ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും

പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍

ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്

ഉണ്ണികളേ………””

 

അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.

പിറ്റേന്ന് രാവിലെ അവന്റെ കളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ തന്നെ പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തില്‍ ആണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍  ഇത്രയും പാവം ആണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ഇവളളുടെ ഉറക്കം കാണാന്‍, ശാന്തം സുന്ദരം. എനിക്ക് അവളോട്‌ എന്തോ ഒരു വികാരം നിറഞ്ഞൊഴുകി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്‌ അവളുമൊത്ത് ഈ വീട്ടില്‍ ഒരു ജിവിതം, പക്ഷേ വിധിയില്ല. ഇതിപ്പൊ എന്‍റെജിവിതം അല്ലേലും  എവിടുന്നോ കടമെടുത്ത ആ കുറച്ചു നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു.

 

ശെരിക്കും  എനിക്കിപ്പോഴും അവളോട് പ്രണയമാണ് , എന്നോ എന്റെ ഉള്ളിൽ മാത്രം പടന്നു പൂത്തു പന്തലിട്ട പ്രണയം. കിട്ടില്ലെന്ന്‌ ഉറപ്പുണ്ടായിട്ടും ആർക്കും ശല്യമില്ലാതെ, ആരെയും നോവിക്കാതെ എന്റെ ഉള്ളിൽ മാത്രം ഒതുക്കിവെച്ചിരുന്ന പ്രണയം. ഇന്നോളം ഞാൻ അവളെ അതൊന്നും അറിയിച്ചിട്ടില്ല, ഇനിയും അങ്ങനെ തന്നെയാവും.

 

രാവണപ്രഭുവിൽ ലാലേട്ടൻ പറഞ്ഞപോലെ ചില ഇഷ്ടങ്ങൾ അങ്ങനെ ഹൃദയത്തിന്റെ നെല്ലിപ്പടിക്കടിയിൽ അൽപ്പം സുഖമുള്ളൊരു നോവായി നിറമായി,….. അതങ്ങനെ  എന്റെ ഉള്ളിൽ ചാരം മൂടി കിടക്കട്ടെ…..! ഇനിയും അവളെ ഇങ്ങനെ നോക്കൊണ്ടിരുന്നാല്‍ ഞാന്‍ അവളെ ചിലപ്പോൾ…!

 

“”അതേ ആര്യേച്ചി എണീക്കുന്നില്ലേ?””

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.