു വലിക്കില്ല. അതവളെ പേടി ആയിട്ടോന്നുമല്ല കേട്ടോ, അതിനൊരു കാരണമുണ്ട് . അതൊക്കെ വഴിയേ പറയാം.

 

ആര്യയും അവനു പിറകെ ചെന്നു, ചെന്ന പാടേ അവൻ എടുത്തു കയ്യിൽ പിടിച്ച സിഗരറ്റ് പാക്കറ്റ് അവൾ തന്റെ കയ്യിലാക്കി.

 

“”ഏട്ടാ ഞാൻ പറഞ്ഞിട്ടില്ലേ നമുക്കിത് വേണ്ടെന്ന് “”

 

 ആര്യ ശാസനയുടെ സ്വൊരത്തില്‍ പറഞ്ഞു.

 

“”നീ അതിങ്ങെടുക്ക്, എനിക്കിന്നതിപ്പൊ വേണം “”

 

അവളുടെ മുന്നില്‍ താഴാതെ കടുപ്പിച്ചു തന്നെ അവൻ പറഞ്ഞു.

 

“”ഇല്ല തരില്ല””

 

അവൾ ചിണുങ്ങിനോക്കി, അവളുടെ ആ വാക്ക് അവൻ കേൾക്കുമെന്ന് അവന്റെ അച്ചൂന് ഉറപ്പുണ്ടായിരുന്നു.

 

 “”എടുക്കടി ഇവിടെ “”

 

ഭദ്രൻ അലറി, അവന്റെ മുഖത്തെ ആ പഴയ വന്യത തെളിഞ്ഞു വന്നു. പക്ഷേ അച്ചൂ അതോട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ മുഖവും വിളറിപ്പോയിരുന്നു. അവൾ ഒന്നും മിണ്ടാതെ ആ സിഗരറ്റ് തിരികെ ഭദ്രന്റെ കയ്യിൽ കൊടുത്തു. പിന്നെ തിരിഞ്ഞു നടന്നു, അവൾ താഴേക്ക് പോകുമ്പോൾ കണ്ണ് തുടക്കുന്നത് ഭദ്രന്റെയും ശ്രെദ്ധയിൽ പെട്ടിരുന്നു. അവൻ തന്റെ കയ്യിൽ അവൾ  വെച്ചിട്ട് പോയ സിഗരറ്റ്കൂടു ഒന്ന് നോക്കി. അപ്പോഴും അവന്റെ ആ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അവൻ അതിൽ നിന്ന് ഒന്ന് ചുണ്ടിൽ വെച്ചു ലാമ്പ് കത്തിച്ചു. പിന്നെ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. എന്തോ അവൻ ആ കത്തിക്കൊണ്ട് ഇരുന്ന ലാമ്പ് സിഗരറ്റിനോട് ചേർക്കാതെ താഴേക്ക് താഴ്ത്തി. ചുണ്ടിൽ വെച്ചിരുന്ന സിഗററ്റും ആ ലാമ്പും അവൻ അവിടെ ഉപേക്ഷിച്ചിട്ട് താഴേക്ക് ഇറങ്ങിവന്നു.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.