“”മോളെ…. “”
ആ അമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും അവരുടെ കണ്ണുകളും വറ്റാതെ ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ എന്തോ ഓർത്തപോലെ കണ്ണ് തുടച്ചു
“” അമ്മെ നമുക്കിപ്പോത്തന്നെ പോയേ പറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവൻ ആപത്തിൽ ചാടാനുള്ള സാദ്യത കൂടുതലാ. അവൻ അവളെ തിരഞ്ഞു പോയാൽ, അയാൾ അവനെ തിരിച്ചറിഞ്ഞാൽ…!””
അതവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
“”ചതിച്ചോ മോളെ ഞാന്‍ നിന്‍റെ ഓര്‍മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.””
“”ഇല്ലമ്മേ, അമ്മ പേടിക്കണ്ട, അതുവയിച്ചാൽ അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ അവനെന്നെ വെറുക്കാന്‍ വേണ്ടി ഉള്ളതേഞാൻ എഴുതികൂട്ടിയിട്ടുള്ളു. അവന്റെ ആര്യേച്ചി ഒരേസമയം പലരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴില്ലല്ലോ, അമ്മേയും ഇത്രയും ദിവസം അത് കണ്ടതല്ലേ. അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്. ””
ആര്യയുടെ വാക്കുകൾ വല്ലാതെ ഒരു വിങ്ങിപൊട്ടലിനു വഴിമാറി. രണ്ടു മനസുള്ള ഒരു ശരീരത്തെ സ്നേഹിക്ക, അത് മനസിലാക്കുക ഇച്ചിരി പ്രയാസമാണ്.
“”അല്ല മോളെ, അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്കുട്ടന് നിന്നെ പ്രാണനാ, എന്റെ മോൾ അവനെയന്ന് കണ്ടില്ല. ഇനിയും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ ഒരിക്കലും വിട്ടുകളയില്ല.“”
അതിനവള്‍ ഒന്നും മിണ്ടാതെ നിർവികാരത്തോടെ നിന്നതെയുള്ളൂ . എങ്കിലും ഒരു പ്രതിക്ഷ അവളുടെ കണ്ണുകളിൽ മിന്നി മാഞ്ഞുവോ. ആ മൗനം കുറച്ചതികം മിനിട്ടുകൾ നീണ്ടു. പിന്നെ ഏതോ ലോകത്തുനിന്നും ഞെട്ടിയുണർന്ന ആര്യ
“”ഞാൻ….. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാനാവില്ല. അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെയൊക്കെ കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. പെട്ടെന്ന് ശ്രീഹരിയേ തിരിച്ചു കൂട്ടി കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ.“”
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??