നരകാധിപൻ [Dayyam] 67

Views : 1225

ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്നും കരുതുന്നു, ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാൻ ഇവിടെ കുറിക്കാൻ തുടങ്ങുന്നത് ഒരു സാങ്കൽപ്പിക കഥ മാത്രമാണ് അതിനാൽതന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാധൊരുവിത ബന്ധവുമില്ലെന്ന് ഇതിനോടകം അറിയിക്കുന്നു

_ _ _ _ _ _ _ _ _ _ _ _ _ _

നരകാധിപൻ

 

 

സമയം : 07:00 AM
സ്ഥലം : CBI ഹെഡ് ഓഫീസ് ന്യൂ ഡൽഹി

സിബിഐ ഡയറക്ടർ ആനന്ത് ശർമ്മയുടെ ഔദ്യോഗിക വാഹനം ഓഫീസിനു മുനിൽ വന്നു നിന്നു വാഹനത്തിൽ നിന്നും ഇറങ്ങിയ ആനന്ത് ലിഫ്റ്റിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ പലരും ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നു ലിഫ്റ്റിൽ കൂടെ കയറാൻ തുണിയവേ ഗുഡ് മോർണിംഗ് വിഷ് ചെയ്ത ശേഷം ഏതോ കാര്യം സംസാരിക്കാൻ തുടങ്ങിയതും പെട്ടന്ന് എന്തോ ഓർത്തപോലെ അനന്ത് അയാളെ കൂട്ടി തന്റെ വാഹനത്തിനടുത്തേക്ക് തിരികെ നടന്നു

അനന്ത് : എനിക്ക് അത്യാവശ്യമായി വീട് വരെ പോവണം, വണ്ടിയിൽ കുറച്ച് ബോക്സ്ഉണ്ട്‌ വലിയത് എന്റെ ടേബിളിൽ വെക്കണം, ok

അയാൾ : ശെരി സർ

ആനന്ത് : ഞാൻ പെട്ടന്ന് എത്താം ഒഫീസർ അലി ഇമ്രാനോട് ഞാൻ എത്തുമ്പോഴേക്കും റിപ്പോർട്ട് ചെയ്യാൻ പറയണം

അയാൾ : ശെരി സർ

ഡിക്കി തുറന്നു ഡ്രൈവറുടെ സഹായത്തോടെ ഭാരമുള്ള കാർഡ്ബോർഡ് ബോക്സ്‌ പുറത്തിറക്കിവെച്ച് ഡിക്കി അടച്ച് വാഹനം അവിടെ നിന്നും അകന്നു ബോക്സ്‌ എടുത്ത് ഡയറക്ടറുടെ ക്യാബിനിൽ വെക്കാൻ നാല് പേരെ ഏൽപ്പിച്ച ശേഷം ലിഫ്റ്റിലേക്ക് നടക്കവേ അയാളെ പിന്തുടർന്ന് ബോക്സുമായി അവരും വരുന്നുണ്ടായിരുന്നു ലിഫ്റ്റിൽ കയറി ആറാം നിലയിലെ സിബിഐ ഡയറക്ടറുടെ ക്യാബിനിൽ ബോക്സ്‌ വെച്ച ശേഷം അവർ തിരികെ പോയി അയാൾ തന്റെ ഫോൺ എടുത്തു ഓഫീസർ അലി ഇമ്രാനോട് ഡയറക്ടർ റിപ്പോര്ട്ട് ചെയ്യാൻ പറഞ്ഞ കാര്യം അറിയിച്ചുകൊണ്ട് തന്റെ ക്യാബിനിലേക്ക് പോയി സമയം കടന്നുപോയി സിബിഐ ഡയറക്ടർ അനന്ത് ശർമ തന്റെഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു എല്ലാവരും വീണ്ടും അദ്ദേഹത്തെ നോക്കി ഗുഡ് മോർണിംഗ് പറഞ്ഞു ലിഫ്റ്റിൽ കയറി തന്റെ കേബിനിലെത്തിയ അദ്ദേഹം ടേബിളിൽ ഇരിക്കുന്ന ബോക്സ്‌ കണ്ടു അത് എന്താണെന്ന് അന്വേഷിച്ചു തുടർന്ന് ബോക്സ്‌ തുറക്കാനുള്ള തീരുമാനത്തിലെത്തി സിബിഐ ഡയറക്ടറും മുതിർന്ന ഓഫീസർ മാരും അടക്കമുള്ളവർ ടേബിളിന് ചുറ്റും നിന്നു കൊണ്ട് ബോക്സ്‌ ഓപ്പൺ ചെയ്തു തുറന്ന കാർഡ് ബോർഡ് ബോക്സിനോട്മുകൾ ഭാഗമൊഴികെ ഒട്ടിച്ചു വെച്ച തകിട്ടിനാൽ നിർമിതമായ ലോക്ക് ചെയ്ത ഒരു ബോക്സ്‌ ആയിരുന്നു അകത്ത് അത് തുറന്നതും ചുറ്റും നിന്നവരുടെ മുഖത്ത് ഭയം നിറഞ്ഞു

Recent Stories

The Author

Dayyam

13 Comments

  1. Rand moonn part thannale njan
    Vaazhikkunnollu . Allengill
    Avasanam pani aavum. Thudaranam bro.😇

    1. സൂര്യൻ

      ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു എല്ലാവരും വീണ്ടും അദ്ദേഹത്തെ നോക്കി ഗുഡ് മോർണിംഗ് പറഞ്ഞു ലിഫ്റ്റിൽ കയറി തന്റെ കേബിനിലെത്തിയ അദ്ദേഹം ടേബിളിൽ ഇരിക്കുന്ന ബോക്സ്‌ കണ്ടു അത് എന്താണെന്ന് അന്വേഷിച്ചു തുടർന്ന് ബോക്സ്‌ തുറക്കാനുള്ള തീരുമാനത്തിലെത്തി.

      ഇത് mistake ആണല്ലോ

      1. Dayyam (ചെകുത്താൻ)

        സോറി അത് ഒരു ഫ്ലോ കിട്ടാത്തോണ്ടാണ്

    2. Dayyam (ചെകുത്താൻ)

      തുടരാം

    3. ചെകുത്താൻ

      എഴുതുന്നുണ്ട്

  2. Poli
    Continue

    1. Dayyam (ചെകുത്താൻ)

      വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

  3. തുടക്കം കൊള്ളാം

    നിർത്തി പോവരുത് full ആകണം സ്റ്റോറി

    1. Dayyam (ചെകുത്താൻ)

      ഇട്ടിട്ട് പോവില്ല അപ്രൂവ് ആയത് ഇന്നാണ് കണ്ടത് ബാക്കി എഴുതാം

  4. Appo kathirikkan oru kadhakoodi.but ittechu povallu

    1. Dayyam (ചെകുത്താൻ)

      ഇട്ടിട്ട് പോവില്ല അപ്രൂവ് ആയത് ഇന്നാണ് കണ്ടത് ബാക്കി എഴുതാം

  5. EKANA🖤FARIDUN😈

    Aaha kolllam😌

    1. Dayyam (ചെകുത്താൻ)

      വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com